കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്പരം വച്ചു മാറിയുള്ള അവയവദാനം; ഉറ്റബന്ധുക്കള്‍ വേണമെന്നില്ല; സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി

Google Oneindia Malayalam News

കൊച്ചി: അടുത്ത ബന്ധുക്കള്‍ ആണെങ്കില്‍ മാത്രമേ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിന് അനുമതി നല്‍കാവൂയെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതി. പരസ്പരം വച്ചുമാറിയുള്ള അവയവദാനം അഥവാ സ്വാപ് ട്രാന്‍സ്പ്ലാന്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കെതിരെയാണ് ഹൈക്കോടതി രംഗത്തെത്തിയിരിക്കുന്നത്. ഈ അവയവ ദാനത്തിന് നിലവിലുള്ള വ്യവസ്ഥകള്‍ പ്രാവര്‍ത്തികമല്ലെന്ന് ഹൈക്കോടതി പറഞ്ഞു.പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിനുള്ള ദാതാക്കള്‍ ഉറ്റബന്ധുക്കള്‍ ആയിരിക്കണണമെന്ന വ്യവസ്ഥ വേണ്ടെന്നും ഇത് നടപ്പിലാക്കാനാകാത്തതാണെന്നും ഇനി മുതല്‍ ഇത്തരം കേസുകളില്‍ ഈ വ്യവസ്ഥ നോക്കാതെ തന്നെ അനുമതി പരിഗണിക്കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

'നിങ്ങളാണോ മുഖ്യമന്ത്രി' പിണറായിയോടുള്ള ചോദ്യത്തിന് മറുപടി ബ്രിട്ടാസ്, എതിര്‍ത്ത് യുഡിഎഫ് എംപിമാര്‍'നിങ്ങളാണോ മുഖ്യമന്ത്രി' പിണറായിയോടുള്ള ചോദ്യത്തിന് മറുപടി ബ്രിട്ടാസ്, എതിര്‍ത്ത് യുഡിഎഫ് എംപിമാര്‍

അവയവമാറ്റ നിയമത്തിലെ സെക്ഷന്‍ 9 പ്രകാരം അടുത്ത ബന്ധുക്കള്‍ അല്ലാത്തവര്‍ക്കും അവയവദാനമാകാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എന്‍ നാഗരേഷാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രക്തഗ്രൂപ്പ് ചേരാത്തതിനാല്‍ പരസ്പരം വച്ചുമാറിയുള്ള അവയവദാനത്തിനുള്ള അനുമതി ഓതറൈസേഷന്‍ കമ്മറ്റി നിരസിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി, ഇയാളുടെ മകന്റെ ഭാര്യയുടെ അച്ഛനും ദാതാവുമായ ഉമ്മര്‍ ഫാറൂഖ്, കണ്ണൂര്‍ സ്വദേശി സലിം , സലിമിന്റെ ഭാര്യയും ദാതാവുമായ ജമീല എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഒരേസമയം അവയവദാനത്തിന് തയാറായെത്തുന്നവരില്‍ രക്തഗ്രൂപ്പ് ചേരാതെ വരുന്ന കേസുകളില്‍ ചേരുന്ന രക്തഗ്രൂപ്പുകള്‍ തമ്മിലെ അവയവദാനം നടത്തുന്നതാണ് സ്വാപ് ട്രാന്‍സ്പ്ലാന്റ് എന്ന ശസ്ത്രക്രിയ.

hi

മൊയ്തീന്‍കുട്ടിക്കും സലീമിനും വൃക്ക മാറഅറിവെക്കുക എന്നല്ലാതെ വേറെ ഒന്നും ചെയ്യാനാകില്ല. എന്നാല്‍ ഇവരുടെ ദാതാക്കളുടെ രക്തഗ്രൂപ്പുകളുമായി ഇവരുടെ രക്തം ചേരുന്നുമില്ല.തുടര്‍ന്നാണ് പരസ്പരം വച്ചുമാറിയുള്ള വൃക്കദാനത്തിനായി അനുമതി നല്‍കുന്ന ഓതറൈസേഷന്‍ കമ്മറ്റിയെ ഇവര്‍ സമീപിച്ചത്.സലീമിന്റെ ഭാര്യ എന്ന നിലയില്‍ അടുത്ത ബന്ധു എന്ന ഗണത്തില്‍ ജമീല വരുമെങ്കിലും ഉമ്മര്‍ ഫാറൂഖിനെ ആ ഗണത്തില്‍ പെടുത്താനാകില്ലെന്നായിരകുന്നു ഓതറൈസേഷന്‍ കമ്മറ്റി ഇവരെ അറിയിച്ചിരുന്നത്. ഇവര്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. ഇതിനെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

വാക്സിൻ സ്വീകരിച്ചവർ നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടതില്ല; അനുമതിയുള്ളത് 99 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്വാക്സിൻ സ്വീകരിച്ചവർ നിരീക്ഷണത്തിൽ പ്രവേശിക്കേണ്ടതില്ല; അനുമതിയുള്ളത് 99 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക്

ഹര്‍ജിക്കാരുടെ അപേക്ഷയില്‍ എത്രയും വേഗം തീരുമാനമെടുക്കാനും കോടതി ഓതറൈസേഷന്‍ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. അവയവദാനവുമായി ബന്ധപ്പെട്ട് പണമിടപാടും മറ്റും നടക്കുന്നുണ്ടെന്ന നിരവധി പരാതികളാണ് സര്‍ക്കാരിന് ലഭിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരസ്പരം വച്ചുമാറിയുള്ള അവയവദാനം അഥവാ സ്വാപ് ട്രാന്‍സ്പ്ലാന്റിന് കര്‍ശന മാര്‍ഗ നിര്‍ദേശം തയറാക്കി 2018 ഫെബ്രുവരി 15നാണ് സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.

കൂടത്തായി കൊലപാതകം; വിചിത്ര ആവശ്യവുമായി പ്രതികള്‍, കിടക്കവേണമെന്ന് ജോളി, ഫോണ്‍ വേണമെന്ന് മാത്യുകൂടത്തായി കൊലപാതകം; വിചിത്ര ആവശ്യവുമായി പ്രതികള്‍, കിടക്കവേണമെന്ന് ജോളി, ഫോണ്‍ വേണമെന്ന് മാത്യു

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
organ donation: kerala high court against state government, here's why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X