കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യസംസ്ഥാന തൊഴിലാളികള്‍ നിരീക്ഷണത്തില്‍.. തൃശൂര്‍ ജില്ലയില്‍ വ്യാജനോട്ട് പ്രചരിക്കുന്നു

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂരില്‍ വ്യാജ നോട്ടുകള്‍ വ്യാപകമാകുന്നത് ഭീഷണിയാകുന്നു. പുതിയ രണ്ടായിരത്തിന്റെ നോട്ടുകളാണ് ഏറെയും പ്രചാരത്തിലുള്ളത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്തവയാണ് നോട്ടുകള്‍. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് വ്യാജ നോട്ടുകള്‍ എത്തുന്നതെന്നാണ് സംശയിക്കുന്നത്. ബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികളില്‍ നിന്ന് കഴിഞ്ഞ മാസം രണ്ടായിരത്തിന്റെ വ്യാജനോട്ടുകള്‍ കണ്ടെത്തിയിരുന്നു.

രണ്ടായിരത്തിന്റെ നോട്ടിന്റെ കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത നോട്ടുകളാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ബംഗാളില്‍നിന്നാണ് ഇവ കൊണ്ടുവന്നിരുന്നതെന്നാണ് ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. പ്രധാനമായും പച്ചക്കറി മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് വ്യാജന്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.

pic

തിരക്കിനിടയില്‍ വ്യാപാരികള്‍ നോട്ട് യഥാര്‍ഥമാണോയെന്ന് സൂക്ഷ്മ പരിശോധന നടത്താറില്ലെന്ന് കണ്ടാണ് തിരക്കുള്ള മാര്‍ക്കറ്റുകളില്‍ നോട്ടുകള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നത്. ചെറിയ നോട്ടുകളേക്കാള്‍ വലിയ നോട്ടുകള്‍ മാറുന്നതിനോടാണ് ഇവര്‍ക്ക് താല്‍പ്പര്യം. രണ്ടായിരത്തിന്റെ നോട്ട് ഒരു തവണ മാറിയാല്‍ ആവശ്യത്തിന് പണം കൈയില്‍ വരുമെന്നതും ജോലിഭാരം കുറയുമെന്നുമാണ് ഇവരുടെ പക്ഷം. കൊല്‍ക്കത്തയില്‍ നിന്നു കൊണ്ടു വന്നതാണ് ഇവരുടെ പക്കല്‍നിന്നും കണ്ടെത്തിയ നോട്ടുകള്‍. ഇത്തരത്തില്‍ വ്യാജ നോട്ടുകള്‍ ഇവര്‍ കൂടുതല്‍ കേരളത്തില്‍ വിറ്റഴിച്ചിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ജില്ലയില്‍ ഏറ്റവും അധികം വ്യാജ നോട്ടുകള്‍ പ്രചരിക്കുന്നത് ചാവക്കാട് കേന്ദ്രീകരിച്ചാണ്. ഒരാഴ്ച മുമ്പാണ് ചാവക്കാട്ട് ഒന്നര കോടിയുടെ നിരോധിച്ച നോട്ടുകള്‍ പോലീസ് പിടികൂടിയത്. തീരമേഖലയില്‍ വ്യാജനോട്ടുമായി ബന്ധപ്പെട്ട് വലിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ ഏറെ നാളായി ചൂണ്ടിക്കാട്ടിയിരുന്നു. വ്യാജ നോട്ട് കൈമാറാനായി ഏജന്റുമാര്‍ ജില്ലയില്‍ ഉള്ളതായും സൂചനയുണ്ട്.

English summary
Other state workers are under observation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X