കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ക്കാട്ടേരിയില്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ ഉണക്കമീന്‍ ഉല്‍പാദനവും

  • By Sreejith Kk
Google Oneindia Malayalam News

വടകര: ഓര്‍ക്കാട്ടേരി മത്സ്യമാര്‍ക്കറ്റിനു പിറകുവശം മാലിന്യ കേന്ദ്രത്തില്‍ ഉണക്കമീന്‍ ഉല്‍പാദനം. പഞ്ചായത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് മാലിന്യത്തില്‍ മത്സ്യം ഉണക്കാനിട്ടിരിക്കുന്നത് കണ്ടെത്തിയത്. ഇവിടെ നിന്നും ഉണക്കുന്ന മത്സ്യമാണ് ഓര്‍ക്കാട്ടേരിയിലെ കട
കളില്‍ പാക്കറ്റുകളിലാക്കി വില്‍ക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ പറഞ്ഞു. ഉല്‍പാദകന്റെ പേരോ വിലയോ ഒന്നും രേഖപ്പെടുത്താത്ത ഇത്തരം ഉണക്ക മത്സ്യങ്ങള്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും ഇവര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം മത്സ്യമാര്‍ക്കറ്റിലും പരിസരത്തും നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. അറവുകേന്ദ്രത്തിന് സമീപം ആട്ടിന്‍ കാഷ്ടവും ചാണകവും കൂട്ടിയിടുന്നതിനും ടൗണിലെ കടകളില്‍ നിന്നും മാലിന്യം തള്ളുന്നതിനും സമീപത്തായാണ് വെറും തറയില്‍ മീന്‍ ഉണക്കാനിട്ടിരുന്നത്. മാലിന്യ കേന്ദ്രമായതിനാല്‍ ഇവിടെ തെരുവ് നായ ശല്യവും വർധിച്ചിരിക്കയാണ്.

wasteplant

ഇവിടെ നിന്നും കണ്ടെത്തിയ മത്സ്യം ആരോഗ്യവകുപ്പ് അധികാരികള്‍ നശിപ്പിച്ചു. മത്സ്യമാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ വിൽപ്പനയ്ക്ക് വെച്ച ആഴ്ചകളോളം പഴക്കമുള്ള സ്രാവും കണ്ടെത്തി. കെ.ടി.കെ ബാലന്‍ എന്നായളുടെ ഉടമസ്ഥതയിലാണ് മത്സ്യങ്ങളുടെ കച്ചവടം നടക്കുന്നത് എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ നടപടിയെടുക്കും. പരിശോധനക്ക് ഏറാമല പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.കെ പ്രേമന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജു പാലേരി, സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പടം...ഓര്‍ക്കാട്ടേരിയില്‍ മാലിന്യ കേന്ദ്രത്തില്‍ മൽസ്യം ഉണക്കുന്നത് ആരോഗ്യവിഭാഗം പിടികൂടിയപ്പോള്‍

English summary
orkatteri waste plant turned to fish drying center, food safety commissioner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X