കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വോട്ട് നല്‍കി ന്യൂനപക്ഷങ്ങളും ദളിതരും!! കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് തിരിച്ചടി

  • By
Google Oneindia Malayalam News

Recommended Video

cmsvideo
മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സംതൃപ്തരോ

ദില്ലി: ബിജെപി ഭരണത്തിന് കീഴില്‍ ദളിത് വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ലെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി മുസ്ലീം ശക്തി കേന്ദ്രങ്ങളില്‍ വ്യക്തമായ ആധിപത്യത്തില്‍ ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 49 മണ്ഡലങ്ങളില്‍ 23 ഇടത്തും ബിജെപിയാണ് മുന്നേറുന്നത്. ഇവിടെ യുപിഎ വെറും 13 സീറ്റുകളാണിലാണ് ലീഡ് ചെയ്യുന്നത്. ദളിത് മേഖലകളില്‍ അടക്കം വ്യക്തമായ മുന്നേറ്റമാണ് ബിജെപി നടത്തുന്നത്.

modi-muslims-

ദളിത് ശക്തികേന്ദ്രമായ മേഖലയില്‍ അടക്കം ബിജെപി മുന്നേറുന്ന കാഴ്ചയാണ് ഉള്ളത്. പല സംവരണ സീറ്റുകളിലും ബിജെപിയാണ് മുന്നേറുന്നത്. ആകെയുള്ള 47 സീറ്റുകളില്‍ 14 ഇടത്ത് മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിച്ചത്. കോണ്‍ഗ്രസ് ദുഷ്പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണിതെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന്‍ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലും ദളിതരും ന്യൂനപക്ഷ വിഭാഗങ്ങളും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പശുവിന്‍റെ പേരില്‍ നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് രാജ്യത്ത് അരങ്ങേറിയത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമങ്ങളെ കൂടാതെ ഹിന്ദു ദളിതുകള്‍ പോലും ആക്രമണത്തിന് ഇരയാകുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ബിജെപി സര്‍ക്കാരിന് ആത്മിശ്വാസമേകുന്ന ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയാല്‍ നാടുവിടുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം യുപിയിലെ മുസ്ലീങ്ങള്‍ രംഗത്തെത്തിയിരുന്നു.കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് നാട്ടിലെ ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഇടയില്‍ വലിയ അകല്‍ച്ച വന്നന്നെന്നും ഇനിയും ബിജെപി ഭരണമാണെങ്കില്‍ അത് ജീവന് തന്നെ ഭീഷണിയാകുമെന്നുമായിരുന്നു ഗ്രാമീണര്‍ വ്യക്തമാക്കിയത്.

English summary
Out of the 49 seats where Muslims are more BJP is leading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X