വൃക്കയുള്ള പെട്ടി എടുത്ത് കൊടുത്തത് ആംബുലന്‍സിലെ ഡോക്ടര്‍, ഡ്രൈവറുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വൃക്കരോഗം മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ആശുപത്രിയുടെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചകളുണ്ടായെന്നാണ് വ്യക്തമാകുന്നത്. മെഡിക്കല്‍ കോളേജിലേക്ക് എത്തിയിട്ടും വൃക്ക ഏറ്റുവാങ്ങാന്‍ പോലും ആരും വന്നില്ലെന്ന് ആംബുലന്‍സ് ജീവനക്കാരന് പറയുന്നു. ഇയാളാണ് പെട്ടിയുമായി ഓടിയത്. നേരത്തെ തന്നെ ഇയാള്‍ നിര്‍ണായക കാര്യങ്ങള്‍ പറഞ്ഞിരുന്നു. മാനുഷിക സഹായം എന്ന നിലയിലാണ് അത് ചെയ്തതെന്ന് ആംബുലന്‍സ് ജീവനക്കാരന് കൂടിയായ സഞ്ജു വ്യക്തമാക്കിയിരുന്നു. ഒരു ജീവനല്ലേ എന്ന് കരുതിയാണ് വേഗം എടുത്ത് ആശുപത്രിയില്‍ എത്തിയത്.

വൃക്ക അടങ്ങിയ പെട്ടി എടുത്ത് നല്‍കിയത് ആംബുലന്‍സിലുണ്ടായിരുന്ന ഡോക്ടറായിരുന്നുവെന്ന് സഞ്ജു വ്യക്തമാക്കി. ഇയാളാണ് ആംബുലന്‍സിന്റെ ഡ്രൈവര്‍. രണ്ടേ മുക്കാല്‍ മണിക്കൂറിലാണ് വൃക്ക തിരുവനന്തപുരത്ത് എത്തിച്ചത്. ആ സമയത്ത് പക്ഷേ ആശുപത്രിയിലെ സെക്യൂരിറ്റി പോലും എത്തിയില്ല. വലിയ വീഴ്ച്ചയാണ് ആശുപത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ കെജിഎംസിടിഎ തങ്ങള്‍ക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നാണ് ആവര്‍ത്തിക്കുന്നത്. വൃക്കരോഗി മെഡിക്കല്‍ കോളേജില്‍ മരിച്ച സംഭവത്തില്‍ ഇവര്‍ പ്രതിരോധത്തില്‍ നില്‍ക്കുകയാണ്. സര്‍ജറിയില്‍ പിഴവൊന്നും ഉണ്ടായിട്ടില്ലെന്ന് ഡോ ബിനോയ് പറഞ്ഞു.
അതേസമയം വൃക്കയടങ്ങുന്ന പെട്ടി ആംബുലന്‍സില്‍ നിന്നും എടുത്തവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് അധികൃതര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നാണ് വൃക്കയടങ്ങുന്ന പെട്ടി എത്തിച്ചത്. ഡോക്ടര്‍മാര്‍ വരും മുമ്പ് ഈ പെട്ടി എടുത്ത് കൊണ്ടുപോയെന്നാണ് പരാതിയിലുള്ളത്. അടിഞ്ഞ് കിടന്ന ഓപ്പറേഷന് തിയേറ്ററിന് മുന്നില്‍ പെട്ടിയെടുത്തവര്‍ അപമര്യാദയായി പെരുമാറി. ആശുപത്രിക്കെതിരെ മോശം പ്രചാരണം നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നു. വൃക്ക ഗുരുതരാവസ്ഥയിലുള്ള രോഗിക്കായി എത്തിച്ചതാണ്. ഇത് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ചയുണ്ടായതായി ആംബുലന്‍സ് സഹായി അരുണ്‍ദേവും നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊച്ചിയില്‍ നിന്ന് വൃക്കയുമായി ആംബുലന്‍സ് തിരുവനന്തപുരത്തെത്തുമ്പോള്‍ സെക്യൂരിറ്റി പോലും വിവരമറിഞ്ഞിരുന്നില്ല. ഇതിനാലാണ് വൃക്ക അടങ്ങിയ പെട്ടി തങ്ങള്‍ എടുത്തതെന്ന് അരുണ്‍ പറയുന്നു. അതില്‍ ദുരുദ്ദേശമില്ലായിരുന്നു. ഒരു ജീവന് രക്ഷിക്കാനാണ് ശ്രമിച്ചത്. ആരും അറിഞ്ഞിരുന്നില്ല ഞങ്ങള്‍ അവിടെയെത്തുമ്പോള്‍. വിവരം കൈമാറാതെ പോയതാകാം കാരണം. മിഷന് നേരത്തെ വന്നതുമാകാം. മിഷനില്‍ കൂടെ പോയ ഡ്രൈവര്‍മാരും ഡോക്ടര്‍മാരും ഭക്ഷണം പോലും കഴിച്ചിരുന്നില്ലെന്നും അരുണ്‍ ദേവ് പറഞ്ഞു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications