കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല റിപ്പോര്‍ട്ടിങ്: ജനം ടീവിയോടൊപ്പം മാതൃഭൂമിയേയും അഭിനന്ദിച്ച് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം

Google Oneindia Malayalam News

തിരുവനന്തപുരം: സുപ്രീംകോടതി വിധിക്കെതിരെ ശബരമിലയില്‍ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ വിശ്വാസികളുടെ വികാരം ആളക്കത്തിക്കുന്ന രീതിയിലായിരുന്നു ജനം ടീവി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകരെ തൃപ്ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്ത സൃഷ്ടിച്ചതിനാല്‍ ജനം ടീവിക്ക് ബാര്‍ക്ക് റേറ്റിങ്ങിലും മികച്ച നേട്ടം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞിരുന്നു.

<strong>ഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറി</strong>ഉപതിരഞ്ഞെടുപ്പ്; 5 ല്‍ 4 മണ്ഡലത്തിലും കോണ്‍ഗ്രസ്-ദള്‍ സഖ്യത്തിന് വന്‍ മുന്നേറ്റം, ബിജെപിക്ക് അടിപതറി

രഹ്നഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ നാപ്കിന്‍, സിപിഎം വനിതാ നേതാവ് സന്നിധാനത്തേക്ക് എന്നുതുടങ്ങി യാതൊരു അടിസ്ഥാനവും ഇല്ലാത്ത വാര്‍ത്തകളും ചാനലില്‍ വന്നിരുന്നു. എങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ജനം ടീവി നല്ല മതിപ്പ് ഉണ്ടാക്കി. ഈ സാഹചര്യത്തലാണ് ജനം ടിവിയെ അഭിനന്ദിച്ചു കൊണ്ട് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം വരുന്നത്. ഏറ്റവും പ്രധാനം മാതൃഭൂമി ചാനലിനും ഈ ലേഖനത്തില്‍ അഭിന്ദനം ഉണ്ടാ എന്നതാണ്.

എസ് ഹരീഷിന്റെ മീശ

എസ് ഹരീഷിന്റെ മീശ

എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ അച്ചടിച്ചു വന്നതിനെതുടര്‍ന്ന് സ്ഥാപനത്തിനെതിരെ ഹിന്ദു സംഘടനകളുടെ വലിയ എതിര്‍പ്പ് നിലനിന്നിരുന്നു. എന്നാല്‍ ശബരിമല വിഷയത്തില്‍ വാര്‍ത്ത കൈകാര്യം ചെയ്ത രീതികൊണ്ട് മാതൃഭൂമി ഹിന്ദു സംഘടനകളെ തൃപ്ത്തിപ്പെടുത്തുന്നുവെന്നാണ് അവരുടെ വിലയിരുത്തല്‍.

ചര്‍ച്ചകളില്ലെല്ലാം

ചര്‍ച്ചകളില്ലെല്ലാം

ഈ ദിനങ്ങളില്‍ മാതൃഭൂമി ചാനലില്‍ നടന്ന ചര്‍ച്ചകളില്ലെല്ലാം സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന രീതിയായിരുന്നു അവതാരകര്‍ സ്വീകരിച്ചിരുന്നത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പ്രതിഷേധക്കാരെ തൃപ്ത്തിപ്പെടുത്തുന്ന രീതിയാണ് മാതൃഭൂമി തുടുരുന്നതെന്ന് വിമര്‍ശനം ഉണ്ടായിരുന്നു. .

ആര്‍എസ്എസ് അഭിനന്ദനം

ആര്‍എസ്എസ് അഭിനന്ദനം

മാതൃഭൂമിയുടെ ഈ സമീപനമാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ വന്ന ലേഖനത്തില്‍ അവരെ അഭിനന്ദിക്കാന്‍ ഇടവരുത്തിയിരിക്കുന്നത്. മാതൃഭൂമി അവരുടെ ഹിന്ദുവിരുന്ദ നിലപാടുകളില്‍ ഒരു പരിധിവരെ വെള്ളം ചേര്‍ത്തുകൊണ്ട് ശബരിമല വിഷയത്തില്‍ നിലകൊണ്ടു എന്നാണ് ലേഖനത്തില്‍ വ്യക്തമാക്കുന്നത്.

നാഷണലിസ്റ്റ് ന്യൂസ് ചാനല്‍

നാഷണലിസ്റ്റ് ന്യൂസ് ചാനല്‍

ശബരിമലയിലെ പ്രതിഷേധങ്ങളെ ജനം ടീവി റിപ്പോര്‍ട്ട് ചെയ്തതിനെ അഭിനന്ദിച്ചു കൊണ്ടുള്ള ലേഖനം മാതൃഭൂമിയുടെ കാര്യവും എടുത്തുപറയുന്നു. ജനം ടീവി മലയാളത്തിലെ ഏക നാഷണലിസ്റ്റ് ന്യൂസ് ചാനല്‍, ബാര്‍ക്ക് റേറ്റിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്.

മയംവരുത്തി

മയംവരുത്തി

പ്രേക്ഷകരില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതോടെ ശബരിമല ന്യൂസ് കൈകാര്യം ചെയ്യുന്ന രീതിയില്‍ മാതൃഭൂമി ന്യൂസ് ചാനല്‍ അവരുടെ ഹിന്ദു വിരുദ്ധ കാഴ്ച്ചപ്പാടില്‍ മയംവരുത്തി. ബാര്‍ക്ക് റേറ്റിങ്ങില്‍ അത് പ്രതിഫലിക്കുകയും ചെയ്തുവെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.

പ്രതിഫലനം ഉണ്ടായി

പ്രതിഫലനം ഉണ്ടായി

ഏറ്റവും ഒടുവിലത്തെ ബാര്‍ക്ക് റേറ്റിങ്ങിലും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ജനം ടീവിക്ക് പിന്നിലായി മാതൃഭൂമി ചാനല്‍ മനോരമാ ന്യൂസിനെ മറികടന്ന് മൂന്നാസ്ഥാനത്ത് എത്തിയെന്നും വ്യക്തമാക്കുന്ന ലേഖനത്തില്‍ ന്യൂസ് 18 ഉള്‍പ്പടേയുള്ള മാധ്യമങ്ങളെ നിശിതമായി വിമര്‍ശിക്കുന്നുമുണ്ട്.

ഹിന്ദു സംഘടനകളെ പ്രീണിപ്പിക്കാന്‍

ഹിന്ദു സംഘടനകളെ പ്രീണിപ്പിക്കാന്‍

മീശ വിവാദത്തെ തുടര്‍ന്ന് തങ്ങളുമായി അകന്ന് ഹിന്ദു സംഘടനകളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് ശബരിമല വിഷയത്തില്‍ മാതൃഭൂമി പ്രതിഷേധക്കാരെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്നത് എന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

കാര്‍ട്ടൂണിലും

കാര്‍ട്ടൂണിലും

മാതൃഭൂമി പത്രത്തില്‍ ഞാറാഴ്ച്ച ഗോപീകൃഷ്ണന്‍ വരച്ച് കാര്‍ട്ടൂണിനെതിരേയും വ്യാപക വിമര്‍ശനം ഉയര്‍ന്നു. പട്ടേല്‍ പ്രതിമയുടെ മാതൃകയില്‍ പോലീസുകാര്‍ പിണറായിയുടെ പ്രതിമ (സ്റ്റാച്യൂ ഓഫ് നവോത്ഥാന) നിര്‍മ്മിക്കുന്നു എന്നതായിരുന്നു ഗോപീകൃഷ്ണന്‍ വരച്ച് കാര്‍ട്ടൂണിന്റെ ഉള്ളടക്കം.

അക്രമങ്ങളെ ന്യായീകരിക്കുക

അക്രമങ്ങളെ ന്യായീകരിക്കുക

നിലയ്ക്കലിലും പരിസര പ്രതിഷേധങ്ങളിലും നടന്ന അക്രമങ്ങളെ ന്യായീകരിക്കുന്ന രീതിയിലാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് നേരത്തെ പലരും ചൂണ്ടികാണിച്ചിരുന്നു. പത്രവും ഇതേ രീതിയായിരുന്നു തുടര്‍ന്നത്. കോഴിക്കോട്ട് നടന്ന നാമജപയാത്രയില്‍ മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പിവി ചന്ദ്രന്റെ സജീവ സാന്നിധ്യം ഉണ്ടായതും വലിയ നേട്ടമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നു

അയ്യപ്പ ഭക്തരുടെ പ്രതിഷേധം

അയ്യപ്പ ഭക്തരുടെ പ്രതിഷേധം

നിലിയ്ക്കലില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിയുടെ പിന്തുണയോടെ നടന്ന ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളെ അയ്യപ്പ ഭക്തരുടെ പ്രതിഷേധം എന്ന തരത്തില്‍ ന്യായീകരിക്കുന്നതായിരുന്നു മാതൃഭൂമിയുടെ റിപ്പോര്‍ട്ടിങ്ങ് രീതിയെന്നും വിമര്‍ശനമുണ്ടായിരുന്നു.

English summary
organizer article appreciating mathrubhumi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X