Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; അഡാറ് ലവ് നടി പരാതി നല്‍കി, നല്ല തല്ല് കിട്ടുമെന്ന് മുന്നറിയിപ്പ്

ഇനി എന്ത് അഭാസത്തരം കാണിച്ചാലും എങ്ങനെ താറടിച്ചാലും ശരി സമൂഹത്തില്‍ കാണുന്ന എന്ത് അനീതിയ്‌ക്കെതിരേയും ശക്തമായി തന്നെ പ്രതികരിക്കും പോരാടും.

Recommended Video

cmsvideo
    നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു പരാതിയുമായി അഡാറ് ലവ്വിലെ നായിക | Oneindia Malayalam

    ഒരൊറ്റ ഗാനരംഗം കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഒരു അഡാറ് ലവ് എന്ന സിനിമയിലെ നടിയുടെ പേരില്‍ നഗ്നചിത്രങ്ങള്‍ പ്രചരിക്കുന്നു. അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണ് നഗ്നഫോട്ടോകള്‍ പ്രചരിക്കുന്നത്. അതേസമയം, നടി തന്നെ ഇതിനെതിരേ രംഗത്തുവന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. പരാതി കൊടുത്ത് അടങ്ങിയിരിക്കില്ലെന്നും ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് നല്ല തല്ലും നാടന്‍ പ്രയോഗങ്ങളും കാത്തരിക്കകുന്നുണ്ടെന്നും നടി മുന്നറിയിപ്പ് നല്‍കി. ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന്് നടിയും പോലീസും പറയുന്നു....

    ജിപ്‌സ ബീഗം

    ജിപ്‌സ ബീഗം

    അഡാറ് ലവ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജിപ്‌സ ബീഗത്തിന്റേതെന്ന പേരിലാണ് നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്. തലയില്ലാത്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് നടി.

    ദിവസങ്ങളായി ചിത്രങ്ങള്‍

    ദിവസങ്ങളായി ചിത്രങ്ങള്‍

    കഴിഞ്ഞ രണ്ടു വര്‍ഷമായി സിനിമാ രംഗത്ത് സജീവമാണ് നടി. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസറായും നടിയായും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഏതാനും ദിവസങ്ങളായി ചിത്രങ്ങള്‍ പ്രചരിക്കുന്നു.

    അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പ്

    അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പ്

    അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് നടിയുടെ പേരില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഇപ്പോള്‍ സിനിമയും പാട്ടും തരംഗമായ പശ്ചാത്തലത്തില്‍ അവസരം മുതലെടുക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.

    തളര്‍ന്നിരിക്കാന്‍ നടി തയ്യാറല്ല

    തളര്‍ന്നിരിക്കാന്‍ നടി തയ്യാറല്ല

    എന്നാല്‍ ഇത്തരം നഗ്നഫോട്ടോ പ്രദര്‍ശിപ്പിച്ചതു കൊണ്ടു തളര്‍ന്നിരിക്കാന്‍ നടി തയ്യാറല്ല. അവര്‍ ശക്തമായി പ്രതികരിക്കാന്‍ തീരുമാനിച്ചു. കൊച്ചി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

    പരസ്യപ്പെടുത്തി

    പരസ്യപ്പെടുത്തി

    പരാതിയുടെ പകര്‍പ്പ് ജിപ്‌സ ഫേസ്ബുക്കില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. വളരെ ശക്തമായ ഭാഷയിലാണ് നടി പ്രതികരിച്ചിട്ടുള്ളത്. അവരുടെ വാക്കുകള്‍ ഇങ്ങനെയാണ്.

    ആദ്യത്തെ ഇര ഞാനല്ല

    ആദ്യത്തെ ഇര ഞാനല്ല

    വിവാദങ്ങളെ ഭയപ്പെടാത്തത് കൊണ്ട് ഇത് പോലെയുള്ള സൈബര്‍ ക്രൈമിന്റെ ആദ്യത്തെ ഇര ഞാനല്ല എന്ന് അറിയാവുന്നത് കൊണ്ടും എനിക്കെന്റേതായ വ്യക്തിത്വം ഉള്ളതു കൊണ്ടുമാണ് ഞാന്‍ ഈ പോസ്റ്റ് ഇവിടെ കുറിക്കുന്നത്.

    പിതൃശൂന്യം

    പിതൃശൂന്യം

    ഇന്റര്‍നെറ്റിന്റെ മറവിലിരുന്ന് കഴിഞ്ഞ മൂന്ന് ദിവസമായി എനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍കൂടെ പിതൃശൂന്യ പ്രവര്‍ത്തനം നടത്തുന്ന ഒരു മാന്യനോ ഒരു കൂട്ടം മാന്യന്‍മാര്‍ക്കോ എതിരായിയുള്ള എന്റെ പ്രതിഷേധമായി നിങ്ങള്‍ ഈ കുറിപ്പിനെ കാണണം.

    കഴുത കാമം കരഞ്ഞ് തീര്‍ക്കും

    കഴുത കാമം കരഞ്ഞ് തീര്‍ക്കും

    കഴുത കാമം കരഞ്ഞ് തീര്‍ക്കും എന്ന പ്രയോഗം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ 2 ദിവസമായി എന്റെ ചിത്രങ്ങള്‍ക്കൊപ്പം മറ്റാരുടേയോ തലയില്ലാത്ത നഗ്‌നചിത്രങ്ങള്‍ കൂടി ചേര്‍ത്ത് വച്ച് അശ്ലീല വാട്ട്‌സപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്ന മാന്യനോട് ഒന്നേ പറയാനുള്ളു. സ്വന്തം ഭാര്യയുടേയും അമ്മയുടേയും പെങ്ങളുടേയും മകളുടേയും ചാരിത്രത്യത്തെ പണയം വെച്ച് കഴിയുമ്പോള്‍ ഞങ്ങളെ പോലുളള സാധാരണക്കാരുടെ മേല്‍ ആകരുത് പരാക്രമം...

    നാടന്‍ പ്രയോഗങ്ങള്‍

    നാടന്‍ പ്രയോഗങ്ങള്‍

    ഈ അവിവേകം കാണിച്ചവനോട് ദൈവം ചോദിക്കും എന്ന സ്ഥിരം പ്രയോഗം ഈ കാര്യത്തിലുണ്ടാവില്ല..... നിയമം നിയമത്തിന്റെ വഴിയേ പോവുകയും ഇല്ല. നിയമത്തിന്റെ പൂര്‍ണ്ണ സപ്പോര്‍ട്ടോടുകൂടി തന്നെ നല്ല തല്ലും നാടന്‍ പ്രയോഗങ്ങളും പിത്രശുന്യനായ ആ വ്യക്തിയെ കാത്തിരിപ്പുണ്ട്.... ഇതിന് പുറമെ കേരളാ പോലീസിന്റെ ബംബര്‍ ലോട്ടറിയും....... ആരായാലും അവന്റെ സമയം തെളിഞ്ഞു....

    അടി കൊണ്ട് യന്ത്രം നിശ്ചലമാവുമ്പോള്‍

    അടി കൊണ്ട് യന്ത്രം നിശ്ചലമാവുമ്പോള്‍

    ആറ്റുകാല്‍ രാധാകൃഷ്ണന്റെ നമ്പര്‍ കിട്ടുമെങ്കില്‍ ആ ഭാഗ്യവാന്‍ ഒരു ഭാഗ്യയന്ത്രം വാങ്ങി വെയ്ക്കുന്നത് നന്നാവും.... അടിയും ഇടിയും കൊണ്ട് സ്വന്തം യന്ത്രം നിശ്ചലമാവുമ്പോള്‍ ചുളുവില്‍ എന്നെ ഈ പ്രശസ്തിയിലെത്തിച്ച പിതാവിന് മുന്‍പേ പൂജാതനായ നിങ്ങള്‍ക്ക് അത് ഉപയോഗപ്രദ്ധമാവും...

    ഭംഗി ആസ്വദിക്കുന്നവരോട്

    ഭംഗി ആസ്വദിക്കുന്നവരോട്

    എന്റേത് എന്ന് കരുതി ആ ചിത്രങ്ങളുടെ ഭംഗി ആസ്വദിക്കുന്നവരോട് ഐഫോണ്‍ പോലെ ആകില്ല ചൈനീസ് ഫോണ്‍ എന്ന കാര്യവും മറന്നുകൂടാ. ജിസിസിയിലെ ഞാന്‍ അറിയുന്നതും അല്ലാത്തതുമായ ഫ്രണ്ട്‌സുകളോട് ഡേറ്റിയിങ് സൈറ്റുകളില്‍ ലക്ഷങ്ങള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പണം അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് മുന്‍പ് ഫോട്ടോസ് അയച്ച് തരുന്ന പെണ്‍കുട്ടിയെ തന്നെയാണോ കിടക്ക പങ്കിടാന്‍ കിട്ടുന്നതെന്ന് കണ്ട് ഉറപ്പു വരുത്തുവാന്‍ അഭ്യര്‍ത്ഥിച്ച് കൊള്ളുന്നു.

    എന്റെ പിക്‌സ് കിട്ടുവാന്‍

    എന്റെ പിക്‌സ് കിട്ടുവാന്‍

    എന്റെ എഫ്ബി ഫ്രണ്ട്‌സുകളോട്, അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളെ ആശ്രയിക്കേണ്ടതില്ല എന്റെ പിക്‌സ് കിട്ടുവാന്‍. നിങ്ങള്‍ എഫ്ബിയില്‍ കണ്ട് മടുക്കാത്തതായിട്ട് ഒരെണ്ണവും ഇല്ല. ഇത് അറിയിക്കുവാന്‍ വേണ്ടി മെസഞ്ചറില്‍ ആരും തപ്പണ്ട. എന്നെ മനസിലാക്കി എന്റെ കൂടെ നിന്നവര്‍ക്കും പിന്തുണ നല്‍കിയ എന്റെ എല്ലാ നല്ലവരായ ഫ്രണ്ട്‌സുകള്‍ക്കും സ്‌നേഹത്തിന്റെ ഭാഷയില്‍ ഒരായിരം നന്ദി...

    ചീത്ത വിളിക്കേണ്ടിടത്ത്

    ചീത്ത വിളിക്കേണ്ടിടത്ത്

    എന്‍ബി (ഇനി എന്ത് അഭാസത്തരം കാണിച്ചാലും എങ്ങനെ താറടിച്ചാലും ശരി സമൂഹത്തില്‍ കാണുന്ന എന്ത് അനീതിയ്‌ക്കെതിരേയും ശക്തമായി തന്നെ പ്രതികരിക്കും പോരാടും. തോറ്റ് പിന്‍മാറിയ ചരിത്രം ഒരു സ്ഥലത്തും ഉണ്ടായിട്ടില്ല. ഫലമുള്ള വൃക്ഷത്തിലേ എറിയൂ.. ചീത്ത വിളിക്കേണ്ടിടത്ത് ചീത്ത തന്നെ വിളിക്കും വിത്തൗട്ട് സെന്‍സറിങ്. അടി കൊടുക്കേണ്ട സാഹചര്യത്തില്‍ അടിക്കും. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല..) എന്ന് നിങ്ങളുടെ സ്വന്തം- ജിപ്‌സ ബീഗം സദഫ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+