കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുമ്പസാര പീഡനത്തില്‍ നിരണം ഭദ്രാസനാധിപന്റെ ശബ്ദരേഖ പുറത്ത്... പരാതിയില്‍ രസീത് നല്‍കാനാവില്ല!!

Google Oneindia Malayalam News

തിരുവനന്തപുരം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സഭാ നേതൃത്വം കുരുക്കില്‍ പരാതി മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിരണം ഭദ്രാസനാധിപനും വിഷയത്തില്‍ വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 1999 മുതല്‍ ഫാദര്‍ ജോബ് മാത്യ അടക്കമുള്ളവര്‍ ലൈംഗിക ചൂഷണി നടത്തി വരുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം. ഒന്നാം പ്രതി വിവാഹം കഴിക്കുന്നത് വരെ ഈ പീഡനം തുടര്‍ന്നു. ഇക്കാര്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പിന്നീട് പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം വൈദികരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഉടന്‍ കീഴടങ്ങണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. വൈദികര്‍ക്ക് ജാമ്യം നല്‍കിയാല്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യുമെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും യുവതി കോടതിയില്‍ അറിയിച്ചിരുന്നു.

പരാതി മറച്ച് വെക്കാന്‍ ശ്രമിച്ചു

പരാതി മറച്ച് വെക്കാന്‍ ശ്രമിച്ചു

ഓര്‍ത്തഡോക്‌സ് വൈദികര്‍ ഉള്‍പ്പെട്ട ബലാത്സംഗക്കേസില്‍ പരാതി പോലീസില്‍ നിന്ന് മറച്ച് വെക്കാന്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. വീട്ടമ്മയുടെ കുടുംബം നിരണം ഭദ്രാസനാധിപന്‍ യൂഹോനോന്‍ മാര്‍ ക്രിസോസ്റ്റിമോസ് രസീത് നല്‍കാന്‍ തയ്യാറായില്ലെന്നാണ് ആരോപണം. രസീത് തരുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഭദ്രാസനാധിപന്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

ഇത് പോലീസില്‍ കൊടുക്കേണ്ടി വരും

ഇത് പോലീസില്‍ കൊടുക്കേണ്ടി വരും

നാല് മിനുട്ടോളം നീളുന്ന ശബ്ദരേഖയില്‍ മെത്രാപ്പോലീത്ത പരാതി കൈപ്പറ്റിയെന്ന് കാണിച്ച് ഒപ്പിട്ട് നല്‍കാനാവില്ലെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ഞാന്‍ ഇത് എഴുതി ഒപ്പിട്ട് നല്‍കിയാല്‍ നേരെ പോലീസ് സ്‌റ്റേഷനില്‍ കൊടുക്കണം എന്നാണ് നിയമമെന്ന് മെത്രാപ്പോലീത്ത പറയുന്നു. ഇല്ലെങ്കില്‍ എനിക്ക് അത് ബുദ്ധിമുട്ടാകും. അല്ലെങ്കില്‍ നിങ്ങളെക്കാളും അവരെക്കാളും കുറ്റം എനിക്കാണ്. ദൈവം മുമ്പാകെ അത് തെറ്റാണ്. പോലീസില്‍ നിന്ന് ഇത് ബോധപൂര്‍വം മറച്ചുവെച്ചതില്‍ ഞാനും കുറ്റക്കാരനാകുമെന്ന് അദ്ദേഹം പറഞ്ഞു.

അധികാരപരിധിയില്‍ നിന്നുകൊണ്ട് ശ്രമിക്കാം

അധികാരപരിധിയില്‍ നിന്നുകൊണ്ട് ശ്രമിക്കാം

പരാതിയില്‍ എന്നാല്‍ കഴിയുന്ന നിയമനടപടി സ്വീകരിച്ചിരിക്കും. പരാതിയില്‍ പറയുന്ന വൈദികര്‍ക്കെതിരെ എന്റെ അധികാരപരിധിയില്‍ നിന്ന് കൊണ്ട് പരമാവധി ശിക്ഷ കൊടുക്കാന്‍ എന്ന് നിരണം ഭദ്രാസനാധിപന്‍ ഉറപ്പുനല്‍കുന്നുണ്ട്. ഇക്കാര്യം ബാവ തിരുമേനിയുമായും സംസാരിച്ച് ധരിപ്പിച്ച ശേഷം ചെയ്തു തരാമെന്നാണ് അദ്ദേഹം പറയുന്നത്. വൈദികരുടെ സാന്നിധ്യത്തിലാണ് പരാതി ഞാന്‍ സ്വീകരിച്ചത്. നിന്റെ വേദനയും കുടുംബത്തിന്റെ വേദനയും ഞാന്‍ ഉള്‍ക്കൊള്ളുന്നു.

നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണ്

നിങ്ങളെ കേള്‍ക്കാന്‍ തയ്യാറാണ്

നിങ്ങളെ കേള്‍ക്കാനും ഞാന്‍ തയ്യാറാണ്. എനിക്കിത് മറച്ചുവെച്ചിട്ട് ഒന്നും നേടാനില്ല. അത് ശരിയുമല്ലെന്ന് മെത്രാപ്പോലീത്ത പറയുന്നു. നേരത്തെ മെയ് മാസത്തിലാണ് കുമ്പസാരത്തിന്റെ പേരിലുള്ള പീഡന പരാതിയും വാര്‍ത്തകളും പുറത്തുവരുന്നത്. ഇതിന് ശേഷം സഭാ തലത്തിലും ക്രൈംബ്രാഞ്ച് തലത്തിലും അന്വേഷണം നടന്നിരുന്നു. നേരത്തെ തന്നെ ഈ പരാതി കൈപറ്റിയ രസീത് വേണമെന്ന് പരാതിക്കാരനും കുടുംബാംഗങ്ങളും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ സഭാ നേതൃത്വം ഇക്കാര്യത്തില്‍ നിശ്ശബദ്ത പാലിക്കുകയായിരുന്നു. ഇതാണ് കുരുക്കായിരിക്കുന്നത്.

കടുത്ത ചൂഷണം

കടുത്ത ചൂഷണം

യുവതിക്ക് കടുത്ത ചൂഷണമാണ് വൈദികരില്‍ നിന്ന് നേരിടേണ്ടി വന്നത്. 2005ല്‍ പീഡനം പുനരാരംഭിച്ച ശേഷം 2017 വരെ ഇത് തുടര്‍ന്നു. ഒന്നാം പ്രതിയുമായുള്ള ബന്ധം കുമ്പസാരത്തിനിടെ രണ്ടാം പ്രതിയായ പള്ളി വികാരിയോട് പറഞ്ഞതിനെ തുടര്‍ന്ന് ഇയാളും 2012 വരെ ചൂഷണം ചെയ്തു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി ഭീഷണിപ്പെടുത്തിയാണ് മൂന്നാം പ്രതി പീഡിപ്പിച്ചത്. പിന്നീട് ദില്ലിയില്‍ നിന്നുള്ള നാലാം പ്രതിയായ വൈദികനും പീഡിപ്പിക്കുകയായിരുന്നു. കൗണ്‍ലറായ അദ്ദേഹത്തോട് തന്റെ അനുഭവം പറഞ്ഞത് പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിക്കാന്‍ തുടങ്ങിയത്.

അല്‍ഖ്വായിദയുമായി സൗദിക്ക് ബന്ധം? റിപ്പോര്‍ട്ട് പുറത്ത്... ഹൂത്തികളെ തകര്‍ക്കാന്‍ രഹസ്യബന്ധം!!അല്‍ഖ്വായിദയുമായി സൗദിക്ക് ബന്ധം? റിപ്പോര്‍ട്ട് പുറത്ത്... ഹൂത്തികളെ തകര്‍ക്കാന്‍ രഹസ്യബന്ധം!!

ഇറാനില്‍ വീണ്ടും സാമ്പത്തിക പരിഷ്‌കരണം... സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ് ഗവര്‍ണര്‍ തടവില്‍ഇറാനില്‍ വീണ്ടും സാമ്പത്തിക പരിഷ്‌കരണം... സെന്‍ട്രല്‍ ബാങ്ക് മുന്‍ വൈസ് ഗവര്‍ണര്‍ തടവില്‍

English summary
orthodox church priest case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X