കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓറഞ്ച് പാസ്പോർട്ട്: കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്, കേന്ദ്രനിര്‍ദേശം മൗലികാവകാശം ലംഘനം!

Google Oneindia Malayalam News

കൊച്ചി: പാസ്പോര്‍‍ട്ട് പരിഷ്കരണത്തില്‍ കേന്ദ്രസർക്കാരിന് കേരള ഹൈക്കോടതിയുടെ നോട്ടീസ്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള ഓറഞ്ച് നിറത്തിലുള്ള പാസ്പോർട്ടുകൾ പുറത്തിറക്കാനുള്ള കേന്ദ്രനീക്കത്തെ ചോദ്യം ചെയ്തുുകൊണ്ടുള്ള പൊതു താല്‍പ്പര്യ ഹര്‍ജിയിന്മേലാണ് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിട്ടുള്ളത്. കുറഞ്ഞ സാമ്പത്തിക സ്ഥിതിയുള്ളവരെയും കുറഞ്ഞ വിദ്യാഭ്യസമുള്ളവരെയും വേർതിരിക്കുന്നതിനാണ് കേന്ദ്രസർക്കാരിന്റെ പരിഷ്കാരം സഹായിക്കുകയെന്നാണ് അഭിഭാഷകന്‍ ഷംസുദ്ധീൻ കരുനാനഗപ്പള്ളി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്. ഹൈക്കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയിൽ പ്രാഥമിക വാദം കേട്ട ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്, ജസ്റ്റിസ് ദാമ ശേഷാധരി നായിഡു എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചത്.

എമിഗ്രേഷൻ പരിശോധന ആവശ്യമുള്ള പാസ്പോർട്ടുകൾ ഓറ‍ഞ്ച് നിറത്തിലുള്ള പുറഞ്ചട്ടയോടെയും അല്ലാത്തവ നേരത്തെയുള്ള നീലനിറത്തിലുമാണ് പുറത്തിറക്കുകയെന്നാണ് നേരത്തെ‌ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ നീക്കം ജനങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ പരസ്യപ്പെടുത്തുമെന്ന് അഭിഭാഷകന്‍ വാദിക്കുന്നു. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ വേർതിരിവുകൊണ്ട് വിവേകപൂർവ്വകമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ തന്നെ കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പത്താം ക്ലാസില്‍ താഴെ വിദ്യാഭ്യാസമുള്ളവര്‍ക്കും നികുതിയുടെ പരിധിയിൽ വരാത്തത വരുമാനമുള്ളവർക്കുമാണ് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് അനുവദിക്കുന്നത്.

 ജോലി തേടുന്നവർക്ക് തിരിച്ചടി!

ജോലി തേടുന്നവർക്ക് തിരിച്ചടി!

ഇത്തരത്തിൽ പാസ്പോര്‍ട്ടുകളിലുടെ നിറം വ്യത്യാസം ജോലി തേടി വിദേശത്ത് പോകുന്നവർക്ക് തിരിച്ചടിയാവുമെന്നും നിരീക്ഷണമുണ്ട്. ഇന്ത്യയില്‍ നിന്നും ജോലി തേടി വിദേശത്തേയ്ക്ക് പോകുന്നവർക്ക് തൊഴിലിടങ്ങളിൽ ചൂഷണവും അപമാനവും നേരിടാൻ ഇടയാക്കുമെന്നും അഭിഭാഷകൻ ആരോപിക്കുന്നു. പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജില്‍ പാസ്പോര്‍ട്ട് ഉടമയുടെ അഡ്രസ് ഉൾപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള നീക്കത്തെയും അഭിഭാഷകന്‍ എടുത്ത് പരാമർശിക്കുന്നുണ്ട്.

മൂന്നംഗ പാനലിന്റെ നിർദേശം

മൂന്നംഗ പാനലിന്റെ നിർദേശം

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനുള്‍പ്പെട്ട മൂന്നംഗ പാനലിന്റെ നിർദേശപ്രകാരമാണ് പാസ്പോര്‍ട്ടിലെ അവസാനത്തെ പേജിൽ നിന്ന് അഡ്രസ് ഉൾപ്പടെയുള്ളവിവരങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചത്. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ 1967ലെയും പാസ്പോർട്ട് ആക്ട്, 1980 പാസ്പോർട്ട് ചട്ടം എന്നിവ പ്രകാരം പാസ്പോർട്ടിന്റെ അവസാന പേജിൽ ഉടമയുടെ വിലാസം ഏറെക്കാലം പ്രിന്റ് ചെയ്യില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഓറഞ്ച് പാസ്പോർട്ട് വില്ലനാകും

ഓറഞ്ച് പാസ്പോർട്ട് വില്ലനാകും

സാധാരണക്കാര്‍ക്ക് നല്‍കിവരുന്ന പാസ്പോര്‍ട്ടിന്റെ നിറത്തിലാണ് ഈ പരിഷ്കാരത്തോടെ മാറ്റംവരുന്നത്. ഇതിന്റെ നിറം ഓറഞ്ചാക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഒടുവിലെ അറിയിപ്പ്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ളവരുടെ പാസ്പോര്‍ട്ടായിരിക്കും ഓറഞ്ച് നിറത്തില്‍ പുറത്തിറക്കുന്നത്. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഓറഞ്ച് പാസ്പോര്‍ട്ടും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ക്ക് നീലനിറത്തിലുള്ള പാസ്പോര്‍ട്ടുമാണ് അനുവദിക്കുന്നത്. പാസ്പോര്‍ട്ട് നോക്കി ആളുകളെ വിലയിരുത്താന്‍ കഴിയുമെന്നതാണ് പരിഷ്കാരത്തിനെതിരെ പ്രതിഷേധമുയരുന്നതിന് ഇടയാക്കിയത്. പാസ്പോര്‍ട്ട് നോക്കി ആളുകളെ വിലയിരുത്തുന്ന സ്ഥിതിവന്നാല്‍ ജോലി തേടി വിദേശത്തെത്തുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയാവുമെന്ന സങ്കീര്‍ണതയും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു.

 നീലയിലും രണ്ട് വിഭാഗം, പരിശോധനയില്ല!

നീലയിലും രണ്ട് വിഭാഗം, പരിശോധനയില്ല!

നീല നിറത്തിലുള്ള പാസ്പോര്‍ട്ടിലും രണ്ട് വിഭാഗമുണ്ട്. ആദ്യത്തേത് എമിഗ്രേഷന്‍ പരിശോധനകള്‍ ആവശ്യമായിട്ടുള്ളതും രണ്ടാമത്തേത് ഇതൊന്നും ആവശ്യമില്ലാത്തതുമാണ്. എമിഗ്രേഷന്‍ പരിശോധനാ പരിധിയില്‍ വരുന്ന പാസ്പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തില്‍ പുറത്തിറക്കാനാണ് വിദേശകാര്യമന്ത്രാലയം ഒരുങ്ങുന്നത്. എന്നാല്‍ പഴയ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്നവരെ ഈ മാറ്റം ബാധിക്കില്ല. ഈ പാസ്പോര്‍ട്ടുകള്‍ അവയുടെ കാലാവധി അവസാനിക്കുന്നതിന് അനുസൃതമായാണ് ഉപയോഗിക്കാന്‍ കഴിയാതാവുക.

 കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറഞ്ഞ നിരക്കിൽ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കുറഞ്ഞ നിരക്കിൽ


എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് അപേക്ഷാ ഫീസില്‍ പത്ത് ശതമാനം ഇളവ് നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തീരൂമാനിച്ചതായി സുഷമാ സ്വരാജ് വ്യക്തമാക്കി. മുമ്പത്തേക്കാള്‍ 19 ശതമാനം അധികം പാസ്പോര്‍ട്ടുകളാണ് പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിച്ചു. രാജ്യത്ത് 236 പോസ്റ്റ് ഓഫീസ് പാസ്പോര്‍ട്ട് സര്‍വീസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്ന് പാസ്പോര്‍ട്ട് സേവനങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.

 അഡ്രസ് പ്രൂഫ് ആകില്ലെന്ന് സര്‍ക്കാർ

അഡ്രസ് പ്രൂഫ് ആകില്ലെന്ന് സര്‍ക്കാർ

ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് വേണ്ടി പാസ്പോര്‍ട്ടിന്റെ അവസാനത്തെ പേജ് ഒഴിച്ചിടുമെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയത്തിലെ പാസ്പോര്‍ട് ആന്‍ഡ് വിസ ഡിവിഷന്‍ അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. വീട്ടുവിലാസം അച്ചടിക്കുന്ന അവസാനത്തെ പേജില്ലാത്ത പുതിയ പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ വിദേശകാര്യ മന്ത്രാലയം നീക്കം നടത്തുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ അടുത്ത സിരീസില്‍ പുറത്തിറങ്ങുന്ന പാസ്പോര്‍ട്ടുകളിലും ഈ മാറ്റം പ്രകടമാകും. പാസ്പോര്‍ട്ട് ഉടമകളുടെ വിലാസം അച്ച‍ടിക്കുന്ന അവസാനത്തെ പേജ് ഒഴിച്ചിട്ടുള്ള പാസ്പോര്‍ട്ടുകളായിരിക്കും ഈ മാറ്റം പ്രാബല്യത്തില്‍ വരുന്നതോടെ പുറത്തിറങ്ങുക.

English summary
The Kerala High Court today issued a notice to the central government on a PIL challenging its decision to introduce orange-coloured passports for people requiring emigration check.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X