മോഹന്‍ലാലിന്‍റെ ജൈവകൃഷി; അഭിനന്ദനങ്ങളുമായി മന്ത്രി സുനില്‍ കുമാര്‍, പ്രതിഫലം വാങ്ങാതെ അഭിനയിച്ചു
തിരുവനന്തപുരം: വീട്ടു വളപ്പിലെ ജൈവകൃഷിയില്‍ നടന്‍ മോഹന്‍ലാലിന് അഭിനന്ദനങ്ങളറിയിച്ച് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍. നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മോഹൻലാൽ അഭിനയിച്ചിരുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മോഹൻലാലിനേപ്പോലെ, മമ്മൂട്ടി, ജയറാം, കാളിദാസ് ജയറാം, ശ്രീനിവാസൻ, അനൂപ് ചന്ദ്രൻ തുടങ്ങിയവർ നിരവധി പേർ സ്വന്തം പുരയിടത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിക്കുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സ്വന്തം വീട്ടുവളപ്പിൽ ജൈവകൃഷി ചെയ്ത് മാതൃക സൃഷ്ടിക്കുന്ന മലയാളത്തിൻ്റെ മഹാനടന് അഭിവാദ്യങ്ങൾ. അഭ്രപാളികളിൽ നടന വിസ്മയം തീർക്കുന്ന ശ്രീ. മോഹൻലാൽ ഇപ്പോൾ സ്വന്തം പുരയിടത്തിൽ പച്ചക്കറികൾ കൃഷി ചെയ്യുന്നതിൻ്റെ തിരക്കിലാണ്. നേരത്തെ സംസ്ഥാന കൃഷി വകുപ്പിൻ്റെ ജീവനി - നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം എന്ന ജനകീയ പദ്ധതിയുടെ പ്രചരണാർത്ഥം ചിത്രീകരിച്ച പരസ്യചിത്രത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ശ്രീ. മോഹൻലാൽ അഭിനയിച്ചിരുന്നു. കോവിഡ് രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പരസ്യം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല.

ശ്രീ. മോഹൻലാലിനേപ്പോലെ, നമ്മുടെ പ്രിയപ്പെട്ട ചലചിത്ര താരങ്ങളായ ശ്രീ. മമ്മൂട്ടി, ശ്രീ. ജയറാം, കാളിദാസ് ജയറാം, ശ്രീ.ശ്രീനിവാസൻ, ശ്രീ. അനൂപ് ചന്ദ്രൻ തുടങ്ങിയവർ നിരവധി പേർ സ്വന്തം പുരയിടത്തിൽ പച്ചക്കറി കൃഷി ചെയ്യുന്ന വിവരം അറിയാൻ കഴിഞ്ഞു. കൃഷി വകുപ്പ് മന്ത്രി എന്ന നിലയിൽ വലിയ സന്തോഷവും സംതൃപ്തിയും നൽകുന്ന കാര്യമാണ്. മഹത്തായ ഈ മാതൃക എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ പ്രചോദനമാകട്ടെ.












Click it and Unblock the Notifications