Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്രേസി ജോസഫ് പറയും ജീവിതം വര്‍ണ്ണാഭമായ കഥ

കോഴിക്കോട്: അദ്ധ്വാനിച്ച് ജീവിക്കണമെന്ന നിശ്ചയദാര്‍ഡ്യമാണ് പുതുപ്പാടി പഞ്ചായത്തിലെ എലിക്കാട് തടത്തില്‍ പുത്തന്‍പുരയില്‍ ഗ്രേസി ജോസഫ് എന്ന വീട്ടമ്മയെ അലങ്കാര മത്സ്യകൃഷിയുടെ സംരംഭകയാക്കുന്നത്. ആത്മാര്‍ത്ഥതയോടും അര്‍പ്പണത്തോടും പ്രവര്‍ത്തിച്ചാല്‍ അലങ്കാര മത്സ്യകൃഷി വിജയിപ്പിക്കാനാകുമെന്ന് ഗ്രേസി തന്റെ അനുഭവത്തെ മുന്‍നിര്‍ത്തി പറയുന്നത്.

രണ്ടര വര്‍ഷം മുന്‍പാണ് ഈ വീട്ടമ്മ വര്‍ണ്ണ മത്സ്യങ്ങളെ വളര്‍ത്താന്‍ തുടങ്ങുന്നത്. പെരുവണ്ണാമൂഴിയിലെ കൃഷി വിജ്ഞാനകേന്ദ്രവും സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എം.പി. ഇ .ഡി .എ) നല്‍കിയ പരിശീലനമാണ് ഇവരെ ഈ മേഖലയിലെത്തിക്കുന്നത്.

ornamentalfish

എം.പി.ഇ.ഡി.എയുടെ സാമ്പത്തിക സഹായവും ബാങ്ക് വായ്പയും പ്രയോജനപ്പെടുത്തി വീടിന് സമീപത്തായി തന്നെ ഫാം നിര്‍മ്മിച്ചു. പോളിഷീറ്റ് മേല്‍ക്കൂരയാക്കി 350 സെന്റിമീറ്റര്‍ നീളവും 185 സെന്റിമീറ്റര്‍ വീതിയും 60 സെന്റിമീറ്റര്‍ ആഴവുമുള്ള 12 ടാങ്കുകളിലാണ് ഗ്രേസി മത്സ്യം വളര്‍ത്തുന്നത്.

എയ്ഞ്ചല്‍, ഓസ്‌ക്കാര്‍, പ്ലാറ്റി, ചോക്ലേറ്റ് മോളി, വിവിധ തരം ഗപ്പികള്‍, റെഡ് സ്വോഡ് ടെയില്‍, കോയിഷോര്‍ട്ട് ,ബ്ലാക്ക് മോളി, കോയി കാര്‍പ്പ് ,പിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളെല്ലാം ഗ്രേസിയുടെ ഫാമിലുണ്ട്. ഗപ്പി വളര്‍ത്തിയാണ് മത്സ്യം വളര്‍ത്തല്‍ തുടങ്ങുന്നത്. അലങ്കാര മത്സ്യങ്ങളുടെ വെള്ളത്തിലെ തത്തികളി നല്‍കുന്ന മനസുഖം മറ്റൊന്നിനും ലഭിക്കില്ലെന്ന് ഫാമിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും തനിച്ച് ചെയ്യുന്ന ഗ്രേസി പറയുന്നു. പ്രായമായിട്ടും തനിയ്ക്ക് പ്രഷര്‍, കൊളസ്‌ട്രോള്‍ എന്നിവ ഒന്നും തന്നെയില്ല.

മത്സ്യത്തിന്റെ പ്രജനനരീതിയും പരിപാലനവും മറ്റും നന്നായി മനസിലാക്കിയ ശേഷമാണ് ഗ്രേസി ഈ മേഖലയില്‍ സജീവമാകുന്നത്. വെള്ളം മാറ്റല്‍, തീറ്റ, കൊറ്റി നീര്‍ക്കോലി തുടങ്ങിയവയുടെ അക്രമം, രോഗബാധ എന്നിവയില്‍ ശ്രദ്ധയും ജാഗ്രതയും വേണം. സംശയങ്ങള്‍ മേഖലയിലെ വിദഗ്ധരുമായി സംസാരിച്ച് പരിഹരിക്കാന്‍ തയ്യാറാകണം. അലങ്കാര മത്സ്യത്തിന്റെ ആവശ്യക്കാര്‍ തേടി വരുന്നതിനാല്‍ തനിയ്ക്ക് വിപണനം പ്രയാസമല്ലെന്ന് വീട്ടമ്മ സാക്ഷ്യപ്പെടുത്തുന്നു. അലങ്കാര മത്സ്യത്തെ തേടി കച്ചവടക്കാരും കുട്ടികളും വീട്ടിലെത്തും. പലപ്പോഴും ആ വ ശ്യത്തിന് അനുസരിച്ച് മത്സ്യങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. തുടക്കത്തില്‍ പല തരം കബളിക്കപ്പെടലിനും ഇടയായിട്ടുണ്ട്.

പലരും മത്സ്യ ഇനങ്ങളുടെ പേരില്‍ കബളിപ്പിച്ചിരുന്നു. നല്ല മാതൃ പിതൃമത്സ്യങ്ങളെ ലഭിക്കാനും തുടക്കത്തില്‍ പ്രയാസം നേരിട്ടു. ഇതെല്ലാം ഗ്രേസിയെന്ന സംരംഭക യ്ക്ക് മുന്‍പില്‍ പരാജയപ്പെട്ടെന്ന് പറയുന്നതാകും സത്യം. ഒരു വര്‍ഷത്തിനകം മികച്ച വരുമാനം സ്വന്തമാക്കാനും ഗ്രേസി യ്ക്കായി . ബാങ്ക് വായ്പയും തീറ്റയും വൈദ്യുതി ചെലവും കഴിച്ചാല്‍ പകുതി വരുമാനം മാറ്റിവയ്ക്കാനാകും. കോഴിക്കോടും വയനാട്ടിലുമാണ് കൂടുതലായും മത്സ്യങ്ങളെ നല്‍കുന്നത്. ആവശ്യക്കാരേറെയുള്ള ഗപ്പി മത്സ്യ വളര്‍ത്തല്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് എല്ലാ വനിതകള്‍ക്കും മാതൃകയാക്കാവുന്ന ഗ്രേ സി.റബ്ബര്‍ കര്‍ഷകനായ ഭര്‍ത്താവ് ജോസഫും മക്കളായ ജയിംസ്, ജയോസ്, ജെയ്‌സ് എന്നിവരുടെ ശക്തമായ പിന്തുണയും ഈ വീട്ടമ്മയുടെ കരുത്താണ്. അലങ്കാര മത്സ്യം വളര്‍ത്തല്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് ഗ്രേസി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+