കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭാ തര്‍ക്കം; സങ്കീര്‍ണമെന്ന്‌ പി എസ്‌ ശ്രീധരന്‍ പിള്ള

Google Oneindia Malayalam News

ദില്ലി: ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭാ വിഭാഗങ്ങള്‍ തമ്മിലുള്ളത്‌ ആഴത്തിലുള്ള പ്രശ്‌നമാണെന്ന്‌ പി എസ്‌ ശ്രീധരന്‍ പിള്ള. പ്രശ്‌ന പരിഹാരത്തിന്‌ സഭക്ക്‌ അകത്ത്‌ തന്നെ സമന്വയം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധിയുടെ മെറിറ്റിലേക്ക്‌ കടക്കുന്നില്ല. സഭകളുമായി ഉള്ളത്‌ നല്ല ബന്ധമാണെന്നും പിഎസ്‌ ശ്രീധരന്‍ പിള്ള പറഞ്ഞു.

ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭാ പ്രതിനിധികള്‍ രണ്ട്‌ ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഇരുസഭകളുമായുള്ള ചര്‍ച്ചകളില്‍ മിസോറാം ഗവര്‍ണറും മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായ പിഎസ്‌ ശ്രീധരന്‍ പിള്ളയും പങ്കെടുത്തിരുന്നു. സഭാ തര്‍ക്കത്തില്‍ ഇരുസഭകളുടേയും നിലപാടുകള്‍ പ്രതിനിധികള്‍ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്‌. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്‌ത്‌ സമന്വയത്തിന്‌ ശ്രമിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും പിഎസ്‌ ശ്രീധരന്‍ പിള്ള പറഞ്ഞു.

sreedharan pillai

ഗവര്‍ണറെന്ന നിലയില്‍ തന്റെ പരിമിതികളെക്കുറിച്ചും പരിധികളേക്കുറിച്ചും ബോധവാനാണ്‌. അത്‌ ലംഘിക്കാതെയാണ്‌ സഭാ പ്രതിന്ധികള്‍ക്ക്‌ ചര്‍ച്ചക്കുള്ള അവസരം ഒരുക്കിയതെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. സഭാ പ്രതിനിധികള്‍ കാണണമെന്ന്‌ ആവശ്യപ്പെട്ടു. അങ്ങനെയാണ്‌ ചര്‍ച്ചക്ക്‌ സാഹചര്യം ഒരുങ്ങിയതെന്നും പി എസ്‌ ശ്രീധരന്‍ പിള്ള പറഞ്ഞു.

കേരളത്തില്‍ വിവേചനം അനുഭവിക്കുന്നു എന്നായിരുന്നു സഭാ പ്രതിനിധികളുടെ പരാതി. തുടര്‍ന്നാണ്‌ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടിയുമായി മുന്നോട്ട്‌ പോയത്‌. ജനുവരി രണ്ടാം വാരത്തില്‍ പള്ളി തര്‍ക്കവുമായി ബന്ധമില്ലാത്ത സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണുന്നുണ്ട്‌.

സഭാ പ്രതിനിധികളുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഗൗരവമുള്ള വിഷയമാണെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Recommended Video

cmsvideo
സഭാതര്‍ക്കം: സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ഓര്‍ത്തഡോക്‌സ് വിഭാഗം

English summary
orthodox jacobite sabha dispute is more coplicated says PS sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X