Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയിൽ ഓറഞ്ച് അലേർട്ട്; ജലനിരപ്പ് 2395.26 അടിയായി..കൺട്രോൾ റൂം തുറന്നു

Recommended Video

cmsvideo
    ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് | OneIndia Malayalama

    ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.26 അടിയിലെത്തി. 2395 അടി ഇന്നലെ രാത്രി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 2399 അടിയാകുമ്പോളാണ് അതീവ ജാഗ്രതാ നിർദ്ദേശമായ റെഡ് അലേർട്ട് പുറപ്പെടുവിക്കുക. രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചതോടെ ഡാമിന് സമീപത്തുള്ള സുരക്ഷാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം ശക്തമാക്കി.

    റെഡ് അലേർട്ട് പ്രഖ്യാപിച്ചതിന് ശേഷം 24 മണിക്കൂറിന് ശേഷമാകും ഡാം തുറക്കുക. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവരെ ഈ സമയത്തിനുള്ളിൽ ഒഴിപ്പിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.

    idukki

    ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. റെഡി അലേർട്ട് പ്രഖ്യാപിച്ച് ജനങ്ങളെ മുൻകൂട്ടി അറിയിച്ച് പകൽ സമയം മാത്രമാകും ഷട്ടർ തുറക്കുന്നത്. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

    അണക്കെട്ടിന് മുകളിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. തുറന്ന് വിടേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നത് കൺട്രോൾ റൂമിൽ നിന്നാണ്. അഞ്ച് പഞ്ചായത്തുകളിലെ 12 സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പും സജ്ജമാക്കിയിട്ടുണ്ട്. പെരിയാർ തീരവാസികൾക്ക് ജില്ലാ കളക്ടറും ജനപ്രതിനിധികളും നേരിട്ടെത്തി നോട്ടീസ് നൽകി. അടിയന്തര സാഹചര്യമുണ്ടായാൽ കെട്ടിടം ഒഴിയണമെന്ന് കാണിച്ച് 400 കെട്ടിടം ഉടമകൾക്കാണഅ നോട്ടീസ് നൽകിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+