ഓര്‍ഡിനറി ബസ് ചാര്‍ജ്ജ് നിരക്കില്‍ ഇരട്ടി വര്‍ധന?
തിരുവനന്തപുരം: ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിലെ അപാകത മൂലം കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളുടെ ഫെയര്‍സ്റ്റേജില്‍ ഇരട്ടി വര്‍ധനവ്. മിനിമം യാത്ര നിരക്കില്‍ ഒരു രൂപയുടെ വര്‍ധനവാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിരക്ക് വര്‍ധന വരുമ്പോള്‍ ബസ് ചാര്‍ജ്ജ് ഇരട്ടിയാകാനാണ് സാധ്യത.
പുതുക്കിയ നിരക്ക് അനുസരിച്ച് ഏഴ് രൂപയാണ് മിനിമം നിരക്ക്. ആദ്യ അഞ്ചു കിലോമീറ്ററില്‍ ഇതായിരിയ്ക്കും നിരക്ക്. ഇത് കഴിഞ്ഞ് ഓരോ രണ്ടര കിലോമീറ്ററും ഒരു ഫെയര്‍ സ്റ്റേജ് ആയി കണക്കാക്കുമ്പോഴാണ് നിരക്കുകള്‍ ഇരട്ടിയാകുന്നത്. ഇപ്പോഴത്തെ നിരക്ക് അനുസരിച്ച് ആദ്യ ഫെയര്‍സ്റ്റേജ് കഴിഞ്ഞുള്ള യാത്ര നിരക്ക് ഒന്‍പത് രൂപയാകും. ചുരുക്കത്തില്‍ യാത്രാ നിരക്കില്‍ ഇരട്ടി വര്‍ധനവ്

നിലവില്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത് എന്നിങ്ങനെയാണ് ഓര്‍ഡിനറി ബസുകളുടെ യാത്രാനിരക്ക്. മിനിമം ചാര്‍ജ്ജ് കഴിഞ്ഞുള്ള ഓരോ സ്റ്റേജിനൊപ്പം രണ്ടര കിലോമീറ്ററിന് പുതുക്കിയ നിരക്കായ 1.60 രൂപ കൂട്ടിയാണ് സ്റ്റേജ് കണക്കാക്കുന്നത്.
എട്ട് രൂപയോടൊപ്പം 1.60 രൂപ കൂട്ടിയാല്‍ 9.6 രൂപയാകും. ഇതിനെ 10 രൂപയായി റൗണ്ട് ഓഫ് ചെയ്യും. അതോടെ എട്ട് രൂപയുടെ സ്ഥാനത്ത് യാത്രാനിരക്ക് 10 രൂപയായി ഉയരും. ഓരോ ഫെയര്‍ സ്റ്റേജിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചിരുന്നെങ്കില്‍ ബസ് ചാര്‍ജ്ജ് ഇരട്ടിയാകുന്നത് ഒഴിവാക്കാമായിരുന്നു. പുതിയ പരിഷ്ക്കാരം സ്വാകാര്യ ബസുകളെ സഹായിക്കാനാണെന്നാണ് ആരോപണം.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications