കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടേത്‌ ഭരണകൂട ഫാസിസം; പിണറായി വിജയനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ

Google Oneindia Malayalam News

കൊച്ചി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ്‌ സഭ. മുഖ്യമന്ത്രി കാണിക്കുന്നത്‌ ഭരണകൂട ഫാസിസമാണെന്ന്‌ സഭ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ മറുപടികള്‍ പാര്‍ട്ടിയുടെ ലോക്കല്‍ ഓഫീസുകളില്‍ മതിയെന്നും സഭയോട്‌ വേണ്ടെന്നും ഓര്‍ത്തഡോക്‌സ്‌ സഭാ മാധ്യമവിഭാഗം തലവന്‍ ഡോ. ഗീവര്‍ഗീസ്‌ മാര്‍ മെത്രാപ്പോലീത്ത പറഞ്ഞു.

പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്‌സ സഭയെ മുഖ്യമന്ത്രി പരസ്യമായി കുറ്റപ്പെടുത്തിയത്‌ ചൂണ്ടിക്കാട്ടിയാണ്‌ സഭയുടെ വിമര്‍ശനം. കേരള പര്യടനത്തിനിടെ മലപ്പുറത്ത്‌ വെച്ചാണ്‌ മുഖ്യമന്ത്രി ഓര്‍ത്തഡോക്‌സ്‌ സഭയെ പരസ്യമായി വിമര്‍ശിച്ചത്‌. മതവര്‍ഗീയതയേക്കാള്‍ ഭീകരമായ ഫാസിസമാണ്‌ കേരളത്തില്‍ ഇപ്പോള്‍ നടന്ന്‌ വരുന്നതെന്ന്‌ മെത്രാപ്പോലീത്ത ആരോപിച്ചു. തനിക്ക്‌ തോന്നിയത്‌ പോലെ ഭരിക്കുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. ഓര്‍ത്തഡോക്‌സ്‌ സഭ മുഖ്യമന്ത്രിയുടെ അടിമയല്ലെന്ന്‌ മനസിലാക്കണം. മുഖ്യമന്ത്രിക്ക്‌ എന്തിനാണ്‌ ഇത്ര അസഹിഷ്‌ണുതയെന്നും അദ്ദേഹം ചോദിച്ചു.

pinarayi vijayan

മലപ്പുറത്തുവെച്ച്‌ സഭയെ വിമര്‍ശിച്ചതിനെതിരെ പ്രതിഷേധവുമായി മുന്‍പ്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വക്താവ്‌ ഡോ. യൂഹനോന്‍ മാര്‍ ദിയസ്‌കോറസ്‌ രംഗത്തെത്തിയിരുന്നു. ഇടവകളിലെ അംഗ സംഖ്യയെക്കുറിച്ച്‌ സത്യസന്ധമായ അന്വേഷണം നടത്താതെ. തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ഒരു വിഭാഗം നല്‍കുന്ന കണക്കുകള്‍ പൂര്‍ണമായി വിശ്വസിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട്‌ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഏതാനും വര്‍ഷങ്ങളായി പാത്രിയാര്‍ക്കീസ്‌ വിഭാഗം ബലമായി പിടിച്ചുവെച്ച്‌ ഭരണംനടത്തുന്ന പള്ളികളില്‍ ഗത്യന്തരമില്ലാതെ മാസവരി കൊടുക്കുന്നവരെല്ലാം യഥാര്‍ത്ഥമായി ആ കൂട്ടത്തില്‍ പെടുന്നവരാണ്‌ എന്ന്‌ ചിന്തിക്കുന്നത്‌ ധാര്‍മ്മികതക്ക്‌ ഒട്ടും നിരക്കുന്നതല്ല. വിശ്വാസികളുടെ ഭൂരിപക്ഷം നോക്കി കോടതിവിധികള്‍ നടപ്പാക്കുന്ന ശൈലി സഭാ തര്‍ക്കത്തിന്‌ മാത്രം ബാധകമായിട്ടുള്ളതാണോ എന്നും ഓര്‍ത്തഡോക്‌സ്‌ സഭ ചോദിച്ചു.

Recommended Video

cmsvideo
CM Pinarayi vijayan announced ten programmes in new year

English summary
orthodox church slam CM pinarayi vijayan says he is fascist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X