കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തേന്‍ ശേഖരിക്കാനും ഇതര സംസ്ഥാന തൊഴിലാളികള്‍

  • By Desk
Google Oneindia Malayalam News

പള്ളുരുത്തി: വലിയ കെട്ടിടങ്ങളിലും മരങ്ങളിലും കൂടുകൂട്ടിയ തേനീച്ചകളെ ഒഴിവാക്കി തേന്‍ ശേഖരിക്കാനും അന്യസംസ്ഥാന തൊഴിലാളികള്‍. ഇടക്കൊച്ചിയില്‍ ശീതീകരണ ഫാക്ടറിയുടെ മുകള്‍നിലയില്‍ കൂടുകൂട്ടിയ തേനീച്ച കൂടില്‍ നിന്ന് തേന്‍ ശേഖരിക്കാനെത്തിയത് ബാംഗ്ലൂര്‍ സ്വദേശികളായ ജഗദീഷും ഓംദേവും.

ഒരുവര്‍ഷത്തോളമായി തേനീച്ച വലിയ കൂട് കൂടിയതോടെ സമീപത്തെ വീട്ടുകാര്‍ക്കും ജീവന് ഭീഷണിയായതോടെ ഫാക്ടറി ഉടമകളോട് തേനീച്ചകളെ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കമ്പനിക്കാര്‍ ബാംഗ്ലൂരിലുള്ള ജഗദീഷിനെയും ഓംദേവിനേയും ബന്ധപ്പെടുകയായിരുന്നു.

hon

മരങ്ങളിലും കെട്ടിടങ്ങളിലും വന്നു കൂടു കൂട്ടി ജനങ്ങള്‍ക്കു ഭീഷണിയാകുന്ന തേനീച്ചകളെ ഒഴിവാക്കുന്ന ജോലിയാണ് ജഗദീഷിന്. നാട്ടുകാര്‍ നോക്കി നില്‍ക്കേ ഉയരമുള്ള കെട്ടിടത്തില്‍ വടം കെട്ടി ഇവര്‍ കയറി. തേനീച്ച കൂടിന് സമീപം പുകയിട്ട് തേനീച്ചകളെ തുരത്തി തേന്‍ നിറഞ്ഞിരിക്കുന്ന അറകള്‍ വലിയ പാത്രത്തിലാക്കി താഴെയെത്തിക്കുകയായിരുന്നു.

honey

തേനെടുക്കുന്നതില്‍ അമ്പതോളം വര്‍ഷത്തെ പരിചയമുണ്ട് ജഗദീഷിന്, വര്‍ഷങ്ങളോളം ഇന്ത്യയിലെ വിവിധ പ്രദേശങ്ങില്‍ പോയി തേനീച്ചകളെ അകറ്റി തേന്‍ ശേഖരിച്ചിട്ടുള്ളവരാണ് ഇവര്‍. തേനെടുക്കുന്ന സമയം തേനീച്ചകളെ ഒഴിവാക്കുന്നതിനാണ് ഇവര്‍ക്ക് പ്രത്യേക കൂലി വേണ്ടെങ്കിലും ലഭിക്കുന്ന തേന്‍ ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. ഈ വ്യവസ്ഥയിലാണ് ഇവര്‍ ജോലി ഏറ്റെടുക്കുന്നതു തന്നെ.
hone

കെട്ടിടത്തില്‍ നിന്ന് ശേഖരിച്ച തേന്‍ തേനറകളില്‍ നിന്ന് തേന്‍ പിഴിഞ്ഞെടുത്ത് നാട്ടുകാര്‍ക്ക് തന്നെ ഇവര്‍ വില്പന നടത്തി. കിലോ 400 രൂപ നിരക്കിലായിരുന്നു വില്പന. ശുദ്ധമായ തേനായതിനാല്‍ ഒരു മണിക്കൂര്‍ കൊണ്ട് തന്നെ വിറ്റഴിച്ചു. 25 കിലോയോളം തേന്‍ ഇവര്‍ ലഭിച്ചതായി ജഗദീഷ് പറയുന്നു.
English summary
Other state workers for collecting honey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X