കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലര വർഷത്തിൽ വിതരണം ചെയ്തത് ഒന്നര ലക്ഷത്തിലധികം പട്ടയം; 13020 പട്ടയങ്ങളുടെ വിതരണം ഉടൻ

Google Oneindia Malayalam News

തിരുവനന്തപുരം; കഴിഞ്ഞ നാലര വർഷത്തിനിടെ 1,63,691 പട്ടയം വിതരണം ചെയ്തതായി സർക്കാർ. പതിനാല് ജില്ലകളിലായി 13020 പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഈ മാസം ഇവ വിതരണം ചെയ്യുന്നതോടെ 1,76,711 പട്ടയങ്ങളുടെ വിതരണം പൂർത്തിയാകുമെന്നും സർക്കാർ അറിയിച്ചു.

pinarayi Vijayan

ഇതുവരെ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് തൃശൂർ ജില്ലയിലാണ്, 41387 പട്ടയം. 2500 പട്ടയങ്ങളാണ് തൃശൂരിൽ വിതരണത്തിനൊരുങ്ങുന്നത്. അവസാന ഘട്ട പട്ടയ വിതരണത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്. 6008 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയ്യാറായത്. ഇതിൽ വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന പട്ടയങ്ങളും ഉൾപ്പെടും.

ഇതുവരെ 56 പട്ടയ മേളകളാണ് പതിനാല് ജില്ലകളിലായി സർക്കാർ സംഘടിപ്പിച്ചത്. വൻകിട കയ്യേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചും പട്ടയ വിതരണത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാവശ്യമായ സത്വര നടപടികൾ കൈക്കൊണ്ടും സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.

കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചു കിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് ബാങ്കുകളിൽ ഈടുവച്ച് ലോൺ എടുക്കുന്നതിനും മറ്റും സഹായിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തതും ഈ സർക്കാറിന്റെ കാലത്താണ്. ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിർണ്ണായക ചുവടുവയ്പാണ് പട്ടയവിതരണം.

വികെ പ്രശാന്ത് വട്ടിയൂർക്കാവിൽ മത്സരിക്കില്ല?; ഇത്തവണ കഴക്കൂട്ടത്തേക്ക്?.. പ്രതികരണവുമായി എംഎൽഎവികെ പ്രശാന്ത് വട്ടിയൂർക്കാവിൽ മത്സരിക്കില്ല?; ഇത്തവണ കഴക്കൂട്ടത്തേക്ക്?.. പ്രതികരണവുമായി എംഎൽഎ

പ്രവാസികൾക്ക് കനത്ത തിരിച്ചടി; കോൾ സെന്ററുകളിൽ സ്വദേശിവത്കരണവുമായി സൗദി അറേബ്യപ്രവാസികൾക്ക് കനത്ത തിരിച്ചടി; കോൾ സെന്ററുകളിൽ സ്വദേശിവത്കരണവുമായി സൗദി അറേബ്യ

'യേശുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്?';കെൽട്രോണിന്റെ ചോദ്യത്തിനെതിരെ ശോഭ സുരേന്ദ്രൻ'യേശുവിന്റെ വരവോടെ പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്?';കെൽട്രോണിന്റെ ചോദ്യത്തിനെതിരെ ശോഭ സുരേന്ദ്രൻ

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

English summary
Over one and a half lakh pattayam issued in four and a half years; Distribution of 13020 pattas soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X