കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണിറുക്കി സുന്ദരി പ്രിയ വാര്യയുടെ വിധി അറിയാൻ ഒരു ദിവസം കൂടി... അഴിയെണ്ണേണ്ടി വരുമോ സെൻസേഷണൽ താരം?

  • By Desk
Google Oneindia Malayalam News

ദില്ലി/തൃശൂര്‍: ഒരൊറ്റ പാട്ടിലൂടെ ആഗോള ഫേമസ് ആയി മാറിയ പ്രിയ പ്രകാശ് വാര്യര്‍ എന്ന പെണ്‍കുട്ടി ഇപ്പോള്‍ വിവാദങ്ങളുടെ നടുവിലാണ്. മാണിക്യ മലരായ പൂവീ എന്ന ഗാനത്തില്‍ കണ്ണിറുക്കി കാണിച്ചതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രിയ വാര്യര്‍ക്കെതിരേയും കേസുണ്ട്.

എന്തായാലും കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രിയയും സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ ഹര്‍ജി ഫെബ്രുവരി 20 ന് സുപ്രീം കോടതിയ്ക്ക് മുന്നില്‍ എത്തുകയും ചെയ്തു. എന്നാല്‍ കേസ് അടുത്ത ദിവസം പരിഗണിക്കും എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയില്‍ ആണ് പ്രിയക്കും ഒമറിനും എതിരെ ഹൈദരാബാദില്‍ കേസ് എടുത്തിട്ടുള്ളത്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പിന്നീട് എന്ത് സംഭവിക്കും?

പ്രിയ കുടുങ്ങുമോ

പ്രിയ കുടുങ്ങുമോ

ഒരു ആഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവീ എന്ന ഗാനമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. ഗാനം ആയിരുന്നില്ല യഥാര്‍ത്ഥ പ്രശ്‌നം. അതിലെ ചില രംഗങ്ങള്‍ ആയിരുന്നു. പ്രിയ പ്രകാശ് വാര്യര്‍ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിടെ ഒറ്റയടിക്ക് സെലിബ്രിറ്റി ആക്കിയതും ഇത് തന്നെ.

കണ്ണിറുക്കല്‍, പുരികം ഉയര്‍ത്തല്‍

കണ്ണിറുക്കല്‍, പുരികം ഉയര്‍ത്തല്‍

കണ്ണിറുക്കലും പുരികം വളയ്ക്കലും ആയിരുന്നു പ്രിയയെ ഏവരുടേയും പ്രിയപ്പെട്ടവളാക്കി മാറ്റിയത്. എന്നാല്‍ പ്രിയ മാത്രം ആയിരുന്നില്ല, റോഷന്‍ എന്ന യുവ നടനും ഇതേ കാര്യങ്ങള്‍ ചെയ്തിരുന്നു. പക്ഷേ, വൈറല്‍ ആയത് പ്രിയ ആണെന്ന് മാത്രം.

മതവികാരം വ്രണപ്പെട്ടു

മതവികാരം വ്രണപ്പെട്ടു

എന്നാല്‍ ഈ പാട്ടും അതിലെ രംഗങ്ങളും കേട്ടപ്പോള്‍ ചിലരുടെ മതവികാരം വ്രണപ്പെട്ടു എന്നാണ് പറയുന്നത്. നിസ്‌കരിക്കാന്‍ ആയി കണ്ണടയ്ക്കുമ്പോള്‍ പ്രിയയുടെ മുഖമാണ് കാണുന്നത് എന്നൊക്കെയാണ് പലരും പറഞ്ഞത്. പരാതിയും കൊടുത്തു.

 പോലീസ് കേസ്

പോലീസ് കേസ്

ഒരു കൂട്ടം മുസ്ലീം യുവാക്കള്‍ ആണ് പരാതിക്കാര്‍ എന്നാണ് പോലീസ് ഭാഷ്യം. എന്തായാലും സംവിധായകന്‍ ഒമര്‍ ലുലുവിനും നയി പ്രിയ വാര്യര്‍ക്കും എതിരെ കേസ് എടുക്കാന്‍ തെലങ്കാന പോലീസിന് ഒരു മടിയും ഉണ്ടായില്ല.

പണി കിട്ടാതിരിക്കാന്‍

പണി കിട്ടാതിരിക്കാന്‍

കേസ് അങ്ങ് തെലങ്കാനയില്‍ ആണെങ്കിലും ഉത്തര്‍ പ്രദേശില്‍ ആണെങ്കിലും കേസ് തന്നെയാണ്. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും എന്നായിരുന്നു സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞിരുന്നത്. എന്തായാലും ഒടുവില്‍ നേരിട്ട് സുപ്രീം കോടതിയെ തന്നെ സമീപിക്കുകയായിരുന്നു.

റദ്ദാക്കണം

റദ്ദാക്കണം

തെലങ്കാനയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്നും സുപ്രീം കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. അഡ്വ ഹാരിസ് ബീരാന്‍ ആണ് പ്രിയയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നത്.

കോടതിയും പരിഗണിച്ചു

കോടതിയും പരിഗണിച്ചു

കേസ് അടിയന്തര പ്രാധാന്യം ഉള്ളതാണെന്ന നിലപാടില്‍ തന്നെ ആയിരുന്നു സുപ്രീം കോടതിയും. അതുകൊണ്ട് തന്നെ ഫെബ്രുവരി 21 ന് ഹര്‍ജി പരിഗണിക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യം

ആവിഷ്‌കാര സ്വാതന്ത്ര്യം

മാണിക്യ മലരായ പൂവീ എന്ന ഗാനത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും ഇല്ലെന്നാണ് പ്രിയയും ഒമര്‍ ലുലുവും ഹര്‍ജിയില്‍ പറയുന്നത്. ഇപ്പോഴത്തെ കേസും ബഹളവും എല്ലാം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണെന്നും ഹര്‍ജിയില്‍ ഇവര്‍ വാദം ഉന്നയിക്കുന്നുണ്ട്.

സെന്‍സറിങ് പോലും

സെന്‍സറിങ് പോലും

സിനിമയുടെ ചിത്രീകരണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സിനിമ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് സെന്‍സര്‍ ബോര്‍ഡും ആണ്. ഗാനം നീക്കം ചെയ്യണം എന്നുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് അത്തരം ഒരു തീരുമാനം എടുക്കാം എന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

പ്രവാചകനും ഖദീജ ബീവിയും

പ്രവാചകനും ഖദീജ ബീവിയും

പ്രവാചകന്‍ മുഹമ്മദ് നബിയും ഖദീജ ബീവിയും തമ്മിലുള്ള പ്രണയമാണ് 'മാണിക്യ മലരായ പൂവീ' എന്ന ഗാനത്തിലെ പ്രതിപാദ്യ വിഷയം. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിഎംഎ ജബ്ബാര്‍ എന്ന വ്യക്തി എഴുതിയതാണിത്. ഒരുപാട് മാപ്പിളപ്പാട്ട് വേദികളില്‍ ആലപിക്കപ്പെടുയും ചെയ്തിട്ടുണ്ട്.

മലയാളം അറിയാത്തവര്‍

മലയാളം അറിയാത്തവര്‍

ഇതില്‍ ഏറ്റവും രസകരമായ കാര്യം മറ്റൊന്നാണ്. മലയാളം കേട്ടാല്‍ പോലും മനസ്സിലാകാത്ത തെലങ്കാനക്കാര്‍ ആണ് മതവികാരം വ്രണപ്പെട്ടു എന്ന് പറഞ്ഞ് പരാതി നല്‍കിയത്. ഗൂഗിള്‍ ട്രാന്‍സ്ലേറ്ററില്‍ ഇട്ട് പരിഭാഷപ്പെടുത്തി നോക്കിയപ്പോള്‍ അത് മതവികാരം വ്രണപ്പെടുത്തുന്നതായി കണ്ടെത്തി എന്നാണ് വാദം.

ആദ്യം പിന്‍വലിച്ചു

ആദ്യം പിന്‍വലിച്ചു

സംഗതി വിവാദമായപ്പോള്‍ സിനിമയില്‍ നിന്ന് പാട്ട് പിന്‍വലിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. എന്നാല്‍ വ്യാപകമായി പിന്തുണ ലഭിച്ചതോടെ, ആ തീരുമാനത്തില്‍ നിന്ന് പിന്നീട് പിന്‍മാറുകയും ചെയ്തു.

പ്രൊമോഷന് വേണ്ടി?

പ്രൊമോഷന് വേണ്ടി?

അതിനിടെ മറ്റൊരു വിവാദവും ഉടലെടുത്തു. സിനിമയുടെ പ്രൊമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് പരാതി കൊടുപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്തായാലും ഇത് സംബന്ധിച്ച് തെളിവുകള്‍ ഒന്നും ആരും പുറത്ത് വിട്ടിട്ടില്ല.

കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!അയ്യേ.. അയ്യേ... അയ്യയ്യേ, നാണക്കേട്!!! സമരം നിര്‍ത്തിയ ബസ്സുമുതലാളിമാർക്ക് അറഞ്ചം പുറഞ്ചം ട്രോൾ!!

English summary
Oru Adaar Love Controversy: Supreme Court will hear Priya Prakash Warrier's plea on February 21
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X