ഒടിടി റിലീസിലെ തട്ടിപ്പുകൾ,നിർമ്മാതാക്കൾ കബളിപ്പിക്കപ്പെടുന്നു; പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ
കൊച്ചി; കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക് ഡൗണിൽ തീയറ്ററുകൾ അടഞ്ഞതോടെ സിനിമകളുടെ തീയറ്റർ റിലീസ് എന്നത് പ്രേക്ഷകർ തന്നെ മറന്ന് തുടങ്ങിയ അവസ്ഥയിലാണ്. ഇപ്പോൾ ബിഗ് സ്ക്രീനല്ല മറിച്ച് മൊബൈൽ , കംപ്യൂട്ടർ, ടിവിയിലേക്ക് നമ്മുടെ സിനിമാ അനുഭവത്തെ ചരുക്കേണ്ടി വന്നിരിക്കുകയാണ്. ഇതിനിടയിലാണ് തീയറ്റർ റിലീസിന് പകരം ഒടിടി പ്ലാറ്റ് ഫോമിലുൂടെയുള്ള സിനിമ റിലീസ് ഉണ്ടായത്. നിരവധി ചിത്രങ്ങൾ ഇത്തരത്തിൽ റിലീസ് ചെയ്തിട്ടുണ്ട്. എന്നാൽ ഒടിടി റിലീസുകളുടെ പേരിൽ നിർമ്മാതാക്കൾ കബളിപ്പെടുകയാണെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഒ.ടി.ടി. പ്ലാറ്റ്ഫോം
''സിനിമകളുടെ പ്രദര്‍ശനത്തിനായി സമീപകാലത്ത് ഉടലെടുത്ത സങ്കേതമാണ് ഒ.ടി.ടി. പ്ലാറ്റ്ഫോം. നെറ്റ്ഫ്ളികസ്, പ്രൈം വീഡിയോ, സീ5 തുടങ്ങി വന്‍കിട സംരംഭങ്ങള്‍ മുതല്‍ നിരവധി കമ്പനികള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകള്‍ക്ക് ഉദാഹരണമാണ്. ഏഷ്യാനെറ്റ്, സൂര്യ പോലുള്ള ചാനലുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുണ്ട്. ഇവിടെയൊക്കെ സിനിമകള്‍ റിലീസ് ചെയ്യുകയോ അവകാശം വാങ്ങി പിന്നീട് പ്രദര്‍ശിപ്പിക്കുകയോ ചെയ്യും.

തട്ടിപ്പുകളെ കുറിച്ചാണ്
പറഞ്ഞു വരുന്നത് അതല്ല, ഈ രംഗത്ത് നടക്കുന്ന തട്ടിപ്പുകളെക്കുറിച്ചാണ്. പണ്ട് സാറ്റലൈറ്റ് റേറ്റിന്റെ കാര്യം പറഞ്ഞ് നിരവധി നിര്‍മാതാക്കളും സിനിമാ പ്രവര്‍ത്തകരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുപോലെയാണ് ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പ്. ഒ.ടി.ടി.യില്‍ റിലീസ് ചെയ്യാം എന്നു പറഞ്ഞ് ചെറിയ ബഡ്ജറ്റില്‍ നിരവധി സിനിമകളുടെ ഷൂട്ടോ ചര്‍ച്ചകളോ പ്രീ പ്രൊഡക്ഷന്‍ ജോലികളോ ഒക്കെ ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം സിനിമകളും ഒരു ഒ.ടി.ടി കമ്പനികളുമായോ ഒന്നും ചര്‍ച്ച പോലും നടത്താതെയാണ് തുടങ്ങിയിരിക്കുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.

എന്നിവ നോക്കാറുണ്ട്
വന്‍കിട പ്ലാറ്റ്ഫോമുകള്‍ക്കായി സിനിമ ചെയ്യുമ്പോള്‍ അവര്‍ ബാനര്‍, സംവിധായകന്, അഭിനേതാക്കള്‍, തിരക്കഥ എന്നിവയൊക്കെ നോക്കാറുണ്ട്. അവര്‍ക്ക് വയബിള്‍ എന്നു തോന്നിയാല്‍ മാത്രമേ തങ്ങള്‍ ഏറ്റെടുക്കാം എന്ന് സമ്മതിക്കാറുള്ളൂ. എന്നാല്‍, നിരവധി നിര്‍മാതാക്കളാണ് ഇപ്പോള്‍ കബളിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സിനിമ നടന്നു കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് പലരും ഒ.ടി.ടി. എന്നു പറഞ്ഞ് ഇറങ്ങുന്നത്. സത്യത്തില്‍ നിങ്ങള്‍ കബളിപ്പിക്കപ്പെടുകയാണ്.

കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്ക്
വീണ്ടും കുറെ നിര്‍മാതാക്കള്‍ കൂടി കുത്തുപാളയെടുക്കുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഒ.ടി.ടി. പ്ലാറ്റ്ഫോം എന്ന് പറഞ്ഞ് സിനിമ പിടിക്കാന്‍ നിരവധി പേര് ഇറങ്ങിയിട്ടുണ്ട്. കൃത്യമായ ഉറപ്പില്ലാതെ നിര്‍മാതാക്കള്‍ ചാടിയിറങ്ങരുത്. ഏതു പ്ലാറ്റ്ഫോമിലാണ് സിനിമ റിലീസ് ചെയ്യാന്‍ പോകുന്നത് എന്ന് ഉറപ്പു വരുത്തണം. അല്ലെങ്കില്‍ വലിയ നഷ്ടമായിരിക്കും ഉണ്ടാവുക, കരുതിയിരിക്കുക.
ബലാത്സംഗം, അപമാനിക്കൽ; അനുരാഗ് കശ്യപിനെതിരെ പരാതി നൽകി നടി, മീ ടു ആരോപണത്തിന് പിന്നാലെ
ലോക്ക് ഡൗൺ; സ്വദേശത്തേക്ക് കാൽനടയായി മടങ്ങിയത് 1 കോടിയിലധികം കുടിയേറ്റ തൊഴിലാളികളെന്ന് കേന്ദ്രം
പഴഞ്ചൊല്ലുകൾ കൊണ്ട് രാഷ്ട്രീയംപ്രതിരോധം തീർത്ത മറ്റൊരു സർക്കാരില്ല; പിണറായിക്കെതിരെ മാധ്യമപ്രവർത്തക
തെക്കൻ ലെബനിൽ ഹിസ്ബുള്ള ശക്തികേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്