Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ച് വീട്ടിലെത്തിയാൽ മകനോട് ഇതേക്കുറിച്ച് പറയുമോ? ലാലേട്ടനോട് മിഷേൽ, മറുപടി കിടിലൻ

മൂന്ന് പുതിയ മത്സരാർത്ഥികളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളത്തിലേക്കെത്തിയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ മത്സരാർത്ഥികളെത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ മൂന്ന് പേരാണ് എത്തിയത്. ഫാൻസ് ഗ്രൂപ്പുകളിലെല്ലാം ഇത്തരത്തിലുള്ള ചർച്ചകൾ സജീവമായിരുന്നു. നിരവധി താരങ്ങളുടെ പേരുകളായിരുന്നു ഉയർന്നുവന്നത്. മൂന്ന് പേരായിരുന്നു ഷോയിലേക്ക് പുതുതായെത്തിയത്.

പ്രിയപ്പെട്ടത് ഭക്ഷണം

പ്രിയപ്പെട്ടത് ഭക്ഷണം

ഭക്ഷണപ്രിയയെന്ന് പറഞ്ഞായിരുന്നു മോഹൻലാൽ മിഷേലിനെ പരിചയപ്പെടുത്തിയത്. ഏറെക്കാലം വിദേശത്ത് കഴിഞ്ഞ ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയപ്പോൾ ഏറെയിഷ്ടപ്പെട്ടത് ഇവിടത്തെ ഭക്ഷണങ്ങളാണെന്ന് മിഷേലും തുറന്ന് സമ്മതിച്ചിരുന്നു. അതേ സമയം താൻ കേരളത്തിൽ തുടരുന്നതിന് പിന്നിലുള്ള കാരണങ്ങളൊന്ന് ഈ ഭക്ഷണക്രേസാണെന്നും നടി വ്യക്തമാക്കിയിരുന്നു. മോഹൻലാലിന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞതിന് ശേഷമായാണ് മിഷേൽ തനിക്ക് അങ്ങോട്ട് രണ്ട് കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചത്.

പറയുമോ?

പറയുമോ?

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻ ലാലിന്റെ ആരാധികയാണ് താനെന്നായിരുന്നു ബിഗ് ബോസ് ഹൌസിലെത്തിയ മിഷേൽ ആദ്യം പറഞ്ഞത്. തിരിച്ച് വീട്ടിലെത്തിയാൽ മകനോട് ഇതേക്കുറിച്ച് പറയുമോ എന്ന മിഷേലിന്റെ ചോദ്യത്തിന് ചോദിച്ചപ്പോൾ അറിയിക്കാമെന്ന് മോഹൻ ലാൽ മറുപടിയും നൽകിയിരുന്നു.

രണ്ടാമത്തെ ആഗ്രഹം

രണ്ടാമത്തെ ആഗ്രഹം


തന്റെ അമ്മയ്ക്ക് പിറന്നാളാശംസ അറിയിക്കാമോ എന്നായിരുന്നു മിഷേൽ രണ്ടാമതായി മോഹൻലാലിനോട് ചോദിച്ചത്. അമ്മയ്ക്ക് പിറന്നാളാശംസ അറിയിക്കുകയായും ചെയ്തിരുന്നു. അഡാർ ലവ് താരം കൂടി ബിഗ് ബോസ് ഹൌസിലേക്കെത്തിയതോടെ പ്രേക്ഷകരുടെ ആകാംക്ഷയും വർധിച്ചിട്ടുണ്ട്. ആദ്യമെത്തിയ 14 പേർക്കൊപ്പം മുന്നുപേർ കൂടിയെത്തിയതോടെ മൊത്തം അംഗങ്ങളുടെ എണ്ണം 17 ലേക്ക് എത്തിയിട്ടുണ്ട്.

വൈൽഡ് കാർഡ് എൻട്രി

വൈൽഡ് കാർഡ് എൻട്രി

സിനിമാ ടെലിവിഷൻ താരവും നർത്തകനുമായ ഫിറോസ് ഖാൻ ഫിറോസിന്റെ ഭാര്യയും നടിയും മോഡലുമായ സജിന ഫിറോസുമാണ് ഒടുവിൽ ബിഗ് ബോസ് ഹൌസിലേക്ക് എത്തിയിട്ടുള്ളത്. ഇത്തവണത്തെ വൈൽഡ് കാർഡ് എൻട്രിക്കുള്ള പ്രത്യേകത ദമ്പതിമാർ മത്സാർത്ഥികളായി എത്തി എന്നതാണ്. മിഷേൽ ആൻ ഡാനിയേലാണ് മൂന്നാമത്തെ വൈൽഡ് കാർഡ് എൻട്രി. ധമാക്ക, അഡാർ ലവ് എന്നീ സിനിമകളിലൂടെയാണ് മിഷേൽ അഭിനയ രംഗത്ത് സജീവമായത്.

നടനും അവതാരകനും

നടനും അവതാരകനും

ഏഷ്യാനെറ്റ് പ്ലസിൽ നേരത്തെ സംപ്രേഷണം ചെയ്തിരുന്ന ഡെയ്ഞ്ചറസ് ബോയ്സ് എന്ന പാങ്ക് ഷോയിലൂടെയാണ് ഫിറോസ് ഖാൻ ആരാധകരുടെ മനസ്സിൽ ഇടംപിടിക്കുന്നത്. ചില സിനിമകളിലും നടനായെത്തിയെങ്കിലും ഫേസ് ടു ഫേസ് എന്ന വിഎം വിനു ചിത്രത്തിലെ റോളാണ് ശ്രദ്ധിക്കപ്പെട്ടത്. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായക കഥാപാത്രം. സിനിമയിലും ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ടതുകൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറ്റവും സുപരിചിതനാണ് ഫിറോസ് ഖാൻ.

മിഷേൽ ആൻ ഡാനിയേൽ

മിഷേൽ ആൻ ഡാനിയേൽ


മിഷേല്‍ ആന്‍ ഡാനിയേല്‍ ആണ് ഈ ആഴ്ച ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മൂന്നാമത്തെ മത്സരാർത്ഥി. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ചിലര്‍ വരുന്നുവെന്ന് മാത്രമാണ് കഴിഞ്ഞ ദിവസം മോഹൻലാൽ വ്യക്തമാക്കിയത്. ഇവര്‍ക്കൊപ്പമെത്തിയ മിഷേലിനും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. വിദേശത്ത് കഴിഞ്ഞിരുന്ന താന്‍ ഷോ യിലേക്ക് പങ്കെടുക്കാന്‍ വേണ്ടിയാണ് നാട്ടിലെത്തുന്നത്. ബിഗ് ബോസിലേക്ക് താന്‍ വന്നത് ഗെയിം കളിക്കാനും ജയിക്കാനുമാണെന്ന് മോഹന്‍ലാലിനോട് മിഷേല്‍ പറയുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഷോ ബിഗ് ബോസ് ആണ്. മറ്റ് മത്സരാര്‍ഥികളുടെ ഒരാഴ്ചത്തെ മത്സരം കണ്ട് കഴിഞ്ഞു. അവിടെ വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും മിഷേൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+