Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരാഴ്ച കൊണ്ട് 24 ലക്ഷത്തിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കി; സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് കൂടി

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷന്‍ യജ്ഞം കാര്യമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആഗസ്റ്റ് ഒന്‍പതിനാണ് വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ ഞായറാഴ്ച വരെ ആകെ 24,16,706 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

ആദ്യ ദിവസങ്ങളില്‍ വാക്സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്സിന്‍ ലഭ്യമായതോടെ വാക്സിനേഷന്റെ എണ്ണം വര്‍ധിച്ചു. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷന്‍ യജ്ഞം നടത്തിയത്. ഇന്ന് 3,24,954 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 2,95,294 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 29,660 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

kerala

സംസ്ഥാനത്തിന് ഇന്ന് 5 ലക്ഷം ഡോസ് കോവീഷീല്‍ഡ് വാക്സിന്‍ കൂടി എറണാകുളത്ത് രാത്രിയോടെ ലഭ്യമായിട്ടുണ്ട്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരുന്നു.

1220 സര്‍ക്കാര്‍ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1409 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,42,66,857 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അതില്‍ 1,75,79,206 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വാക്‌സിന്‍ വിതരണത്തില്‍ വീണ്ടും അനാസ്ഥ. തിരുവനന്തപുരത്ത് ഇന്ന് 25കാരിയായ യുവതിക്ക് മിനിറ്റുകളുടെ വ്യാത്യസത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി. മലയന്‍ കീഴ് താലൂക്കിലെ ആശുപത്രിയിലാണ് സംഭവം. വാക്‌സിന്‍ കുത്തിവച്ചതിന് ശേഷം യുവതിയെ മണിക്കൂറുകളോളം നിരീക്ഷണത്തില്‍ പ്രവശേിപ്പിച്ചു. സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. നേരത്തെ ആലപ്പുഴയിലും സമാനമാ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+