കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുല്‍ഖറും പൃഥ്വിരാജും ഒടിടി വഴിയിലേക്ക്?മലയാള സിനിമയുടെ നഷ്ടം 900 കോടി, റിലീസില്ലാതെ 60 ചിത്രങ്ങള്‍

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമ തിയേറ്ററില്ലാതെ പുതിയൊരു പ്രതിസന്ധി നേരിടുകയാണ്. വന്‍ നഷ്ടത്തിലേക്കാണ് എന്ന് തുറക്കും എന്ന ആശങ്കയിലാണ് തിയേറ്ററുടമകളും അതുപോലെ നിര്‍മാതാക്കളും വിതരണക്കാരും. നിലവില്‍ 900 കോടിയുടെ നഷ്ടമാണ് മലയാള സിനിമ നേരിടുന്നത്. ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളെ വെച്ച് നോക്കുമ്പോള്‍ താങ്ങാവുന്നതില്‍ അധികമാണ് ഈ തുക. സൂപ്പര്‍ താരമായ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 നേരത്തെ ഒടിടിയില്‍ പോയിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിലും പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ആ വഴിയിലാണ്. ഇത് മലയാളം സിനിമയുടെ തകര്‍ച്ചയിലേക്കുള്ള സൂചനയാണെന്ന് പലരും വിധിയെഴുതുന്നു....

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

pic1

17 മാസത്തിനിടെ 900 കോടിയുടെ നഷ്ടമാണ് മലയാളം സിനിമ നേരിട്ടത്. കേരളത്തില്‍ 620 തിയേറ്ററുകളാണ് ഉള്ളത്. അതില്‍ 289 എണ്ണം മള്‍ട്ടിപ്ലെക്‌സുകളാണ്. ഇതെല്ലാം രണ്ടാം തരംഗത്തെ തുടര്‍ന്ന് പൂട്ടിക്കിടക്കുകയാണ്. നേരത്തെ മാര്‍ച്ച് 2020 മുതല്‍ ജനുവരി 2021 വരെ കേരളത്തില്‍ തിയേറ്ററുകളെല്ലാം അടച്ച് പൂട്ടിയിരുന്നു. കൊവിഡ് ആദ്യ തരംഗത്തിലായിരുന്നു ഇത്. എന്നാല്‍ ഇതിനേക്കാള്‍ മലയാളം സിനിമയെ ബാധിച്ചിരിക്കുന്നത് തുടര്‍ച്ചയായി ഒടിടിയിലേക്ക് ചിത്രങ്ങള്‍ പോകുന്നതാണ്. സൂപ്പര്‍ താരത്തിന്റെ പടം അടക്കം ഒടിടിയില്‍ റിലീസ് ചെയ്ത് കഴിഞ്ഞു.

pic2

ആറ് ചിത്രങ്ങളാണ് ഇപ്പോള്‍ റിലീസിന് ഒരുങ്ങുന്ന സൂപ്പര്‍ താര ചിത്രങ്ങള്‍. 270 കോടിയുടെ ബഡ്ജറ്റാണ് മൊത്തത്തില്‍ ഈ ചിത്രങ്ങള്‍ക്ക് ഉള്ളത്. മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ മരയ്ക്കാര്‍ അറബി കടലിന്റെ സിംഹമാണ് പ്രുഖ റിലീസ്. 70 കോടിയോളം രൂപ ബജറ്റ് ഈ ചിത്രത്തിനുണ്ടാവും. നൂറ് കോടി വരെയാണ് പറയപ്പെടുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സൂപ്പര്‍ താരത്തിന്റെ ചിത്രം ഒടിടിയിലേക്ക് ഇല്ലെന്ന് നിര്‍മാതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഓണത്തിന് തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍. എന്നാല്‍ അപ്പോഴും തിയേറ്റര്‍ തുറക്കുമെന്ന് ഉറപ്പില്ല.

pic3

ഫഹദ് ഫാസിലിന്റെ മാലിക്, നിവിന്‍ പോളിയുടെ തുറമുഖം, പൃഥ്വിരാജിന്റെ കുരുതി, ആടുജീവിതം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്നിവയാണ് അനിശ്ചിതത്വത്തിലായി നില്‍ക്കുന്ന ബിഗ് ബജറ്റ് ചിത്രങ്ങള്‍. ഇവയെല്ലാം വൈകിയതിലൂടെ വന്‍ നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് ഉണ്ടായിരിക്കുന്നത്. കുറപ്പും മാലിക്കും കുരുതിയും ഒടിടി കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. പൃഥ്വിരാജിന്റെ തന്നെ കോള്‍ഡ് കേസ് ആമസോണിലാണ് റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്.

pic4

മെയ് എട്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 60 പടങ്ങളായിരുന്നു റിലീസിന് കാത്തിരുന്നതെന്ന് നിര്‍മാതാവ് രജപുത്ര രഞ്ജിത്ത് പറയുന്നു. ഇന്ത്യാ ടുഡേയോട് നടത്തിയ പ്രതികരണത്തിലായിരുന്നു രഞ്ജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷം 800 കോടിയുടെ വരുമാനമാണ് മലയാളത്തിനുള്ളത്. എന്നാല്‍ കൊവിഡ് വന്നതോടെ 5000 പേര്‍ നേരിട്ടും പതിനായിരം മറ്റ് മാര്‍ഗങ്ങളിലൂടെയും തൊഴിലില്ലാത്തവരായി. എന്നാല്‍ അതിന് മുമ്പേ തന്നെ മലയാള സിനിമ പ്രതിസന്ധിയിലായിരുന്നുവെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

pic5

2019ല്‍ 192 ചിത്രങ്ങള്‍ മലയാളത്തില്‍ റിലീസായപ്പോള്‍ വെറും 23 ചിത്രങ്ങളാണ് മുടക്ക് മുതല്‍ തിരിച്ചുപിടിച്ചത്. അതില്‍ തന്നെ ഏഴ് ചിത്രങ്ങളാണ് ബോക്‌സോഫീസ് ചിറ്റുകള്‍ വെറും 7 ചിത്രങ്ങളാണ്. ഇതില്‍ 2020 മുതല്‍ അതിരൂക്ഷമായി. അതേസമയം ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് പറയുന്നത്. ബിഗ് ബജറ്റ് ചിത്രമാണിത്. തിയേറ്ററില്‍ ആസ്വദിക്കേണ്ട ചിത്രമാണിതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറയന്നു.

pic6

ഒരു പ്രത്യേക സമയത്തേക്കുള്ള ചിത്രങ്ങളാണ് മലയാളം സിനിമ എടുക്കുന്നത്. അത് വൈകിയാല്‍ വിജയത്തെ ബാധിക്കുമെന്ന് ബേസില്‍ പറയുന്നു. കേരളത്തിന് സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം വേണമെന്ന് ചെമ്പന്‍ വിനോദ് പറയുന്നു. വിനോദ് നിര്‍മിച്ച ചുരുളി എന്ന ചിത്രം റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ്. ഒടിടിയില്‍ ഈ ചിത്രം റിലീസ് ചെയ്യാന്‍ ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സിനിമാ മേഖലയ്ക്ക് സഹായം നല്‍കണമെന്ന് നടന്‍ രണ്‍ജി പണിക്കരും ആശ്യപ്പെടുന്നു.

Recommended Video

cmsvideo
Feouk's warning to fahad fazil
pic7

ദ്യശ്യം 2 ഒടിടിയില്‍ വന്‍ വിജയമായിരുന്നു. ഇത് തിയേറ്റര്‍ വ്യവസായത്തെ കുറിച്ച് മാറ്റി ചിന്തിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നുണ്ട്. അത് തിയേറ്ററുകളെ അടച്ച് പൂട്ടലിലേക്ക് നയിക്കും. മലയാള സിനിമയുടെ ഒരു രീതിയും വ്യത്യാസമുണ്ട്. തമിഴിലോ തെലുങ്കിലോ കന്നഡയിലോ ഉള്ളത് പോലെ വലിയ നിര്‍മാണ കമ്പനികളല്ല കേരളത്തിലുള്ളത്. അതിനൊന്നും കോര്‍പ്പറേറ്റ്-രാഷ്ട്രീയ പിന്തുണയുമില്ല. ഇവിടെയുള്ളത് ചെറിയ നിര്‍മാണ കമ്പനികളാണ്. ഇതില്‍ പലതും എന്‍ആര്‍ഐ ഫണ്ടിംഗുള്ളതാണ്. പടം പൊട്ടിയാല്‍ ഇവര്‍ വൈകാതെ തിരിച്ചുപോകും. ആന്റണി പെരുമ്പാവൂരിന്റെ ആശീര്‍വാദ് സിനിമാസ്, ഗുഡ്‌വില്‍, ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, ഗോകുലന്‍ ഗോപാലന്‍, എന്നിവരുടെ നിര്‍മാണ കമ്പനികളാണ് മലയാളത്തില്‍ നിലവിലുള്ള വലിയ കമ്പനികള്‍.

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

English summary
prithiviraj's kuruthi and dulquer salman's kurup may goes to ott, other films alos lining up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X