Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലും താമസിയാതെ ഞങ്ങളുടെ പാർട്ടി അധികാരത്തിലെത്തും: ജനം ചൂലെടുക്കുമെന്ന് എഎപി

കേരളത്തിലും ആം ആദ്മി പാർട്ടിയുടെ ഭരണം താമസിയാതെ ഉണ്ടാവുമെന്ന് പാർട്ട് വക്താവ് വിനോദ് മാത്യു. കേരളത്തില്‍ ഭക്ഷ്യ കിറ്റു നൽകി വൈദ്യുതി വഴി പിടിയ്ക്കുമ്പോൾ ഡൽഹിയിൽ വൈദ്യുതി ഉൾപ്പെടെ മാസം ആയിരക്കണക്കിന് രൂപയുടെ സാമ്പത്തിക മിച്ചം ഉണ്ടാക്കുന്നു എന്നറിയുമ്പോഴും, ഇവിടെ ആ സാമ്പത്തിക മിച്ചം ജന പ്രതിനിധികൾ മാത്രം അനുഭവിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങൾക്ക് നൽകുമ്പോൾ കേരളവും ചൂൽ എടുക്കാൻ താമസം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എ എ പിയും ഭരണ മോഡൽ പറഞ്ഞു മലയാളികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നാൽ എതിർ പറയാൻ ജനങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

എഎപി ഭരണ മോഡൽ പറഞ്ഞു മലയാളികളുടെ ഇടയിലേക്ക് ഇറങ്ങി ചെന്നാൽ എതിർ പറയാൻ കഴിയില്ല ജനങ്ങൾക്ക്. ആം ആദ്മി പാർട്ടി ഡൽഹിയിൽ നടപ്പിലാക്കിയ പലതും തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ ആയിരുന്നില്ല മറിച്ചു ഭരിച്ചു കൊണ്ടിരിക്കുമ്പോൾ ജനങ്ങൾക്ക് ആവശ്യം എന്നു കണ്ടതും സർക്കാരിനെ കൊണ്ട് സാധിക്കും എന്നു മനസ്സിലാക്കി നടപ്പിലാക്കിയത് ആയിരുന്നു.

aap

വൈദ്യുതി ചാർജ്ജ് കുറക്കാൻ വന്ന സർക്കാരാണ് വൈദ്യുതി ഫ്രീ ആക്കിയത്, വാട്ടർ ടാങ്കർ അഴിമതി ഇല്ലാതാക്കാൻ വന്നവരാണ് പൈപ്പ് ലൈൻപദ്ധതിയും ഫ്രീ വെള്ളവും നൽകിയത്,
സ്‌കൂളുകൾ നന്നാകും എന്ന് അന്ന് പറഞ്ഞപ്പോൾ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഇന്റർനാഷണൽ മോഡൽ സ്‌കൂൾ നിർമ്മിക്കുമെന്നു.

അതായത് കാലത്തിനു അനുസരിച്ചുള്ള മാറ്റം, മുൻസർക്കാരുകൾക്കുനൽകാൻ കഴിയാത്തത് ആം ആദ്മി സർക്കാരിന് നല്കാൻകഴിഞ്ഞു. രാജ്യത്തു ഏറ്റവും കൂടുതൽ വാർദ്ധക്യ പെൻഷൻ നൽകുന്ന, അവരുടെ വീടുകളിൽ വെള്ളവും വൈദ്യുതിയും ഫ്രീ ആയപ്പോൾ ഇനിയും അവർക്ക് വേണ്ടി എന്തുചെയ്യണമെന്ന് ആലോചിച്ചു, പൊതുവേ വിശ്വസികൾ ആയ ഇന്ത്യക്കാർക്ക് തീർത്ഥ യാത്ര അനുവധിക്കുക നല്ലതെന്ന് തോന്നി.

നമ്മുടെ നാട്ടിൽ 60 കഴിഞ്ഞാൽ സർക്കാർ എന്താണ് നൽകുക, ചായക്കടയിൽ പോയിരുന്നു രാഷ്ട്രീയം പറയാണുള്ള ഭരണം ഒരുക്കി കൊടുക്കുന്നതോ? ഇവിടെ കിറ്റു നൽകി വൈദ്യുതി വഴി പിടിയ്ക്കുമ്പോൾ ഡൽഹിയിൽ വൈദ്യുതി ഉൾപ്പെടെ മാസം ആയിരക്കണക്കിന് രൂപയുടെ സാമ്പത്തിക മിച്ചം ഉണ്ടാക്കുന്നു എന്നറിയുമ്പോഴും, ഇവിടെ ആ സാമ്പത്തിക മിച്ചം ജന പ്രതിനിധികൾ മാത്രം അനുഭവിക്കുന്നു എന്ന തിരിച്ചറിവ് ജനങ്ങൾക്ക് നൽകുമ്പോൾ കേരളവും ചൂൽ എടുക്കാൻ താമസം ഉണ്ടാവില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+