കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാഴ്ചകളില്‍ വിസ്മയിച്ച് ഭിന്നശേഷിക്കാര്‍; അവിസ്മരണയം ഈ യാത്ര

Google Oneindia Malayalam News

കുറ്റ്യാടി: ജീവകാരുണ്യമേഖലയിലെ നിറസാന്നിധ്യമായ നന്മ ചാരിറ്റബ്ള്‍ ട്രസ്റ്റും കുന്നുമ്മല്‍ ബിആര്‍സിയും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി വിനോദയാത്ര സംഘടിപ്പിച്ചു. വയനാട് ഇ3 പാര്‍ക്കിലേക്കായിരുന്നു യാത്ര.

disabled1

29 ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളും 11 രക്ഷിതാക്കളും നന്മയുടെ വോളന്റിയര്‍മാരും ഭാരവാഹികളും ഉള്‍പ്പെടെ 71 അംഗ സംഘമാണ് യാത്രയില്‍ പങ്കെടുത്തത്. ദൂരയാത്രകള്‍ക്കും കാഴ്ചകള്‍ക്കും അധികം അവസരം ലഭിക്കാത്ത ഭിന്നശേഷി വിദ്യാര്‍ഥികളെ സംബന്ധിച്ച് അവിസ്മരണീയമായി മാറി യാത്ര.

ജനലില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന് പഴി സിസിടിവിക്കാര്‍ക്ക്; കോഴിക്കോട്ട് അസോസിയേഷന്റെ പ്രതിഷേധ മാര്‍ച്ച്ജനലില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന് പഴി സിസിടിവിക്കാര്‍ക്ക്; കോഴിക്കോട്ട് അസോസിയേഷന്റെ പ്രതിഷേധ മാര്‍ച്ച്

കുറ്റ്യാടി സിഐ സുനില്‍ കുമാര്‍ യാത്ര ഫ്‌ളാഗ് ഒഫ് ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍ ബാലകൃഷ്ണന്‍, കുന്നുമ്മല്‍ ബിപിഒ കെ.വി വിവോദ് കുമാര്‍, പ്രൊഫ. വി. കുഞ്ഞബ്ദുല്ല, പ്രസ് ഫോറം സെക്രട്ടറി ശ്രീജേഷ് ഊരത്ത്, ഒ.വി ലത്തീഫ്, സി.എച്ച് ഷരീഫ്, കെ.പി റഷീദ്, ജമാല്‍ പോതുകുനി തുടങ്ങിയവര്‍ പങ്കെടുത്തു.

disabled2

നന്മ ജനറല്‍ സെക്രട്ടറി ഉബൈദ് വാഴയില്‍, ഫാരിസ് കുറ്റ്യാടി തുടങ്ങിയവര്‍ യാത്രയെ നയിച്ചു.

English summary
organised a tour trip for disabled peoples
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X