തേന്‍ ശേഖരിക്കാനും ഇതര സംസ്ഥാന തൊഴിലാളികള്‍
പള്ളുരുത്തി: വലിയ കെട്ടിടങ്ങളിലും മരങ്ങളിലും കൂടുകൂട്ടിയ തേനീച്ചകളെ ഒഴിവാക്കി തേന്‍ ശേഖരിക്കാനും അന്യസംസ്ഥാന തൊഴിലാളികള്‍. ഇടക്കൊച്ചിയില്‍ ശീതീകരണ ഫാക്ടറിയുടെ മുകള്‍നിലയില്‍ കൂടുകൂട്ടിയ തേനീച്ച കൂടില്‍ നിന്ന് തേന്‍ ശേഖരിക്കാനെത്തിയത് ബാംഗ്ലൂര്‍ സ്വദേശികളായ ജഗദീഷും ഓംദേവും.
ഒരുവര്‍ഷത്തോളമായി തേനീച്ച വലിയ കൂട് കൂടിയതോടെ സമീപത്തെ വീട്ടുകാര്‍ക്കും ജീവന് ഭീഷണിയായതോടെ ഫാക്ടറി ഉടമകളോട് തേനീച്ചകളെ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കമ്പനിക്കാര് ബാംഗ്ലൂരിലുള്ള ജഗദീഷിനെയും ഓംദേവിനേയും ബന്ധപ്പെടുകയായിരുന്നു.

മരങ്ങളിലും കെട്ടിടങ്ങളിലും വന്നു കൂടു കൂട്ടി ജനങ്ങള്‍ക്കു ഭീഷണിയാകുന്ന തേനീച്ചകളെ ഒഴിവാക്കുന്ന ജോലിയാണ് ജഗദീഷിന്. നാട്ടുകാര്‍ നോക്കി നില്‍ക്കേ ഉയരമുള്ള കെട്ടിടത്തില്‍ വടം കെട്ടി ഇവര്‍ കയറി. തേനീച്ച കൂടിന് സമീപം പുകയിട്ട് തേനീച്ചകളെ തുരത്തി തേന്‍ നിറഞ്ഞിരിക്കുന്ന അറകള്‍ വലിയ പാത്രത്തിലാക്കി താഴെയെത്തിക്കുകയായിരുന്നു.

തേനെടുക്കുന്നതില് അമ്പതോളം വര്‍ഷത്തെ പരിചയമുണ്ട് ജഗദീഷിന്, വര്‍ഷങ്ങളോളം ഇന്ത്യയിലെ വിവിധ പ്രദേശങ്ങില്‍ പോയി തേനീച്ചകളെ അകറ്റി തേന്‍ ശേഖരിച്ചിട്ടുള്ളവരാണ് ഇവര്‍. തേനെടുക്കുന്ന സമയം തേനീച്ചകളെ ഒഴിവാക്കുന്നതിനാണ് ഇവര്‍ക്ക് പ്രത്യേക കൂലി വേണ്ടെങ്കിലും ലഭിക്കുന്ന തേന്‍ ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. ഈ വ്യവസ്ഥയിലാണ് ഇവര്‍ ജോലി ഏറ്റെടുക്കുന്നതു തന്നെ.

കെട്ടിടത്തില്‍ നിന്ന് ശേഖരിച്ച തേന്‍ തേനറകളില്‍ നിന്ന് തേന്‍ പിഴിഞ്ഞെടുത്ത് നാട്ടുകാര്‍ക്ക് തന്നെ ഇവര്‍ വില്പന നടത്തി. കിലോ 400 രൂപ നിരക്കിലായിരുന്നു വില്പന. ശുദ്ധമായ തേനായതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ വിറ്റഴിച്ചു. 25 കിലോയോളം തേന്‍ ഇവര്‍ ലഭിച്ചതായി ജഗദീഷ് പറയുന്നു.
-
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications