Get Updates
Get notified of breaking news, exclusive insights, and must-see stories!

'സരിതയും ഉമ്മന്‍ ചാണ്ടിയും ബന്ധമില്ല, പേരെഴുതിച്ചേര്‍ത്തത് ഗണേഷിന്റേയും മറ്റൊരാളുടേയും നിര്‍ബന്ധത്താല്‍'

കൊല്ലം: കെബി ഗണേഷ് കുമാറിനെതിരെ ശരണ്യ മനോജ് എന്ന് സി മനോജ് കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കൂടുതല്‍ വിവാദത്തിലേക്കാണ് നീങ്ങുന്നത്. ഗണേഷ് കുമാറിനെ കൂടാതെ മറ്റൊരാളുടെ കൂടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് സരിത, ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തത് എന്നാണ് മനോജ് പറയുന്നത്.

സരിതയ്ക്ക് ഗണേഷ് കുമാര്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്നും സരിതയ്ക്ക് വാടക വീട് എടുത്ത് നല്‍കിയതില്‍ ബിനീഷ് കോടിയേരിയ്ക്ക് ബന്ധമില്ലെന്നും മനോജ് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഗണേഷിനെതിരെയുള്ള ആരോപണങ്ങള്‍ മനപ്പൂര്‍വ്വം ഉന്നയിച്ചതല്ല, തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചപ്പോള്‍ യാദൃശ്ചികമായി കടന്നുവന്നതാണെന്നാണ് വാദം. വിശദാംശങ്ങള്‍...

കത്ത് സരിതയുടെ തന്നെ

കത്ത് സരിതയുടെ തന്നെ

വിവാദമായ ആ കത്ത് എഴുതിയത് ജയിലില്‍ വച്ച് എഴുതിയത് സരിത എസ് നായര്‍ തന്നെ ആണെന്ന് മനോജ് പറയുന്നു. അതില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതില്‍ മാത്രമേ തനിക്ക് തര്‍ക്കമുള്ളൂ എന്നാണ് വാദം.

ബന്ധമുണ്ടായിരുന്നില്ല

ബന്ധമുണ്ടായിരുന്നില്ല

ഉമ്മന്‍ ചാണ്ടിയ്ക്ക് സരിതയുമായി ബന്ധമുണ്ടായിരുന്നില്ല എന്നും മനോജ് പറയുന്നു. സത്യസന്ധനായ ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യുകയും കല്ലെറിയുകയും ചെയ്ത ദു:ഖം കൊണ്ടാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയത് എന്നും മനോജ് പറയുന്നുണ്ട്.

ഗണേഷ് മാത്രമല്ല, മറ്റൊരാളും

ഗണേഷ് മാത്രമല്ല, മറ്റൊരാളും

കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതില്‍ ഗണേഷ് കുമാറിന് മാത്രമല്ല പങ്ക് എന്ന് കൂടി വെളിപ്പെടുത്തുന്നുണ്ട് ശരണ്യ മനോജ്. മറ്റൊരാളുടെ കൂടി നിര്‍ബന്ധത്തിന് വഴങ്ങിയാണ് സരിത ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതിയത് എന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍, ആ വ്യക്തി ആരെന്ന് മനോജ് പറയുന്നില്ല.

ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്

ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്

സോളാര്‍ കേസിലെ പ്രതിയും സരിത എസ് നായരുടെ മുന്‍ ഭര്‍ത്താവും ആയ ബിജു രാധാകൃഷ്ണനുമായി ആലുവ ഗസ്റ്റ് ഹൗസില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ രഹസ്യ കൂടിക്കാഴ്ച ആയിരുന്നു വിവാദങ്ങള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്നത്. അന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയിരുന്നെങ്കില്‍ 100 സീറ്റ് ജയിച്ച് അദ്ദേഹം അധികാരത്തിലെത്തുമായിരുന്നു എന്നും മനോജ് പറയുന്നു. വാക്ക് പാലിക്കാന്‍ വേണ്ടിയാണ് ഉമ്മന്‍ ചാണ്ടി ഒന്നും പുറത്ത് പറയാതിരുന്നത് എന്നും മനോജ് പറയുന്നുണ്ട്.

ഗണേഷിന്റെ വിവാഹ വാഗ്ദാനം

ഗണേഷിന്റെ വിവാഹ വാഗ്ദാനം

സരിതയ്ക്ക് ഗണേഷ് കുമാര്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നു എന്നതാണ് ശരണ്യ മനോജിന്റെ മറ്റൊരു വെളിപ്പെടുത്തല്‍. ഇക്കാര്യം സരിത തന്നോട് പറഞ്ഞിട്ടുണ്ട്. സരിതയും ഗണേഷും തമ്മില്‍ ഇപ്പോള്‍ ബന്ധമുണ്ടെന്ന് താന്‍ കരുതുന്നില്ല എന്നും മനോജ് പറയുന്നുണ്ട്.

ഗണേഷിന്റെ വിരോധം

ഗണേഷിന്റെ വിരോധം

ഭാര്യയുടെ പരാതിയെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ഗണേഷ് കുമാര്‍ പിന്നീട് തിരികെ എത്താമെന്ന പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ എത്തി, തനിക്ക് ഇനി അവസരം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഉമ്മന്‍ ചാണ്ടിയോട് ശത്രുത തുടങ്ങുന്നത് എന്നും മനോജ് പറയുന്നുണ്ട്.

ഗണേഷിന് വേണ്ടി മരിക്കും

ഗണേഷിന് വേണ്ടി മരിക്കും

ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് കുമാറിനെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട് മനോജ്. ഗണേഷിന് വേണ്ടി എന്തും ചെയ്യാന്‍ മാത്രം ആത്മാര്‍ത്ഥതയുള്ള ആളാണ് പ്രദീപ്. ഗണേഷിന് വേണ്ടി മരിക്കാനും തയ്യാറായി നില്‍ക്കുന്ന ആളാണ്. എന്നാല്‍ ഭാഗ്യലക്ഷ്മിയ്ക്ക് കിട്ടിയ നീതി പോലും പ്രദീപിന് കിട്ടിയില്ലെന്നും മനോജ് പറഞ്ഞു.

Recommended Video

cmsvideo
    Saritha S Nair settles 16 cases of 31 by giving money | Oneindia Malayalam
    ബാലകൃഷ്ണ പിള്ളയും ഉമ്മന്‍ ചാണ്ടിയും

    ബാലകൃഷ്ണ പിള്ളയും ഉമ്മന്‍ ചാണ്ടിയും

    ലൈംഗികാരോപണ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആര്‍ ബാലകൃഷ്ണ പിള്ള സോളാര്‍ കമ്മീഷന് മൊഴി നല്‍കിയിട്ടില്ല എന്നതാണ് മനോജ് പറയുന്ന മറ്റൊരു കാര്യം. ഉമ്മന്‍ ചാണ്ടി അങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു എന്നാണ് മനോജിന്റെ വാദം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+