കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി 21 വയസ്സുള്ളവർ മദ്യം വാങ്ങിയാൽ കുടുങ്ങും; അബ്കാരി നിയമം ഭേദഗതി ചെയ്യുന്നു?‌

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മദ്യം ഉപയോഗിക്കുന്നതിനള്ള പ്രായപരിധി 21 ൽ നിന്ന് 23 ആയി ഉയർത്തി. അബ്കാരി നിയമം ഭേഗഗതി ചെയ്തുകൊണ്ട് ഓർഡിനൻസ് പുറപ്പെടുവിക്കാനാണ് നീക്കം. സർക്കാരിന്റെ പുതിയ നിയമത്തിലാണ് ഇത്തരത്തിലുള്ള പുതിയ നീക്കം. ബാറുകളിൽ കള്ളു വിൽക്കാമെന്ന നയത്തിലെ വ്യവസ്ഥ അനുസരിച്ച് അബ്കാരി ഡിസ്പോസൽ ചടങ്ങളിൽ ഭേദഗതി വരുത്തും.

ബാറുകൾ തമ്മിലുള്ള അകലം 200 മീറ്ററായി നിജപ്പെടുത്തി ചട്ടം ഭേഗദതി ചെയ്തു. പുതിയ മദ്യനയപ്രകാരം ബാറുകള്‍ തുറക്കുന്ന ജൂലൈ രണ്ടിനു മുൻപ് തന്നെ ഓർഡിനൻസ് ഇറക്കാനാണു ശ്രമം. കഴിഞ്ഞ സർക്കാരിന്റെ മദ്യനയ പ്രകാരം പഞ്ചായത്ത് പ്രദേശങ്ങളിൽ‍ ബാറുകൾ തമ്മിലുള്ള അകലം മൂന്നു കിലോമീറ്ററായിരുന്നു. തുടർന്ന് നിയമ പോരാട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ബാറുകൾ തമ്മിലുള്ള അകലം 200 മീറ്റർ മതിയെന്ന വ്യവസ്ഥ പുന:സ്ഥാപിക്കുന്നത്.

Liquor

ടൂറിസം മേഖലയ്ക്കും കള്ളിനും പ്രത്യേക പരിഗണന നല്‍കാനാണ് എൽഡിഎഫ് സര്‍ക്കാര്‍ നീങ്ങുന്നത്. പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കള്ളുചെത്തിനേയും കള്ളിനെയും പ്രോല്‍സാഹിപ്പിക്കുന്നതാവും സര്‍ക്കാരിന്റെ പുതിയ മദ്യനയം എന്നാണ് റിപ്പോർട്ട്. ടോഡി ബോര്‍ഡ് പുനസ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

English summary
Ordinance to be issued soon to raise minimum age for alcohol consumption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X