ലൈംഗീക ആരോപണം, സാമ്പത്തിക തട്ടിപ്പ്... മൂന്ന് വൈദികര്‍ക്കെതിരെ നടപടിയെടുത്ത് ഓര്‍ത്തഡോക്സ് സഭ!
സഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികര്‍ക്കെതിരെ നടപടി. കോട്ടയം ഭദ്രാസനത്തിന് കീഴിലെ ഫാ. വര്‍ഗീസ് മര്‍ക്കോസ്, ഫാ. വര്‍ഗീസ് എം. വര്‍ഗീസ്, ഫാ. റോണി വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് നടപടി. മൂന്ന് പേരെയും ആത്മീയ ചുമതലകളില്‍ നിന്ന് പുറത്താക്കി. വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി ലൈംഗീക ആരോപണങ്ങള്‍ ഉണ്ടായതോടെയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അച്ചടക്ക നടപടി.
നിരപരാധിത്വം തെളിയിക്കുന്നതുവരെ ഭരണഘടനപരമായ ചുമതലകളിൽ നിന്നും ഇവരെ ഒഴിവാക്കി.ലൈംഗിക ആരോപണവും സമ്പത്തും തട്ടിപ്പുമാണ് ഇവർക്കെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. കോട്ടയം കുഴിമറ്റത്ത് അവിഹിതബന്ധവും പണമിടപാടും ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് നല്കിയ പരാതി കണക്കിലെടുത്താണ് ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി.

യുവതിയുടെ ആത്മഹത്യ
രണ്ട് വർഷം മുമ്പ് പരാതി നൽകിയതിന് ശേഷം യുവതി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ടിനെതിരായ നടപടി. അനാശാസ്യ ആരോപണങ്ങളെത്തുടര്‍ന്ന് മുന്‍പ് വികാരിസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ. റോണി വര്‍ഗീസ്. സഭാനേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഫാ റോണിയെ ചുമതലകളില്‍നിന്ന് ഒഴിവാക്കിയത്.

അനാശാസ്യം ആരോപിച്ച് വിശ്വാസികൾ...
വാകത്താനത്തെ ചാപ്പലില്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ് എം. വര്‍ഗീസ് ചക്കുംചിറയിലിനെ കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ തടഞ്ഞുവെച്ചിരുന്നു. ഈ സംഭവത്തെ തുടര്‍ന്നാണ് ഓര്‍ത്തഡോക്സ് സഭ ലൈംഗിക ആരോപണങ്ങളില്‍ അടിയന്തിര നടപടി ഇപ്പോൾ എടുത്തിട്ടുള്ളത്. വര്‍ഗീസ് എം.വര്‍ഗീസിനെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം മുന്പ്് ആരോപണങ്ങള്‍ നേരിട്ട് വൈദികരെയും ആത്മീയ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഭാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

അച്ചടക്ക നടപടി
സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പൊലീത്തയാണ് അച്ചടക്ക നടപടിയെടുത്തത്. ഭദ്രാസന കൗണ്‍സില്‍ നിയോഗിക്കുന്ന അന്വേഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാകും വൈദികര്‍ക്കെതിരായ തുടര്‍ നടപടികള്‍. ചുമതലകള്‍ ഒഴിവാക്കിയുള്ള മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

വൈദീകർക്കെതിരെ ഒട്ടേറെ പരാതികൾ
പുറത്താക്കപ്പെട്ട വൈദികര്‍ക്കെതിരേ, കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും വിശ്വാസികള്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. ക്രൈസ്തവ മൂല്യത്തിൽ അടിസ്ഥാനപ്പെട്ട ആധ്യാത്മിക ജീവിതത്തിലൂടെ മലങ്കര ഓർത്തഡോക്സ് സഭാംഗങ്ങൾ ലോകത്തിന് മാതൃകയാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് വൈദീകരെ പുറത്താക്കിയ വാർത്ത പുറത്ത് വരുന്നത്. ധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷനിലെ നടുനോമ്പ് ദിവസം പ്രസംഗിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications