Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടിക്കടത്ത്: ഹൈക്കോടതിയുടെ 6 സംശയങ്ങള്‍

അനാഥാലയ വിവാദം ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയല്ലാതായി. പക്ഷേ കോടതിക്കും നിയമത്തിനും അങ്ങനെ വെറുതേയിരിക്കാന്‍ പറ്റില്ലല്ലോ. ഝാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നുമെല്ലാം കുട്ടികളെ തീവണ്ടിയില്‍ കുത്തി നിറച്ച് കൊണ്ടുവന്നപ്പോള്‍ സാധാരണക്കാര്‍ക്ക് തോന്നിയ സംശയങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയും ചോദിക്കുന്നത്.

കോഴിക്കോട് മുക്കം മുസ്ലീം ഓര്‍ഫനേജിലേക്ക് കുട്ടികളെ കൊണ്ടുവന്നതാണ് വലിയ വിവാദങ്ങളിലേക്ക് വഴിവച്ചത്. വിഷയത്തില്‍ മുസ്ലീം ലീഗിന്റേയും മറ്റ് മുസ്ലീം സംഘടനകളുടേയും ഇടപെടലുകളും വിവാദമായിരുന്നു. എന്തായാലും കുട്ടിക്കടത്തില്‍ കോടതി ഇപ്പോള്‍ ചോദിക്കുന്ന സംശയങ്ങള്‍ വലുതാണ്... വളരെ വലുത്.

കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളെ തിരിച്ചയക്കണം എന്നാവശ്യപ്പെട്ടും സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണക്കവേയാണ് കോടതിയുടെ സംശയങ്ങള്‍. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂറും ജസ്റ്റിസ് ടിആര്‍ രാമചന്ദ്രന്‍ നായരും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

 എന്തിന്, ആര്‍ക്കുവേണ്ടി?

എന്തിന്, ആര്‍ക്കുവേണ്ടി?

578 കുട്ടികളെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നത് എന്തിന് വേണ്ടി, ആര്‍ക്ക് വേണ്ടി? കേരള ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങളാണിത്.

പൊരുത്തക്കേടില്ലേ...?

പൊരുത്തക്കേടില്ലേ...?

കുട്ടികളെ കൊണ്ടുവന്നത് പഠിപ്പിക്കാനെന്ന് അനാഥാലയം അധികൃതര്‍... രണ്ട് പേരെ അറസ്റ്റ് ചെയ്തുവെന്ന് സര്‍ക്കാര്‍. ഇതില്‍ ഒരു പൊരുത്തക്കേടില്ലേ...?

നാല് വയസ്സുള്ളവരെ എന്ത് പഠിപ്പിക്കാന്‍?

നാല് വയസ്സുള്ളവരെ എന്ത് പഠിപ്പിക്കാന്‍?

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന കുട്ടികളില്‍ മൂന്നും നാലും വയസ്സുകാര്‍ വരെയുണ്ട്. ഇവരെ എന്ത് പഠിപ്പിക്കാനാണ് കൊണ്ടുവന്നതെന്ന് കോടതി ചോദിക്കുന്നു.

അനാഥരോ?

അനാഥരോ?

മിക്കകുട്ടികള്‍ക്കും മാതാപിതാക്കളുണ്ട്, രക്ഷിതാക്കളും ഉണ്ട്. പിന്നെങ്ങനെയാണ് ഈ കുട്ടികള്‍ അനാഥരായത്.

മുക്കം ഓര്‍ഫനേജിനെന്താ പ്രത്യേകത?

മുക്കം ഓര്‍ഫനേജിനെന്താ പ്രത്യേകത?

കേസില്‍ കക്ഷി ചേരാന്‍ മുക്കം മുസ്ലീം ഓര്‍ഫനേജ് കോടതിയെ സമീപിച്ചിട്ടുണ്ട്. ഓര്‍ഫനേജ് അസോസിയേഷന്‍ ഇതിനകം തന്നെ കേസില്‍ കക്ഷിയാണ്. അസ്സോസിയേഷനില്‍ അംഗമായ മുക്കം ഓര്‍ഫനേജ് എന്തിനാ പ്രത്യേകം കക്ഷി ചേരുന്നതെന്നാണ് കോടതിയുടെ സംശയം.

 ഇതെന്താ കോഴിക്കുഞ്ഞുങ്ങളോ?

ഇതെന്താ കോഴിക്കുഞ്ഞുങ്ങളോ?

മൂന്നും നാലും വയസ്സുള്ള കുട്ടികളെ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതുപോലെയല്ലേ തീവണ്ടിയില്‍ കൊണ്ടുവന്നതെന്നും കോടതി ചോദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+