കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയ വിവാദം: ഹൈക്കോടതിയുടെ വിമര്‍ശനം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: അനാഥാലയ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ നടപടികള്‍ തൃപ്തിപരമല്ലെന്നാണ് കോടതിയുടെ വിമര്‍ശനം.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ വിശ്വസനീയമല്ലെന്നും കോടതി വിമര്‍ശിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി.

Human Trafficking

കോഴിക്കോട് മുക്കത്തെ അനാഥാലയത്തിലേക്കും മലപ്പുറം വെട്ടത്തൂരിലെ അനാഥാലയത്തിലേക്കും ഝാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നും ബംഗാളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന സംഭവത്തിലാണ് കോടതിയുടെ ഇടപെടല്‍. കുട്ടികളെ കൊണ്ടുവന്നതില്‍ നടപടിക്രമങ്ങള്‍ പാലിച്ചിരുന്നില്ല.

കുട്ടികളെ ലൈംഗിക ചൂഷണത്തിനും അവയവക്കച്ചവടത്തിനും ബാലവേലക്കും വേണ്ടിയാണ് കൊണ്ടുവന്നതെന്നായിരുന്നു ആരോപണം. നടപടിക്രമങ്ങള്‍ പാലിക്കാതെ കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്ന് ആഭ്യന്തരമന്ത്രി പോലും പറഞ്ഞു.

വിഷയത്തില്‍ ഉന്നതരെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാര്‍ എടുക്കരുതെന്ന് കോടതി പറഞ്ഞു. കുട്ടികളെ ബാലവേലക്കല്ല കൊണ്ടുവന്നത് എന്ന കാര്യത്തില്‍ സര്‍ക്കാരിന് എന്ത് ഉറപ്പാണുള്ളതെന്ന് കോടതി ചോദിക്കുന്നു. കുട്ടികളെ അനധികൃതമായി കൊണ്ടുവന്നവര്‍ക്കെതിരെ കര്‍ശന നടപടിയടുക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് സര്‍ക്കാരിനെ വിമര്‍ശിച്ചത്. കുട്ടികളെ കൊണ്ടുവന്ന സംഭവത്തെ മനുഷ്യക്കടത്തായി കാണാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തിയത്.

English summary
Orphanage Controversy: High Court criticise state government for its inefficiency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X