Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല! പിണറായിയുടെ തൊഴുത്തിലെ പശു! ജേക്കബ് തോമസ് വരം കിട്ടിയ ഭസ്മാസുരന്‍?

വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല. പകരം മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണ്. യജമാനനെ ഒഴിച്ച് മറ്റാരെക്കണ്ടാലും കൊമ്പ് കുലിക്കി വരും- സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം: വിജിലന്‍സിനെയും ജേക്കബ് തോമസിനെയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷം സഭയില്‍. വിഡി സതീശന്‍ എംഎല്‍എയാണ് വിമര്‍ശിച്ച് ആദ്യം രംഗത്തെത്തിയത്. പിണറായിയുടെ തൊഴുത്തില്‍ കെട്ടിയ പശുവാണ് വിജിലന്‍സെന്നായിരുന്നു സതീശന്‍ സഭയില്‍ പരിഹസിച്ചത്.

വിജിലന്‍സിനെയും ജേക്കബ് തോമസിനെയും രൂക്ഷ ഭാഷയില്‍ തന്നെ പ്രതിപക്ഷം വിമര്‍ശിച്ചു. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ല. പകരം മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണ്. യജമാനനെ ഒഴിച്ച് മറ്റാരെക്കണ്ടാലും കൊമ്പ് കുലിക്കി വരും- സതീശന്‍ പറഞ്ഞു.

niyama sabha

ഭസ്മാസുരന് വരം കൊടുത്ത പോലെയാണ് ഇപ്പോള്‍ ജേക്കബ് തോമസിന്റെ സ്ഥിതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരിഹസിച്ചു. കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിപ്പിച്ച ജേക്കബ് തോമസിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഐഎഎസ് - ഐപിഎസ് തര്‍ക്കം മൂലം സംസ്ഥാനത്ത് ഭരണ സ്തംഭനം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിലാണ് സതീശന്റെ ആരോപണം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

അതേസമയം പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും ഒമ്പത് മാസത്തിനിടെ 18000 ഫയലുകള്‍ നോക്കി തീര്‍ത്തെന്നുംം അദ്ദേഹം അറിയിച്ചു.

കഴിവുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അത് ഗുരുതരമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുമെന്നും അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+