കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ അധ്യാപകര്‍ക്ക് ഓവര്‍ കോട്ട്‌

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലെ അധ്യാപകര്‍ ഓവര്‍ കോട് ധരിക്കണം എന്ന ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശത്തിന് സമ്മിശ്ര പ്രതികരണം. സര്‍ക്കാര്‍ സ്‌കൂളുകളിലേയും എയ്ഡഡ് സ്‌കൂളുകളിലേയും ഹയര്‍ സെക്കന്‍ഡറിയിലേയും അധ്യാപകരോടാണ് ഓവര്‍ കോട്ട് ധരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെടുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളില്‍ ഇതു സംബന്ധിച്ച് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം 2013 ഒക്ടോബര്‍ 4 ന് വിളിച്ചു ചേര്‍ത്തിരുന്നു. ഇനി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികളും പിടിഎ കമ്മിറ്റികളുടേയും യോഗം വിളിക്കും.

Ernakulam Map

വിഷയം ജില്ലാ പഞ്ചായത്ത് സമിതിയുടെ മുന്നില്‍ ഒരു നിര്‍ദ്ദേശമായി അവതരിപ്പിക്കുമെന്ന് പ്രസിഡന്റ് എല്‍ദോസ് പറഞ്ഞു. അഭിപ്രായ സമവാക്യമുണ്ടാക്കി അടുത്ത മാസം തുടക്കത്തില്‍ തന്നെ സര്‍ക്കുലര്‍ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുമായും ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായും ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നും എല്ലാവരും നല്ല രീതിയിലാണ് പ്രതികരിച്ചതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഓവര്‍ കോട്ടിന്റെ ഡിസൈന്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.മാതാ പിതാ ഗുരു ദൈവം എന്ന ആപ്ത വാക്യം രേഖപ്പെടുത്തിയതാണ് കോട്ട്. ഓവര്‍ കോട്ടിന്റെ നിറം ഏതെന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്തിന് നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ല. സ്‌കൂളുകളുടെ താത്പര്യം അനുസരിച്ച് നിറം തിരഞ്ഞെടുക്കാം.

അധ്യാപകരുടെ അന്തസ്സും ആത്മ വിശ്വാസവും ഉയര്‍ത്തുന്നതിനാണ് ഓവര്‍ കോട്ട് കൊണ്ടുവരുന്നതെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പക്ഷം. ഓവര്‍കോട്ട് ധരിക്കുന്ന ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും പ്രൊഫഷണള്‍ ഇമേജ് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ നിലവില്‍ അധ്യാപകര്‍ ഓവര്‍ കോട്ട് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശം അപ്രായോഗിവും അസാധ്യവും ആണെന്നാണ് സിപിഎം അനുഭാവ അധ്യാപക സംഘടനയായ കെഎസ്ടിഎ വ്യക്തമാക്കിയത്.

English summary
The district panchayat’s proposal to introduce overcoat for teaching staff in government and aided high schools and higher secondary schools in the district has at best evoked mixed response.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X