അനാഥാലയ വിവാദം: ഇടിയും ഷാനവാസും രംഗത്ത്
കോഴിക്കോട്: മുക്കത്തെ അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ പിന്തുണയുമായി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തുന്നു. മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീറിനൊപ്പം കോണ്‍ഗ്രസ് എംപിയായ എംഐ ഷാനവാസും രംഗത്തെത്തിയിട്ടുണ്ട്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളെ മോശമായി ചിത്രീകരിക്കരുതെന്നാണ് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. ജീവകാരുണ്യപ്രവര്‍ത്തനത്തെ മനുഷ്യക്കടത്തായ വിലയിരുത്തിയ ആഭ്യന്തര വകുപ്പിനെതിരേയും ഇടിയുടെ വിമര്‍ശനം നീളുന്നുണ്ട്.

കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഒരന്വേഷണം പോലും നടത്താതെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നടത്തിയ പ്രസ്താവനയും മുസ്ലീം ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാനും, നോഡല്‍ ഓഫീസര്‍ ഡിഐജി ശ്രീജിത്തും സംഭവത്തെ മനുഷ്യക്കടത്തെന്ന് വിളിച്ചത് നിരുത്തരവാദപരമാണെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അനാഥാലയത്തിലേക്ക് കുട്ടികളെ കടത്തിയതിനെതിരെ ശക്തമായ നിലപാടെടുത്ത ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കാരനായ എംഐ ഷാനവാസ് പക്ഷേ പിന്തുണ പ്രഖ്യാപിച്ചത് അനാഥാലയ അധികൃതര്‍ക്കാണ്. അനാധാലയത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വേദനാജനകമാണെന്നാണ് ഷാനവാസ് പറഞ്ഞത്.
കുട്ടികളെ കടത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് നിര്‍ദ്ദേശിക്കുമെന്നാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടികളില്‍ 217 പേരെ രക്ഷപ്പെടുത്തി കൊണ്ടുപോകും എന്നും അറിയിച്ചിട്ടുണ്ട്. ഇതിനായി റെയില്‍വേയില്‍ പ്രത്യേക കോച്ച് ബുക്ക് ചെയ്തിട്ടുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications