• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പള്ളി ഓഫീസിലേക്ക് വിളിച്ചു വരുത്തി വൈദികന്‍ യുവതിയെ ബലാത്സംഗം ചെയ്തു; വൈദികനെതിരെ പോലീസ് കേസ്

  • By Desk

കായംകുളം: കുമ്പസാര രഹസ്യം ഉപയോഗിച്ച് യുവതിയെ ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്ന ആരോപണം ക്രിസ്തീയ സഭയെ സമാനതകളില്ലാത്തെ പ്രതിസന്ധികളിലേക്കായിരുന്നു തള്ളിവിട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ ഏത് നിമിഷവും വൈദികരുടെ അറസ്റ്റ് ഉണ്ടാവാനുള്ള സാഹാചര്യമാണ് ഇപ്പോഴുള്ളത്.

സമാനമായ ലൈംഗിആരോപണമായിരുന്നു കത്തോലിക്ക സഭയുടെ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കലിന് നേരെയും ഉണ്ടായിരുന്നത്. ഓര്‍ത്തഡോക്‌സ് സഭയെ വെട്ടിലാക്കി വീണ്ടും ഒരു ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കുകയാണ്.

ഓര്‍ത്തഡോക്‌സ് സഭ

ഓര്‍ത്തഡോക്‌സ് സഭ

ഓര്‍ത്തഡോക്‌സ് സഭയെ വീണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കായംകുളത്ത് വൈദികന്‍ പീഡിപ്പിച്ചുവെന്ന വാര്‍ത്ത പുറത്ത് വരുന്നത്. യുവതിയുടെ പരാതിയില്‍ വൈദികനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കുടുംബപ്രശ്‌നം

കുടുംബപ്രശ്‌നം

കുടുംബപ്രശ്‌നം പറഞ്ഞുതീര്‍ക്കാനെന്ന പേരില്‍ പള്ളിയുടെ ഓഫിസീലേക്ക് വിളിച്ച് വരുത്തി മാനഭംഗപ്പെടുത്തിയെന്നായിരുന്നു യുവതി കായംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നത്. യുവതിയുടെ പരാതിയില്‍ പോലീസ് ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ.ബിനും ജോര്‍ജിനെതിരെ കേസെടുത്തു.

വികാരി

വികാരി

ഫാ.ബിനു ജോര്‍ജ്ജ് 2014 ല്‍ മാവേലിക്കര ഭദ്രാസനത്തിലെ ഒരു ഇടവകയില്‍ വികാരിയായിരിക്കയേണും സംഭവമെന്ന് പോലീസ് പറയുന്നു. ഇടവകാംഗമായ യുവതിയും ഭര്‍തൃമാതാവും തമ്മിലുള്ള തര്‍ക്കം പോലീസ് സ്‌റ്റേഷനിലെത്തിയപ്പോളാണ് വിഷയത്തില്‍ ഇടവക വികാരിയായിരുന്ന ബിനു ജോര്‍ജ്ജ് ഇടപ്പെട്ടത്.

പള്ളി ഓഫീസിലേക്ക്

പള്ളി ഓഫീസിലേക്ക്

അമ്മായിഅമ്മയുമായുള്ള പ്രശ്‌നം പോലീസ് കേസായതോടെ വിഷയം ഒത്തുതീര്‍പ്പാക്കാനെന്ന പറഞ്ഞായിരുന്നു യുവതിയെ പള്ളി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെ ഓഫീസിലെത്തിയ യുവതിയെ അച്ഛന്‍ മാനഭംഗപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

ഭീഷണി

ഭീഷണി

പുറത്തറിഞ്ഞാലുള്ള നാണക്കേടു കാരണം ആദ്യം യുവതി പീഡനവിവരം പുറത്ത് പറഞ്ഞില്ലെങ്കിലും വികാരിയച്ചന്‍ ഭീഷണി തുടര്‍ന്നതോടെ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഭര്‍ത്താവിന്റെകൂടി സഹായത്തോടെ യുവതി ഭദ്രാസനാധിപന് പരാതി നല്‍കി. പരാതിയില്‍ ഒത്തുതീര്‍പ്പിനായിരുന്നു ഭദ്രാസനാധിപന്‍ ശ്രമിച്ചത്.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

വൈദികന്റെ ഭാഗത്തുനിന്ന് മേലില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്ന ഉറപ്പിലായിരുന്നു പ്രശ്‌നം താല്‍ക്കാലികമായി ഒത്തുതീര്‍പ്പാക്കിയത്. പിന്നീട് വികാരിയച്ചനെ സ്ഥലം മാറ്റിയെങ്കിലും അപവാദ പ്രചരണം നടത്തിയതോടെ യുവതി പോലീസില്‍ പരാതി നല്‍കുകായിരുന്നു.

കോടതി

കോടതി

അതേസമയം ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒളിവില്‍പോയ വൈദികര്‍ ബുധനാഴ്ച്ച കോടതിയിലോ പോലീസിന് മുന്നിലോ കീഴിടങ്ങിയേക്കുമെന്ന് സൂചന. എബ്രാഹം വര്‍ഗീസ്, ജോബ് മാത്യു,ജയ്‌സ്,കെ ജോര്‍ജ്,ജോണ്‍സണ്‍ പി.മാത്യു എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെയാണ് കോടതി വീണ്ടും പരിഗണിക്കുന്നത്.

കീഴടങ്ങല്‍

കീഴടങ്ങല്‍

കോടതിയുടെ തീരമാനം അറിയാനാണ് വൈദികര്‍ കാത്തുനില്‍ക്കുന്നത്. വിധി അനുകൂലമല്ലെങ്കില്‍ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫീസിലോ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകേയോ ആവും കീഴടങ്ങല്‍. ഹര്‍ജി തിങ്കളാഴ്ച്ച കോടതി പരിഗണിച്ചപ്പോള്‍ അന്ന് വൈദികര്‍ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

വേറേയും

വേറേയും

പത്തനംത്തിട്ട ജില്ലയിലെ ചിറ്റാര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി മുന്‍ വികാരിയായ വൈദികനെതിരായ ലൈംഗികപീഡന പരാതി സഭ നേതൃത്വം ഒതുക്കിയെന്ന ആരോപണവുമായി സഭ മാനേജിങ്ങ് കമ്മിറ്റിയംഗം ഫാ. മാത്യൂ വാഴക്കുന്നവും നേരത്തെ രംഗത്ത് എത്തിയിരുന്നു.

English summary
orthadox priest accused in rape case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X