കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സംസ്ഥാന സമ്മേളനത്തിന് ചെലവഴിച്ചത് 50ലക്ഷം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ മലപ്പുറത്തു നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ നടത്തിപ്പിനായി അമ്പത് ലക്ഷത്തിലധികംരൂപ.
നാലു ദിവസങ്ങളിലായി നടന്ന സമ്മേളനം, ഇതോടനുബന്ധിച്ചു നടത്തിയ
അനുബന്ധപരിപാടികള്‍, നാലുദിവസങ്ങളിള്‍ പ്രതിനിധി സമ്മേളനം നടത്തിയ ശീതീകരിച്ച മലപ്പുറം റോസ്‌ലോഞ്ച് ഓഡിറ്റോറിയം വാടക, അനുബന്ധപരിപാടികള്‍ നടത്തിയ മലപ്പുറം ടൗണ്‍ഹാള്‍ വാടക, പ്രതിനിധികളുടെ താമസം, ഭക്ഷണം, കൊടിതോരണങ്ങള്‍, നിശ്ചലരൂപങ്ങള്‍, കമാനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണു പണംകൂടുതലായി ചെലവഴിച്ചത്. ഇതില്‍ പ്രതിനിധിസമ്മേളനം നടന്ന റോസ്‌ലോഞ്ച് ഓഡിറ്റോറിയത്തിന്റെ നാലുദിസവത്തെ വാടകതന്നെ അഞ്ചുലക്ഷംരൂപയാണ്.

തെളിവില്ല, മാണി മൂന്നാമതും കുറ്റവിമുക്തൻ! ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു...തെളിവില്ല, മാണി മൂന്നാമതും കുറ്റവിമുക്തൻ! ബാർക്കോഴ കേസിൽ വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു...

ഇതിനുപുറമെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളിലെ പ്രതിനിധികള്‍ക്ക് താമസിക്കാനായി മലപ്പുറത്തേയും ജില്ലയിലെ മറ്റുപ്രാധാന ടൗണുകളായ കോട്ടയ്ക്കല്‍, തിരൂര്‍, പെരിന്തല്‍മണ്ണ അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടല്‍, ലോഡ്ജുകള്‍ എന്നിവ മാസങ്ങള്‍ക്കു മുമ്പുതന്നെ ഭാരവാഹികള്‍ ബുക്ക്‌ചെയ്തിരുന്നു. താമസ വാടകയിനത്തില്‍ ലക്ഷങ്ങള്‍ചെലവഴിച്ചു.

 cpinagari

സമ്മേളന ചെലവിനായി അരക്കോടിരൂപയിലധികംരൂപ ചെലവ് വന്നതായാണ് കണക്കാക്കുന്നതെന്ന് സ്വാഗതസംഘം ജനറല്‍കണ്‍വീനറും സിപിഐ മലപ്പുറം ജില്ലാസെക്രട്ടറികൂടിയായ പിപി സുനീര്‍ പറഞ്ഞു.

സമ്മേളന പ്രതിനിധികള്‍ക്ക് രജിസ്‌ട്രേഷന്‍ സമയത്ത് ചെറിയക്യാരിബാഗും ശേഷം ട്രോളിബാഗും വിതരണം ചെയ്തിരുന്നു. സമ്മേളന പ്രതിനിധികള്‍ക്കൊപ്പം തന്നെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും സമ്മേളന നഗരയില്‍ ഉച്ചഭക്ഷണ സംവിധാനം ഭാരവാഹികള്‍ ഒരുക്കിയിരുന്നു.

മൂന്നുദിവസത്തിനകം അവസാന ദിവസങ്ങളിലെ ചെലവുകൂടി രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്‍സംസ്ഥാന സമ്മേളനങ്ങളില്‍നിന്നും വിഭിന്നമായി സമ്മേളന പ്രചരണാര്‍ഥം ജില്ലയുടെ മുക്കിനും മൂലയിലും വരെ പ്രചരണബോര്‍ഡുകളും കമാനങ്ങളും ഇത്തവണ ഒരുക്കി. പ്രധാന നഗരങ്ങളിലെല്ലാം നിശ്ചലരൂപങ്ങളും സ്ഥാപിച്ചു. മലപ്പുറം ടൗണില്‍ മാത്രം അമ്പതിലധികം നിശ്ചലരൂപങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഒരുഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാണ് ഇതിന്റെയെല്ലാം ചുമതല. പ്രധാനവേദിയായ റോസ് ലോഞ്ച് ഓഡിറ്റോറിയത്തിന് സമീപം പ്രചാരണ സാമഗ്രികള്‍ ഒരുക്കാന്‍ പ്രത്യേക കേന്ദ്രവും തുറന്നിരുണ്ട്. നാലുദിവസങ്ങളിലായി നടന്ന സമ്മേളന പ്രതിനിധി ചര്‍ച്ചയില്‍ 552അംഗങ്ങള്‍ ആണ് പങ്കെടുത്തത്.

തലയിൽ മുണ്ടിട്ട് സിപിഎം.. ത്രിപുരയിലെ മൂക്കും കുത്തി വീഴ്ചയിൽ സിപിഎമ്മിനെ ട്രോളി പ്രമുഖ നടി!തലയിൽ മുണ്ടിട്ട് സിപിഎം.. ത്രിപുരയിലെ മൂക്കും കുത്തി വീഴ്ചയിൽ സിപിഎമ്മിനെ ട്രോളി പ്രമുഖ നടി!

English summary
over fifty lakh rupees spend for cpi state conference in malapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X