കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യക്കടത്തിനെക്കുറിച്ച് മിണ്ടാതെ ശ്രീജിത്ത്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: അനാഥാലയ വിവാദം സംബന്ധിച്ച് അന്വേഷണം നടത്തിയ ഡിഐജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ടില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഒന്നും തന്നെയില്ല. കുട്ടികളെ രേഖകളില്ലാതെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്ത് തന്നെയാണെന്ന് ആദ്യം പറഞ്ഞത് ഡിഐജി ശ്രീജിത്ത് ആയിരുന്നു.

ഝാര്‍ഖണ്ഡില്‍ നിന്നും പശ്ചിമബംഗാളില്‍ നിന്നും കുട്ടികളെ തീവണ്ടിയില്‍ കുത്തി നിറച്ച് മുക്കത്തേയും വെട്ടത്തൂരിലേയും അനാഥാലയങ്ങളിലേക്ക് കൊണ്ടുവന്നത് വന്‍ വിവാദമായിരുന്നു. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന ശ്രീജിത്തിന്റെ പ്രസ്താവന മുസ്ലീം സംഘടനകളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് ഉണ്ടാക്കിയത്.

DIG Sreejith

മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും വിഷയത്തില്‍ ശ്രീജിത്തിനെതിരെ രംഗത്തെത്തി. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ലെന്ന് സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചു. അന്വേഷണത്തില്‍ ശ്രീജിത്തിന് മേല്‍ വന്‍ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.

മനുഷ്യക്കടത്തിനെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെങ്കിലും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് മനുഷ്യാവകാശ കമ്മീഷന് ശ്രീജിത്ത് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് . സംസ്ഥാനത്തെ അനാഥാലയങ്ങളെ കുറിച്ച് സര്‍ക്കാരിന് ഒരു വിവരവും ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. അനാഥാലയങ്ങളുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും സര്‍ക്കാരിന് ധാരണയില്ലെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട് .

English summary
Orphanage Controversy: DIG Sreejith submits interim report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X