അനധികൃത സര്‍വ്വീസ് നടത്തിയ അന്യസംസ്ഥാന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു
കാസര്‍കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സിമന്റുമായി വന്ന് അനധികൃതമായി സര്‍വ്വീസ് നടത്തിയ നാല് അന്യ സംസ്ഥാന വാഹനങ്ങള്‍ മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു.
ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ തൊഴില്‍ ക്ഷാമം നേരിടുന്നതിനെ കുറിച്ച് ആര്‍ ടി ഒ ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് എം വി ഐ എ കെ. രാജീവന്‍, എ എം വി ഐമാരായ പി. സുധാകരന്‍, കെ. അനില്‍കുമാര്‍ ഡ്രൈവര്‍ സജിമോന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി വാഹനങ്ങള്‍ പിടിച്ചത്. ഡീലര്‍മാരും കച്ചവടക്കാരും അടങ്ങുന്ന ലോബിയാണ് ഈ അനധികൃത സര്‍വ്വീസ് പ്രോത്സാഹിപ്പിക്കുന്നത്. വാടകയിനത്തിലും കയറ്റിറക്ക് കൂലിയിനത്തിലും വന്‍ തുകയാണ് ഇതുവഴി ഈ ലോബികള്‍ തട്ടിയെടുക്കുന്നത്.

പിടിച്ചെടുത്ത വാഹനത്തില്‍ നിന്നും പിഴയായി ഒരു ലക്ഷത്തി പതിനായിരം രൂപ ഈടാക്കി. കര്‍ശന പരിശോധന തുടര്‍ന്നും ഉണ്ടായിരിക്കുമെന്ന് കാസര്‍കോട് ആര്‍.ടി.ഒ. ബാബു ജോണ്‍ അറിയിച്ചു.












Click it and Unblock the Notifications