കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയില്‍ മാത്രം 3000 പേര്‍ നിരീക്ഷണത്തിലാവും, പൊങ്കാല നിര്‍ത്തിവെക്കില്ലെന്ന് മന്ത്രി

Google Oneindia Malayalam News

പത്തനംതിട്ട: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രത. ഇറ്റലിയില്‍ നിന്ന് പ്രവാസി കുടുംബത്തിലെ അഞ്ച് പേരുമായി മൂവായിരം പേരെങ്കിലും പത്തനംതിട്ട ജില്ലയില്‍ ബന്ധപ്പെട്ടിട്ടുണ്ടാവുമെന്നാണ് വിലയിരുത്തല്‍. ഇവരെ മുഴുവന്‍ നിരീക്ഷിക്കേണ്ടി വരും. കോട്ടയത്തും പത്തനംതിട്ടയിലുമായി ഇവര്‍ സന്ദര്‍ശനം നടത്തിയ ചില വീടുകളും ഇവരെ കണ്ട ചില ബന്ധുക്കളേയും ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കായി ഇവരോട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

1

ശരീരോഷ്മാവ് അടക്കം പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ ആവശ്യപ്പെടും. രോഗിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനായി ഏഴ് പേരടങ്ങിയ എട്ട് സംഘങ്ങളെ ജില്ലാ കളക്ടര്‍ പിബി നൂഹ് ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന ഈ സംഘങ്ങള്‍ പത്തനംതിട്ടയിലെത്തിയ ആര് ദിവസം പ്രവാസി കുടുംബം എവിടെയെല്ലാം പോയെന്നും ആരെയൊക്കെ കണ്ടെന്നും തിരിച്ചറിയാനുള്ള ശ്രമത്തിലാണ്. ഇന്ന് രാത്രിയോടെ എല്ലാ വിവരങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം.

കോവിഡ് സ്ഥിരീകരിച്ചവരുടെ ഇടവക അടക്കം റാന്നിയിലെ മൂന്ന് പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ ഒഴിവാക്കിയിട്ടുണ്ട്. പൊതുപരിപാടികളും ജില്ലിയില്‍ റദ്ദാക്കിയിട്ടുണ്ട്. അതേസമയം പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ എത്തിയ സമയത്ത് അവിടെ ഉണ്ടായിരുന്നവരെ കണ്ടെത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. വിമാനത്തില്‍ ഇവര്‍ക്ക് അടുത്തുള്ള സീറ്റുകളില്‍ ഇരുന്നവര്‍. ഇതേ വിമാനം തിരിച്ചുപോകുമ്പോള്‍ ആ സീറ്റുകളില്‍ ഇരുന്ന യാത്രക്കാര്‍, എന്നിവരെയെല്ലാം കണ്ടെത്തി നിരീക്ഷണത്തില്‍ നിര്‍ത്തും. ജീവനക്കാരെയും ഇവരെ പരിശോധിച്ച ഡോക്ടര്‍മാരെയും നിരീക്ഷണത്തില്‍ വെക്കുന്നുണ്ട്.

്അതേസമയം ആറ്റുകാല്‍ പൊങ്കാലയ്ക്ക് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ നല്‍കിയിട്ടുണ്ട്. കര്‍ശന ജാഗ്രതയോടെയാകും ഇത്തവണത്തെ പൊങ്കാലയെന്ന് അവര്‍ പറഞ്ഞു. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ ആറ്റുകാല്‍ പൊങ്കാല നിര്‍ത്തിവെക്കേണ്ടതില്ലെന്നാണ് തീരുമാനം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാന്‍ വന്നവര്‍ മാറിനില്‍ക്കുകയോ, വീട്ടില്‍ തന്നെ പൊങ്കാലയിടുകയോ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു.

പനി, ചുമ, ശ്വാസ തടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കുവാന്‍ പാടില്ല. വിദേശികള്‍ക്ക് ഹോട്ടലുകളില്‍ തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ശൈലജ അറിയിച്ചു. പൊങ്കാല ഇടാനെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ക്ഷേത്ര പരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിവിധ ഭാഷകളില്‍ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനയില്‍ നിന്ന് മുങ്ങി, നേരെ പോയത് പത്തംതിട്ടയിലേക്ക്, പ്രവാസി കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി!!പരിശോധനയില്‍ നിന്ന് മുങ്ങി, നേരെ പോയത് പത്തംതിട്ടയിലേക്ക്, പ്രവാസി കുടുംബത്തിനെതിരെ ആരോഗ്യമന്ത്രി!!

English summary
over 3000 people will be checked in pathanamthitta over coronavirus fear
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X