കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേഗതകൂടിയാല്‍ ഋഷിരാജ് സിംഗിന് കളക്ടറും പ്രശ്‌നമല്ല

  • By Aswathi
Google Oneindia Malayalam News

കോട്ടയം: നിയമങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്. അത് പ്രധാനമന്ത്രിയായലും ഒരു എംഎല്‍എ ആയാലും. പണത്തിന്റെയും പദവിയുടെയും പേരുപറഞ്ഞ് ചിലരെങ്കിലും നിയമവിരുദ്ധ നടപടിയ്ക്ക് മുന്നില്‍ കണ്ണടയ്ക്കുമെങ്കിലും റോഡിലെ സിംഗം ഋഷിരാജ് സിംഗിന് അത് പറ്റില്ല. വരുന്നത് ആരായാലും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നത് സിംഗത്തിന് നിര്‍ബന്ധമാണ്. നിയമം തെറ്റിക്കാനുള്ളതല്ല, പാലിക്കാനുള്ളതാണെന്ന് വീണ്ടും ഋഷിരാജ് സിംഗ് ഓര്‍മിപ്പിക്കുന്നു.

അമിത വേഗത്തില്‍ പാഞ്ഞ കോട്ടയം ജില്ലാ കളക്ടറുടെ വാഹനം ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടി. അടൂരില്‍ വച്ചാണ് വാഹനം പിടികൂടിയത്. സിംഗത്തിന്റെ നിയമം എല്ലാവര്‍ക്കും ബാധകമാകുന്നത് ഇങ്ങനെയാണ്. 300 രൂപ പിഴ അടച്ചതിന് ശേഷം മാത്രമാണ് കളക്ടറുടെ വാഹനം വിട്ടയച്ചത്. തിരുവനന്തപുരത്ത് ഒരു യോഗത്തിന് പങ്കെടുക്കുന്നതിന് വേണ്ടി പായുമ്പോഴാണ് സിംഗത്തിന്റെ മുമ്പില്‍ പെട്ടത്.

Rishiraj Singh

തിങ്കളാഴ്ച ഇറങ്ങിയ 13/14 ടി സി ഉത്തരവില്‍ ഒരു ദിവസം ഹെല്‍മറ്റില്ലാതെ വണ്ടിയോടിക്കുന്ന 100 പേരെ പിടിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഋഷിരാജ് സിംഗ്. ഓരോ ജില്ലയില്‍ നിന്നാണ് ഈ നൂറ് പേരെ കണ്ടെത്തേണ്ടത്. ഹെല്‍മറ്റ് വെക്കാതെ ഉണ്ടാകുന്ന അപകടങ്ങള്‍ പരമാവധി കുറയ്ക്കാനാണ് ഇത്. വര്‍ദ്ധിച്ചുവരുന്ന ടാങ്കര്‍ ലോറി അപകടങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്ലാ ടാങ്കര്‍ ലോറികളിലും ജിപിഎസ് ഘടിപ്പിക്കണമെന്നതായിരുന്നു അടുത്തിടെ ഇറങ്ങിയ സിംഗത്തിന്റെ മറ്റൊരു നിയമം.

English summary
Over speed: Transport Commissioner Rishiraj Singh seized Kottayam district collector.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X