കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്മീഷന് പുറമെ സ്വപ്നയ്ക്ക് ഐ ഫോണുകളും നല്‍കി; ഒരു ഫോണ്‍ രമേശ് ചെന്നിത്തലയ്ക്കെന്നും യുണിടാക് ഉടമ

Google Oneindia Malayalam News

തിരുവനന്തപുരം: യുഎഇ റെഡ്ക്രസ്റ്റ് സഹായത്തോടെ വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്ന ലൈഫ് പാര്‍പ്പിട സമുച്ചയത്തിന്‍റെ കരാര്‍ ലഭിച്ചതിന് കമ്മീഷന് പുറമെ ഐഫോണുകളും വാങ്ങി നല്‍കിയെന്ന് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍. ഇതിലൊരു ഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു. സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സന്തോഷ് ഈപ്പന്‍ ഇക്കാര്യം വ്യക്തമാക്കിയത്

സ്വപ്ന സുരേഷിന്‍റെ ആവശ്യപ്രകാരം

സ്വപ്ന സുരേഷിന്‍റെ ആവശ്യപ്രകാരം

സ്വപ്ന സുരേഷിന്‍റെ ആവശ്യപ്രകാരം കഴിഞ്ഞ നവംബര്‍ 23 നാണ് മൂന്ന് ഐഫോണുകള്‍ വാങ്ങി നല്‍കുന്നത്. മൂന്ന് ലക്ഷത്തി എണ്‍പതിനായിരം രൂപ ഇതിനായി ചിലവിട്ടെന്നും അദ്ദേഹം പറയുന്നു. കോണ്‍സുലേറ്റില്‍ നടന്ന യുഎഇ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ക്ക് പാരിതോഷികമായി നല്‍കാനാണ് ഫോണ്‍ വാങ്ങി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വിഭാഗം മേധാവി

സാമ്പത്തിക വിഭാഗം മേധാവി

4.80 ലക്ഷം കോടിയാണ് കരാറില്‍ കമ്മീഷനായി നല്‍കിയത്. ഇതില്‍ മൂന്ന് കോടിയിലേറെ രൂപ കൈപ്പറ്റിയത് കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായ ഈജിപ്ഷ്യന്‍ പൗരനാണ് . കഴിഞ്ഞ ഓഗസ്റ്റ് 2 വൈകീട്ട് 6 മണിക്കാണ് പണം നല്‍കിയത്. കവടിയാറിലെ കഫെ കോഫി ഡേയെക്ക് മുന്നില്‍ വെച്ചാണ് പണം നല്‍കിയതെന്നും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സന്തോഷ് ഈപ്പന്‍ വ്യക്തമാക്കുന്നു.

നിഷേധിച്ച് രമേശ് ചെന്നിത്തല

നിഷേധിച്ച് രമേശ് ചെന്നിത്തല

അതേസമയം, സന്തേഷം ഈപ്പന്‍റെ ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല രംഗത്ത് എത്തിയിട്ടുണ്ട്. തനിക്കാരും ഫോണ്‍ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍സുലേറ്റിലെ ചടങ്ങില്‍ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനം നല്‍കുകയാണ് ചെയ്തത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നും യാതൊരു സമ്മാനവും കൈപറ്റിയില്ലെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും ചോദ്യം ചെയ്തു

വീണ്ടും ചോദ്യം ചെയ്തു

കേസിലെ ഒന്നാം പ്രതിയാണ് യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തെ വീണ്ടും സിബിഐ ചോദ്യം ചെയ്തിരുന്നു. ഭാര്യയുടെ ഒപ്പമാണു സന്തോഷ്, സിബിഐയുടെ കൊച്ചി ഓഫിസിലെത്തിയത്. വടക്കാഞ്ചേരി ഭവന സമുച്ചയത്തിന്റെ മേൽനോട്ടച്ചുമതലയുള്ള ലൈഫ് മിഷൻ ജില്ലാ കോഓർഡിനേറ്റർ ലിൻസ് ഡേവിഡിന്‍റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍

രാഹുലിനും പ്രിയങ്കയ്ക്കും എതിരെ കേസെടുത്ത് യുപി പോലീസ്, 153 കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയും കേസ്രാഹുലിനും പ്രിയങ്കയ്ക്കും എതിരെ കേസെടുത്ത് യുപി പോലീസ്, 153 കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെയും കേസ്

 ജോസ് കെ മാണിക്ക് കടുംവെട്ട്; ഉപാധികൾ തള്ളി മാണി സി കാപ്പൻ,ജോസിന്റെ മുന്നണി പ്രവേശം ആശങ്കയിൽ ജോസ് കെ മാണിക്ക് കടുംവെട്ട്; ഉപാധികൾ തള്ളി മാണി സി കാപ്പൻ,ജോസിന്റെ മുന്നണി പ്രവേശം ആശങ്കയിൽ

English summary
Other than conmision amount phones were also given to swapna suresh: one phone for chennitha says unitak owner
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X