കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി നടപ്പാക്കാൻ കേന്ദ്രസേനയെ ഇറക്കണം; കോടതിയലക്ഷ്യ ഹർജിയുമായി ഓർത്തഡോക്സ് സഭ

Google Oneindia Malayalam News

ദില്ലി: സഭാ തർക്ക വിഷയത്തിൽ ഓർത്തഡോക്സ് സഭ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തു. തുടർച്ചയായ നീതി നിഷേധത്തിനെ തുടർന്നാണ് സർക്കാരിനെതിരെ ഹർജി കൊടുത്തതെന്നാണ് സഭയുടെ വിശദീകരണം. പള്ളികളിൽ പോലീസിന്റെ സഹകരണത്തോടെ സമാന്തര ഭരണം നടത്തുകയാണെന്ന് ഹർജിയിൽ ആരോപണം ഉന്നയിച്ചു.കോടതിവിധി നടപ്പിലാക്കാതെ സർക്കാർ മന്ത്രിസഭാ ഉപസമിതിയെ വെച്ചത് കോടതിയലക്ഷ്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ആൾക്കൂട്ടത്തിനിടയിൽ യുവതിയെ വിവസ്ത്രയാക്കി... ക്രൂര മർദ്ദനം, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!ആൾക്കൂട്ടത്തിനിടയിൽ യുവതിയെ വിവസ്ത്രയാക്കി... ക്രൂര മർദ്ദനം, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!

സർക്കാർ വീഴ്ച വരുത്തുന്നതിനാൽ കേന്ദ്രസേനയെ അയച്ച് കോടതി വിധി നടപ്പാക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യം ഉന്നയിക്കുന്നു. ആഭ്യന്തര മന്ത്രാലയത്തെ കേസിൽ കക്ഷി ചേർക്കണണെമെന്നും ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സഭാ അധ്യക്ഷൻ നേരിട്ട് സഭാഭരണഘടനയുമായി ഹാജരാകണമെന്ന് സർക്കാർ ആവശ്യപ്പെട്ടത് പ്രതിഷേധാർഹമാണെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ നിലപാട്.

sc

തുടർച്ചയായ നീതി നിഷേധം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഓർത്തഡോക്സ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഭരണഘടനയെ ചൊല്ലി വർഷങ്ങൾ നീണ്ട തർക്കങ്ങൾക്ക് ശേഷം സുപ്രീം കോടതി അനുകൂല ഉത്തരവിട്ടിട്ടും സഭാഭരണഘടനയുടെ പകർപ്പ് ചോദിച്ചതിൽ ഓർത്തഡോക്സ് സഭ നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

സഭ തർക്കത്തെ തുടർന്ന് കേരളത്തിൽ 9 പള്ളികൾ പൂട്ടിക്കിടക്കുകയായിരുന്നു. പള്ളികൾ വിട്ടുതരണമെന്നാവശ്യപ്പെട്ട് കത്ത് മന്ത്രിസഭയ്ക്ക് നൽകുകയായിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. യാക്കോബായ സഭ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമായാണെന്നും ഓർത്തഡോക്സ് സഭ ഹർജിയിൽ ആരോപണം ഉന്നയിച്ചു.

English summary
Orthodox sabha against government in Supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X