കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു അഡാറ് ലവ് വിവാദം ഇസ്ലാമോഫോബിയ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് റഫീഖ് അഹമ്മദ്.

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ഒരു അഡാറ് ലവ് സിനിമാഗാനവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ഇസ്ലാമോഫോബിയ ഉണ്ടാക്കാനുള്ള ചിലരുടെ ഗൂഢനീക്കമാണെന്ന് ഗാന രചയിതാവ് റഫീഖ് അഹമ്മദ്.

മുസ്ലീം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവർ; 'മതം' പൊട്ടുന്നവരോട് കാരശേരി... മുസ്ലീം മതമൗലികവാദികള്‍ എല്ലാത്തരം കലകളേയും വെറുക്കുന്നവർ; 'മതം' പൊട്ടുന്നവരോട് കാരശേരി...

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം വിവാദമാക്കിയതിന് പിന്നില്‍ ഇസ്ലാമോഫോബിയ ഉണ്ടാക്കി തീര്‍ക്കാന്‍ മതത്തിനകത്ത് തന്നെയുള്ളവരുടെ ശ്രമമാണെന്നും, മതപരമായ കാരണങ്ങള്‍ പറഞ്ഞ് സ്വതന്ത്ര സര്‍ഗ്ഗാത്മകതയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണം ശരിയെങ്കില്‍ അത് കലയോട് ചെയ്യുന്ന കൊടിയ വഞ്ചനയെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.

 rafeeqahammad


അതേ സമയം ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതായി ആരോപിച്ചു ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാരിയര്‍ക്കും സംവിധായകന്‍ ഒമര്‍ ലുലുവിനും എതിരെ മഹാരാഷ്ട്രയിലെ പ്രാദേശിക സംഘടനയും പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ഗാനത്തിന്റെ വിഡിയോ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യവുമായി മുംബൈയിലെ റാസ അക്കാദമി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചിട്ടുമുണ്ട്. ഗാനത്തിനെതിരെ മുംബൈ മിനാര മസ്ജിദിനു മുന്നില്‍ പ്രതിഷേധപ്രകടനവും നടത്തി.

English summary
oru adaru love controversy is to make islamophobia says rafeeq ahemmed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X