അനാഥാലയ വിവാദം; സമര്‍പ്പിച്ചത് വ്യാജരേഖകള്‍?
പാലക്കാട്: ഝാര്‍ഖണ്ഡില്‍ നിന്ന് മുക്കത്തെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അധികൃതര്‍ സമര്‍പ്പിച്ച രേഖകള്‍ പലതും വ്യാജമെന്ന് സംശയം. ഝാര്‍ഖണ്ഡില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ഇക്കാര്യം അറിയിച്ചത്.
ഝാര്‍ഖണ്ഡിലെ പല ജില്ലകളില്‍ നിന്നുമാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. എന്നാല്‍ അനാഥാലയ അധികൃതര്‍ ഹാജരാക്കിയ രേഖകളില്‍ മിക്ക എണ്ണത്തിലും ഒരേ കയ്യക്ഷരമാണുള്ളതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണം.

കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള രേഖകള്‍ എന്നിവയാണ് അനാഥാലയ അധികൃതര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. വിവിധ വില്ലേജുകളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഒരേ കയ്യക്ഷരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ ലഭിച്ചു എന്നാണ് സംശയം.
പല സര്‍ട്ടിഫിക്കറ്റുകളിലും വില്ലേജ് ഓഫീസറുടെ ഒപ്പോ സീലോ ഇല്ലത്രെ. ചിലതില്‍ കുട്ടികളുടെ പേരും, മറ്റ് ചിലതില്‍ രക്ഷിതാക്കളുടെ പേരും ഇല്ല. സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി സൃഷ്ടിച്ചതാണോ എന്ന സംശയത്തിലേക്കാണ് ഇത് വഴിവക്കുന്നത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. ഝാര്‍ഖണ്ഡില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ജൂണ്‍ 3 ന് രാത്രിയോടെ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ എത്തിക്കഴിഞ്ഞാല്‍ കൂടുതല്‍ നടപടികളുണ്ടായേക്കും.












Click it and Unblock the Notifications