Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുക്കള്‍ അപകടത്തില്‍... സംഘടിതമതശക്തികള്‍ ഒന്നിയ്ക്കുന്നു- കുമ്മനം

കൊച്ചി: രാജ്യത്ത് ഹിന്ദുക്കള്‍ വലിയ അപകടത്തിലാണെന്നാണ് ഹിന്ദു ഐക്യ വേദി പറയുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനംരാജശേഖരനാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഹിന്ദുക്കള്‍ക്കെതിരെ സംഘടിത മത ശക്തികള്‍ ഒന്നിയ്ക്കുന്നുവെന്നാണ് അദ്ദേഹം ആരോപിയ്ക്കുന്നത്. അധികാര വര്‍ഗ്ഗം ഹിന്ദുക്കളുടെ മേല്‍ ചങ്ങലക്കെട്ടുകള്‍ അടിച്ചേല്‍പിച്ചിരിയ്ക്കുകയാണ്. ആ ചങ്ങലെക്കെട്ടുകള്‍ പൊളിച്ചെറിയണം എന്നും അദ്ദേഹം.

Kummanam Rajasekharan

ക്ഷേത്രസംരക്ഷണ സമിതിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ വച്ചാണ് കുമ്മനം രാജശേഖരന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ ഭരിയ്ക്കുന്നത് ക്ഷേത്രാചാരങ്ങളെ കുറിച്ച് അറിവില്ലാത്തവരാണെന്നും ആരോപിച്ചു.

ക്ഷേത്രഭരണ ഹിന്ദുക്കള്‍ക്ക് തന്നെ ലഭിയ്ക്കാന്‍ ഭക്തജനങ്ങള്‍ ഒരുമിച്ച് മുന്നിട്ടിറങ്ങണം എന്നും കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+