കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമണ്ഡലം ഗീതാനന്ദൻ ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു!!

  • By Muralidharan
Google Oneindia Malayalam News

തൃശ്ശൂർ: പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരനായ കലാമണ്ഡലം ഗീതാനന്ദൻ അന്തരിച്ചു. ഓട്ടൻതുള്ളൽ അവതരിപ്പിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. ഇരിങ്ങാലക്കുടയിലെ അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ അവതരിപ്പിക്കുയായിരുന്നു അദ്ദേഹം. കുഴഞ്ഞുവീണ ഗീതാനന്ദനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാല് പതിറ്റാണ്ടിലേറെ തുള്ളൽ വേദികളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. കലാമണ്ഡലത്തിലെ അധ്യാപകനായിരുന്നു. കമലദളം, തൂവൽകൊട്ടാരം, മനസ്സിനക്കരെ, നരേന്ദ്രൻ മകൻ ജയകാന്തൻ, നീരാജനം, റോമിയോ, ഇമ്മിണി നല്ലൊരാൾ, വധു ഡോക്ടറാണ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ക്ഷേത്രത്തിലെ പരിപാടിക്കിടെ

ക്ഷേത്രത്തിലെ പരിപാടിക്കിടെ

ഇരിങ്ങാലക്കുട അവിട്ടത്തൂരില്‍ ക്ഷേത്രത്തിലായിരുന്നു കലാമണ്ഡലം ഗീതാന്നദൻ ഓട്ടൻ തുള്ളല്‍ അവതരിപ്പിച്ചത്. ഓട്ടൻ തുള്ളലിനിടെ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കലാമണ്ഡലം ഗീതാനന്ദൻ

കലാമണ്ഡലം ഗീതാനന്ദൻ

കേരളത്തിലെ ഓട്ടൻ തുള്ളൽ കലാകാരന്മാരിൽ പ്രമുഖനായിരുന്നു കലാമണ്ഡലം ഗീതാനന്ദൻ. 1974ൽ കലാമണ്ഡലത്തിൽ ചേർന്ന ഗീതാനന്ദൻ 1983 മുതൽ കലാമണ്ഡലത്തിൽ അധ്യാപകനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഗീതാനന്ദൻ എന്ന പേരിനൊപ്പം കലാമണ്ഡലം ചേരുന്നത്.

സിനിമ നടൻ

സിനിമ നടൻ

തുള്ളൽക്കലയില്‍ മാത്രമല്ല അഭിനയത്തിലും കലാമണ്ഡലം ഗീതാനന്ദൻ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. കമലദളം എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമയിലേക്കെത്തിയത്.

സിനിമകൾ

സിനിമകൾ

നിരവധി ചിത്രങ്ങളിൽ വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തൂവൽ കൊട്ടാരം, മനസ്സിനക്കരെ, നരേന്ദ്രൻ മകൻ ജയകാന്തൻ, നീരാജനം, റോമിയോ, ഇമ്മിണി നല്ലൊരാൾ, വധു ഡോക്ടറാണ് തുടങ്ങിയ ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചത്.

തുള്ളലിനായി ജീവിതം

തുള്ളലിനായി ജീവിതം

പ്രശസ്തനായ തുള്ളൽ കലാകാരനായിരുന്നു ഗീതാനന്ദൻ‌റെ അച്ഛൻ മഠത്തിൽ പുഷ്പവത്ത് കേശവൻ നമ്പീശൻ. ഗീതാനന്ദന്റെ ഗുരുവും അദ്ദേഹം തന്നെ. രാജ്യത്തിനകത്തും പുറത്തുമായി 5000ത്തിലധികം തുള്ളൽ വേദികളിൽ ഗീതാനന്ദൻ തുള്ളല്‍ അവതരിപ്പിച്ചിട്ടുണ്ട്.

കലാകുടുംബം

കലാകുടുംബം

ശോഭ ഗീതാനന്ദാണ് ഭാര്യ. സനൽ കുമാർ, ശ്രീലക്ഷ്മി എന്നിവരാണ് മക്കൾ. കഥകളിയാചാര്യൻ നീലകണ്ഠൻ നമ്പീശൻ അമ്മാവനാണ്, പ്രശസ്തനായ മൃദംഗം വിദ്വാനായ കലാമണ്ഡലം വാസുദേവൻ ജ്യേഷ്ഠനാണ്.

മോഹൻലാലിനൊപ്പം

മോഹൻലാലിനൊപ്പം

മോഹൻലാൽ ചിത്രമായ കമലദളത്തിലൂടെയാണ് ഗീതാനനന്ദൻ സിനിമയിലെത്തിയത്.മോഹൻലാലിനൊപ്പം

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിക്കൊപ്പം

മമ്മൂട്ടിയുടെ കൂടെ ഗീതാനന്ദൻ

(ചിത്രങ്ങൾ കലാമണ്ഡലം ഗീതാനന്ദന്റെ ഫേസ്ബുക്ക് പേജിൽ നിന്നും)

English summary
Ottan Thullal artist Kalamandalam Geethanandan passed away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X