Get Updates
Get notified of breaking news, exclusive insights, and must-see stories!

അനാഥാലയ വിവാദം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: സംസ്ഥാനത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ച അനാഥാലയ വിവാദം ഹൈക്കോടതി നേരിട്ട് ഏറ്റെടുക്കുന്നു. ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ നിയമവിരുദ്ധമയി കൊണ്ടു വന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുകയാണ്.

സംസ്ഥാനത്ത് എത്ര അനാഥാലയങ്ങളുണ്ടെന്നും അവിടെ എത്ര അന്താവാസികളുണ്ടെന്നും കണക്കാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Human Trafficking

ഝാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും കുട്ടികളെ വ്യാജരേഖ ഉണ്ടാക്കിയാണ് മുക്കത്തേയും വെട്ടത്തൂരിലേയും അനാഥാലയങ്ങള്‍ കൊണ്ടുവന്നിരുന്നത്. സംഭവം മനുഷ്യക്കടത്താണെന്നായിരുന്നു ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ തുടക്കത്തിലേ ആരോപിച്ചത്. കേരളത്തിലെ അന്വേഷണ സംഘത്തലവന്‍ ഡിഐജി ഡി ശ്രീജിത്തും തുടക്കത്തില്‍ ഇത്തരം ഒരുനിലപാടാണ് എടുത്തിരുന്നത്.

എന്നാല്‍ വിഷയത്തില്‍ മുസ്ലീം അടക്കമുള്ള പാര്‍ട്ടികളും മത സാമുദായിക സംഘടനകളും ഇടപെട്ടത് കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നീട് ഇത് സംബന്ധിച്ച അന്വേഷണം തുടരുന്നതായാണ് വിവരമെങ്കിലും അന്വേഷണ സംഘം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ല.

അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ക്രമക്കേടുകളും ദുരൂഹതയും ഉണ്ടെന്നാണ് കോടതിയുടെ വിലയിരുത്തല്‍. ചില അനാഥാലയങ്ങളുടെ നടത്തിപ്പില്‍ ദുരൂഹതയുണ്ടെന്നും കോടതി വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോള്‍ സ്വമേധയാ കേസ് എടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+