Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്തെ ഞെട്ടിച്ച് തൊഴിലാളി സമരം; ജില്ലാ ഭരണകൂടം അമ്പരന്നു, എത്തിയത് 3500പേര്‍, കളക്ടര്‍ പറയുന്നു

കോട്ടയം: നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് ചങ്ങനാശ്ശേരിക്കടുത്ത പായിപ്പാട് അതിഥി തൊഴിലാളികള്‍ നടുറോഡില്‍ സമരം നടത്തിയത് ജില്ലാ ഭരണകൂടത്തെ ഞെട്ടിച്ചു. 3500ഓളം തൊഴിലാളികളാണ് ലോക്ക് ഡൗണ്‍ ലംഘിച്ച് സമരം നടത്തിയത്. നാട്ടിലേക്ക് പോകണമെന്നാണ് പ്രധാന ആവശ്യം. മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം കളക്ടര്‍ സുധീര്‍ ബാബു തള്ളി. മതിയായ ഭക്ഷ്യവസ്തുക്കള്‍ ഇവരുടെ താമസസ്ഥലത്തുണ്ടെന്ന് നേരത്തെ ഉറപ്പാക്കിയിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.

p

ശനിയാഴ്ച വരെ ഇവര്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ദില്ലിയിലും മറ്റും തൊഴിലാളികളെ വാഹനത്തില്‍ നാട്ടിലേക്ക് എത്തിക്കുന്നതിന്റെ വീഡിയോ കണ്ടതാകാം പുതിയ പ്രതിഷേധത്തിന് കാരണമെന്ന് കരുതുന്നു. വല്ല സമ്മര്‍ദ്ദവും സമരത്തിന് പിന്നിലുണ്ടോ എന്ന് പരിശോധിക്കുമെന്നും കളക്ടര്‍ പറഞ്ഞു. ഇപ്പോള്‍ നാട്ടിലേക്ക് അയക്കാന്‍ സാധിക്കില്ല. എല്ലാ സൗകര്യവും താമസസ്ഥലത്ത് ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. പകല്‍ പതിനൊന്ന് മണിക്ക് തുടങ്ങിയ പ്രതിഷേധത്തിന് അല്‍പ്പം അയവ് വന്നിട്ടുണ്ട്. തൊഴിലാളികള്‍ കൂട്ടത്തോടെ നടുറോഡില്‍ കുത്തിയിരുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തി. കൂടുതല്‍ പോലീസിനെ പായിപ്പാട് വിന്യസിച്ചു.

ലോക്ക് ഡൗണ്‍ ലംഘിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ആരും പുറത്തിറങ്ങരുതെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഈ കൂട്ടംചേരല്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമോ എന്ന ആശങ്കയുണ്ട്. കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ തങ്ങള്‍ക്ക് തൊഴില്‍ കിട്ടാതായി. ഇപ്പോള്‍ ആഹാരവും ലഭിക്കുന്നില്ല. ഇതോടെയാണ് റോഡിലേക്ക് ഇറങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു.

പായിപ്പാട് 10000ത്തോളം അതിഥി തൊഴിലാളികള്‍ ഉണ്ടെന്നാണ് പഞ്ചായത്തിന്റെ കണക്ക്. ഇത് കൃത്യമല്ല. തൊഴിലുടമകള്‍ കൃത്യമായ കണക്ക് കൈമാറിയിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ഇത്രയും തൊഴിലാളികള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയത് ജില്ലാ ഭരണകൂടത്തെയും പ്രതിസന്ധിയിലാക്കി. തൊഴിലുടമകളുടെ യോഗം പഞ്ചായത്ത് വിളിച്ചിരുന്നു. തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ല.

അതിഥി തൊഴിലാളികളുടെ പ്രശ്‌നത്തില്‍ ഇടപെടാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ചങ്ങനാശേരി എംഎല്‍എ സിഎഫ് തോമസ് പറഞ്ഞു. വര്‍ഷങ്ങളായി പായിപ്പാട് കഴിയുന്നവരാണിവര്‍. പലരും നാട്ടിലേക്ക് പോയി. കുറച്ചുപേരാണ് ഇപ്പോഴുള്ളത്. ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ട്രെയിന്‍ ഇല്ലാത്തതിനാല്‍ യാത്ര തടസപ്പെട്ടു. കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് നടപ്പാക്കിയോ എന്നറിയാനാണ് തഹസില്‍ദാറോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നും സിഎഫ് തോമസ് എംഎല്‍എ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+