പെട്ടിമുടിയിലും 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം; പെട്ടിമുടി സന്ദർശിച്ച് രമേശ് ചെന്നിത്തല
ഇടുക്കി; പെട്ടിമുടി സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ചെന്നിത്തല പറഞ്ഞു. കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടേയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനമുണ്ടാകാൻ സർക്കാർ ഇടയാക്കരുതായിരുന്നു. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ നാട്ടുകാർക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്.രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ഇനിയും വൈകാതെ വ്യോമസേനയുടെ സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് വായിക്കാം
മൂന്നാറിൽ ഉരുൾ പൊട്ടിയ സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. ഇവിടെ ജനങ്ങൾ ഏറെ ദുരിതത്തിലാണ്. നടന്നെത്താൻ തന്നെ പ്രയാസമേറുന്ന ഈ സ്ഥലത്ത് രക്ഷാപ്രവർത്തകർക്ക് ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ട്. നാൽപതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഈ മേഖലയിലുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ ഇനിയും വൈകാതെ വ്യോമസേനയുടെ സേവനം ലഭ്യമാക്കണം.

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും 10 ലക്ഷം രൂപ വീതം ധനസഹായം നൽകണം. കരിപ്പൂരില്‍ പ്രഖ്യാപിച്ച തുക ഇവിടേയും നല്‍കണം. തമ്മില്‍ വേര്‍തിരിവുണ്ടെന്ന വിമര്‍ശനമുണ്ടാകാൻ സർക്കാർ ഇടയാക്കരുതായിരുന്നു. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി സന്ദർശിക്കാത്തതിൽ നാട്ടുകാർക്ക് ഉൾപ്പെടെ അതൃപ്തിയുണ്ട്. ഈ ഘട്ടത്തിൽ വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. നാട്ടുകാരുടെ വികാരമാണ് പങ്കുവയ്ക്കുന്നത്.
ആശുപത്രിയിലുള്ളവർ ഇപ്പോഴും ഞെട്ടലിലാണ്. ദുരന്തത്തിന്റെ ആഘാതം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അവർക്ക് വേണ്ട സഹായവും സാന്ത്വനവും നൽകേണ്ടതാണ്.കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻസിന്റെ എംഡിയുമായി സംസാരിച്ചു. തോട്ടം തൊഴിലാളികൾക്ക് ആവശ്യമായ സഹായങ്ങൾ അവർ എത്തിക്കുന്നുണ്ടെന്ന് അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് ഇപ്പോഴും എടുക്കാൻ കഴിഞ്ഞിട്ടില്ല.കൊടിയ തണുപ്പിലും ദുരിതത്തിലും ഇവിടത്തെ ജനങ്ങൾ രക്ഷാപ്രവർത്തനങ്ങളിൽ സന്നദ്ധത കാണിക്കുന്നതാണ് ആകെയുള്ള ആശ്വാസം. എത്രയും പെട്ടെന്ന് ഈ ദുരന്തമുഖത്ത് നിന്നും കരകയറാൻ എല്ലാവർക്കും സാധിക്കട്ടെ.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications