വീട്ടമ്മയുടെ മൃതദേഹം ചാണകക്കുഴിയില്‍!!! മൃതദേഹം ആദ്യം കണ്ടത് ഭര്‍ത്താവ്!!!

  • Posted By:
Subscribe to Oneindia Malayalam

ഒറ്റപ്പാലം: വേങ്ങശ്ശേരിയിലെ വീടിനു സമീപമുള്ള ചാണകക്കുഴിയില്‍ വീട്ടമ്മയെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങശ്ശേരി അകവണ്ട ജവാന്‍ നഗറില്‍ വളത്തുകാട് പള്ളിയാലില്‍ ബാലന്റെ ഭാര്യ ധനലക്ഷ്മിയാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ്‌മൃതദേഹം കണ്ടെത്തിയത്.

കഴുത്തില്‍ വെട്ടേറ്റതിന്റേയും വായറിലും വാരിയെല്ലിലും കുത്തേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.പാല്‍ കൊടുത്തു മടങ്ങവേയാണ് ധനലക്ഷ്മിയുടെ മൃതദേഹം കണ്ടെന്നാണ് ബാലന്‍ പൊലീസിനോട് പറഞ്ഞത്. കൂടാതെ ബാലന്‍ തന്നെയാണ് നാട്ടുകാരെയും വിവരമറിയിച്ചത്.

murder

ആദ്യ ഭര്‍ത്താവ് മരിച്ചു പോയ ധനലക്ഷ്മി, നാലുവര്‍ഷത്തോളമായി ബാലന്റെ രണ്ടാം ഭാര്യയാണ്. ജില്ല പൊലീസ് മേധാവി പ്രദീഷ്‌കുമാര്‍, ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സൈദാലി, സ്‌പെഷല്‍ ബ്രാഞ്ച് സി.ഐ മുരളീധരന്‍, ചെര്‍പ്പുളശ്ശേരി സി.ഐ ദീപക് കുമാര്‍, ഒറ്റപ്പാലം എസ്.ഐ ആദംഖാന്‍ എന്നിവരും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

English summary
The housewife's body Founded
Please Wait while comments are loading...