രമേശ് ചെന്നിത്തലയുടെ മകനും ഭാര്യക്കും കൊവിഡ്, ചെന്നിത്തല നിരീക്ഷണത്തിൽ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് നിരീക്ഷണത്തില്‍. ചെന്നിത്തലയുടെ മകനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് രമേശ് ചെന്നിത്തല നിരീക്ഷണത്തില്‍ പോയത്. ഇന്ന് നടത്തിയ പരിശോധനയിലാണ് രമേശ് ചെന്നിത്തലയുടെ ഭാര്യക്കും മകനും കൊവിഡ് സ്ഥിരീകരിച്ചത്.
തിങ്കളാഴ്‌ച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായിരുന്ന വിഎം സുധീരന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് സുധീരന്‍. അതേസമയം കേരളത്തില്‍ ഇന്ന് 6049 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. എറ്റവും കൂടുതല്‍ കൊവിഡ് രോഗബാധിതര്‍ കോട്ടയത്താണ് 760, കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്.ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2870 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 61,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,50,836 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.












Click it and Unblock the Notifications